ന്യൂഡൽഹി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി മുക്കാൽ മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷമാണു വെള്ളാപ്പള്ളി പ്രധാനമന്ത്രിയുടെ വീട്ടിൽ എത്തിയത്. അമിത് ഷായും ഇവിടെ എത്തിയിട്ടുണ്ട്. രാഷ്ട്രീയ ചർച്ചകൾക്കാകും പ്രധാനമന്ത്രിയുടെ വീടു വേദിയാകുക എന്നാണു സൂചന.