- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ രണ്ടാം ഭർത്താവിന് കാഴ്ച വയ്ക്കാൻ ശ്രമിച്ച അമ്മ; പീഡനം ഭയന്ന് വീടുവിട്ടിറങ്ങിയ 17 കാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ചൂക്ഷണം ചെയ്ത് പഠനകാലത്തെ കാമുകൻ; സാറ് എങ്ങനെയെങ്കിലും മകളെ കണ്ടുപിടിച്ച് തരണമെന്ന അപേക്ഷയുമായി പൊലീസിന് മുന്നിലെത്തിയ അമ്മയെ കുടുക്കി അന്വേഷണം; മകളെ കാണാനില്ലന്ന വെള്ളറടയിലെ ഒരു അമ്മയുടെ പരാതിയിൽ ക്ളൈമാക്സ് ഇങ്ങനെ
തിരുവനന്തപുരം. പതിനേഴുകാരിയായ മകളെ കാണാനില്ലന്ന പരാതിയുമായി വെള്ളറട പൊലീസിൽ എത്തിയ അമ്മ ഒടുവിൽ പോക്സോ കേസിൽ അകത്തായി. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ഉണ്ടായത് വെള്ളറട എസ് ഐ സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ്. തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ എത്തിയ മധ്യവയ്സക്ക പൊട്ടിക്കരഞ്ഞു കൊണ്ടാണ് എസ് ഐ ക്ക മുന്നിൽ കാര്യങ്ങൾ പറഞ്ഞത്. രണ്ടു ദിവസമായി തന്റെ മകളെ കാണാനില്ല കൂട്ടുകാരുടെ വീട്ടിലും ബന്ധു വീട്ടിലും തിരക്കി ഒരു വിവരവും ഇല്ല. സാറ് എങ്ങനെയെങ്കിലും മകളെ കണ്ടെത്താൻ സഹായിക്കണം വിറങ്ങലിച്ചു നിന്ന മധ്യ വയസ്‌ക്കയുടെ പരാതി പരിശോധിച്ച പൊലീസ് അവരുടെ മകളെ അന്വേഷിച്ചിറങ്ങി. മകൾ പഠിച്ച സ്‌ക്കൂളിലും ട്യൂഷൻ സെന്ററിലും ഒക്കെ അന്വേഷിച്ചതിൽ നിന്നും അവൾക്ക് ഒരു കാമുകൻ ഉണ്ടെന്ന് പൊലീസിന് മനസിലായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ 17 കാരിയേയും കാമുകനെയും സുഹൃത്തിന്റെ വീട്ടിൽ നിന്നും പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയുടെ ജനനത്തിയതി പരിശോധിച്ചപ്പോൾ പ്രായപൂർത്തിയായിട്ടല്ലന
തിരുവനന്തപുരം. പതിനേഴുകാരിയായ മകളെ കാണാനില്ലന്ന പരാതിയുമായി വെള്ളറട പൊലീസിൽ എത്തിയ അമ്മ ഒടുവിൽ പോക്സോ കേസിൽ അകത്തായി. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ഉണ്ടായത് വെള്ളറട എസ് ഐ സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ്. തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ എത്തിയ മധ്യവയ്സക്ക പൊട്ടിക്കരഞ്ഞു കൊണ്ടാണ് എസ് ഐ ക്ക മുന്നിൽ കാര്യങ്ങൾ പറഞ്ഞത്.
രണ്ടു ദിവസമായി തന്റെ മകളെ കാണാനില്ല കൂട്ടുകാരുടെ വീട്ടിലും ബന്ധു വീട്ടിലും തിരക്കി ഒരു വിവരവും ഇല്ല. സാറ് എങ്ങനെയെങ്കിലും മകളെ കണ്ടെത്താൻ സഹായിക്കണം വിറങ്ങലിച്ചു നിന്ന മധ്യ വയസ്‌ക്കയുടെ പരാതി പരിശോധിച്ച പൊലീസ് അവരുടെ മകളെ അന്വേഷിച്ചിറങ്ങി. മകൾ പഠിച്ച സ്‌ക്കൂളിലും ട്യൂഷൻ സെന്ററിലും ഒക്കെ അന്വേഷിച്ചതിൽ നിന്നും അവൾക്ക് ഒരു കാമുകൻ ഉണ്ടെന്ന് പൊലീസിന് മനസിലായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ 17 കാരിയേയും കാമുകനെയും സുഹൃത്തിന്റെ വീട്ടിൽ നിന്നും പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.
പെൺകുട്ടിയുടെ ജനനത്തിയതി പരിശോധിച്ചപ്പോൾ പ്രായപൂർത്തിയായിട്ടല്ലന്ന് വ്യക്തമായി മകളെയും കാമുകനെയും കണ്ടെത്തിയ കാര്യം പൊലീസ് അറിയിച്ചതനുസരിച്ച് വീട്ടമ്മയും സ്റ്റേഷനിൽ എത്തി. വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് വാദി പ്രതിയാകുന്ന യഥാർത്ഥ ചിത്രം പുറത്തറിയുന്നത്. ഈ 17 കാരി അമ്മക്കും അനുജത്തിക്കും ഒപ്പമാണ് കഴിഞ്ഞു വന്നത്. അമ്മയുടെ സ്വഭാവദൂഷ്യം കാരണം 4 വർഷം മുൻപ് പിതാവ് ഉപേക്ഷിച്ചു പോയി. അതിന് ശേഷം അമ്മയെക്കാൾ പ്രായ കുറവുള്ള ഒരാൾ വീട്ടിൽ വന്നു പോയി തുടങ്ങി.
പിന്നീട് അമ്മ തന്നെ പറഞ്ഞു അത് രണ്ടാനച്ഛനാണന്ന് ... വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്ന അയാൾ വല്ലപ്പോഴുമാണ് വീട്ടിൽ വന്നിരുന്നെതെങ്കിൽ പിന്നീട് സ്ഥിരമായി തങ്ങി. ഇതിനിടെ അയാളെ കല്യാണം കഴിക്കാൻ അമ്മ തന്നെ മകളെ നിർബന്ധിച്ചു. വഴങ്ങാതെ വന്നതോടെ പീഡനം തുടർന്നു. അയാൾക്ക് അനിയത്തിയേയും നോട്ടമുണ്ടായിരുന്നു. എല്ലാത്തിനും പിന്തുണ നൽകി അമ്മ ഒപ്പം കൂടി. ശല്യവും പീഡനവും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് വീടുവിട്ടിറങ്ങിയത്. പഠന സമയത്തെ കാമുകനെ വിളിച്ചു വരുത്തി അർദ്ധ രാത്രി വീട്ടിൽ നിന്നും ഒളിച്ചോടി. കാമുകന്റെ സുഹൃത്തിന്റെ വീട്ടിലാണ് ഞങ്ങൾക്ക് അഭയം കിട്ടിയത്.
അവിടെ ഒറ്റമുറിയിൽ അവർക്കൊപ്പം തന്നെ ഞങ്ങൾക്കും ഉറങ്ങേണ്ടി വന്നു. ഇതിനിടയിൽ ആരുമറിയാതെ കാമുകനായ അനൂപ് തന്നെ ലൈംഗികമായി ഉപയോഗിച്ചു. സുരക്ഷിതത്വം കരുതിയാണ് കാമുകനൊപ്പം വീടുവിട്ടതെന്നും പെൺകുട്ടി മൊഴി നൽകി. രണ്ടാനച്ഛന് വേണ്ടി മകളെ ലൈംഗികതക്ക് പ്രേരിപ്പിച്ചതിന് പെൺകുട്ടിയുടെ അമ്മക്ക് എതിരെയും ലൈംഗിക ചൂഷണത്തിന് കാമുകൻ അനൂപിനെതിരെയും വെള്ളറട പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും
അമ്മയുടെ രണ്ടാം ഭർത്താവ് ഒളിവിലാണ് ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. തമിഴ്‌നാട്ടിലെ പളുകൾ പൊലീസ് പരിധിയിൽ വച്ചാണ് രണ്ടാനച്ഛന്റ അതിക്രമം പെൺകുട്ടി നേരിട്ടത് അതിനാൽ കേസിന്റെ തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറാനും വെള്ളറട പൊലീസ് ആലോചിക്കുന്നുണ്ട്.