- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൻസന്റിനേയും മകന്റെ ഭാര്യയേയും കാണാതാകുന്നത് 23ന്; പൊലീസിൽ വൽസമ്മ പരാതി നൽകിയത് 24നും; അന്യായക്കാരിയുടെ വീട്ടിൽ നിന്ന് ഇവരെ കാണാതായിരിക്കുന്നുവെന്ന് മാത്രം എഫ് ഐ ആർ പരമാർശം; വെള്ളരിക്കുണ്ടിലെ കാണാതാകലിൽ അന്വേഷണം എങ്ങുമെത്തുന്നില്ല; എട്ടു വയസ്സുകാരനേയും കൊണ്ട് അപ്പൂപ്പനും അമ്മയും പോയത് എങ്ങോട്ട്?
കാഞ്ഞങ്ങാട്: ഭർതൃപിതാവിനും കുഞ്ഞിനുമൊപ്പം കാണാതായ യുവതി കർണാടകയിൽ ഉള്ളതായി സൂചനയുണ്ടെങ്കിലും ഇനിയും പൊലീസിന് കണ്ടെത്താനായില്ല. വെള്ളരിക്കുണ്ട്. കൊന്നക്കാട് വള്ളി കൊച്ചിയിലെ പന്നിഫാം ഉടമ വിൻസെന്റ് (61) മകന്റെ ഭാര്യ റാണി (33) ഏഴു വയ സുകാരനായ ഇളയ കുഞ്ഞ് എന്നിവരെ കഴിഞ്ഞ ദിവസം കാണാതായത്. ഒരാഴ്ച മുമ്പാണ് ഇവര് വീടുവിട്ടു പോയതെന്ന് എഫ് ഐ ആറിൽ പറയുന്നു. ഇത്രയും ദിവസമായിട്ടും ഇവരെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയായി മാറുന്നുണ്ട്.
മാലോം ഗ്രാമത്തിൽ വള്ളിക്കൊച്ചി എന്ന സ്ഥലത്ത് താമസിക്കുന്ന അന്യായിക്കാരിയയുടെ ഭർത്താവ് 61 വയസ്സ് പ്രായമുള്ള വിൻസന്റ്, മകന്റെ ഭാര്യ 33 വയസ്സുള്ള റാണി. എട്ടു വയസ്സുള്ള കൊച്ചുമകൻ ആൽബിൻ എന്നിവരെ 23.04.2021 തീയ്യതി 13.30 മണി മുതൽ അന്യായക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടിൽ നിന്നും കാൺമാനില്ല-ഇതാണ് എഫ് ഐ ആറിൽ പറയുന്ന കാര്യം. വൽസമ്മ എവിയാണ് പരാതിക്കാരി. കാണാതായ സാഹചര്യമൊന്നും പരാതിയിൽ വിശദീകരിക്കുന്നില്ല.
ഇരുപത്തിമൂന്നിനാണ് സംഭവം നടന്നത്. അടുത്ത ദിവസമാണ് പൊലീസിൽ പരാതി നൽകിയതെന്നും എഫ് ഐ ആറിൽ വ്യക്തമാണ്. കെപി ആക്ടിലെ 57 വകുപ്പ് പ്രകാരമാണ് കേസ്. കാണാതാകൽ പരാതി കിട്ടുമ്പോൾ ഇടുന്ന സ്വാഭാവിക വകുപ്പാണ് ഇത്. വെള്ളരിക്കുണ്ട് പൊലിസ് ഇവർക്കായി തെരച്ചിൽ നടത്തിവരികയാണ്. ഇവർ പയ്യന്നൂർ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് പ്രിൻസിപ്പൾ എസ്ഐ പി ബാബു മോൻ പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ നഗരത്തിലെ ലോഡ്ജുകളിലും മറ്റും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവിടെ നിന്ന് ഇവർ ബാഗ്ലൂരിലേക്ക് കടന്നയാതാണ് സൂചന.
രണ്ടുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വെള്ളരിക്കു ണ്ടിൽ നിന്നും വീടുവിട്ട് പയ്യന്നൂരിലെത്തിയ ഇവർ പിന്നീട് ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് പൊലീസിന് തള്ളിക്കളയാൻ കഴിയാത്ത വിധമുള്ള സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പൊലീസ് സംഘം ബാംഗ്ലൂർ ഉൾപ്പെടെ കർണാടകയിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ തുടരുകയാണ്.
മുത്തമകനായ പത്തു വയസ്സുകാരനെ ബന്ധുവീട്ടിൽ നിർത്തിയാണ് റാണിയും ഏഴുവയസുകാരനായ ഇളയകുട്ടിയും ഭർത്യ പിതാവിനോടൊപ്പം മുങ്ങിയത്. കുടുംബ കലഹമാണ് ഭർതൃപിതാവിന്റെയും മരുമകളുടെയും കുഞ്ഞിന്റെയും തിരോധാനത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. പത്തനംതിട്ട എരുമേലി സ്വദേശിനിയായ യുവതി റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അതേ ആശുപത്രിയിലെ തന്നെ ഡ്രൈവറായ പ്രിൻസുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു.
പിന്നീട് വെള്ളരിക്കുണ്ടിലെ പ്രിൻസിന്റെ കുടുംബ വീട്ടിൽ ഇവർ താമസമാരംഭിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും പിണങ്ങിപ്പോയ റാണി ഇളയ കുഞ്ഞിനെയും കൂട്ടിയാണ് സ്വന്തം നാടായ എരുമേലിയിലേക്ക് പോയത്. എന്നാൽ പ്രിൻസ് ഇവരെ തിരിച്ചുവിളിക്കാൻ തയ്യാറല്ലാത്തതു കാരണം വിൻസെന്റ് ഇടപെടുകയും ഇവരെ കുട്ടിക്കൊണ്ടുപോവാൻ എരുമേലിയിലേക്ക് വാഹനമയക്കുകയും ചെയ്തു. തുടർന്ന് റാണിയെയും മക്കളെയും കൊന്നക്കാട്ടെ വീട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് മൂന്നു പേരെയും കാണാതായതാണെന്നാണ് വിൻസെന്റിന്റെ ഭാര്യ വത്സമ്മ നൽകിയ പരാതി. വിൻസെന്റിന്റെയും റാണിയുടെയും ബന്ധു വീടുകളിലേക്കും അന്വേഷണം നടത്തിയിരുന്നു. എന്നാൽ ആർക്കും ഒന്നും അറിയില്ല.
മറുനാടന് മലയാളി ബ്യൂറോ