- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനശതാബ്ദിയെ വെല്ലുന്ന സീറ്റിങ്ങ്; കടന്നു വരുന്ന സ്റ്റേഷനുകൾ മുൻകൂട്ടി അറിയിക്കാൻ എൽ.ഇ.ഡി സിസ്റ്റം; യാത്രക്കാരുടെ ബോറടി മാറ്റാൻ സിനിമാ ഗാനവും; അപകട തീവ്രത കുറക്കാൻ സെന്റർ ബഫർ കപ്ലിങ്; അടിമുടി മാറ്റവുമായി വേണാട് എക്സ്‌പ്രസ്സ്
കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി വേണാട് എക്സ്‌പ്രസ്സ് പുതുപുത്തൻ ബോഗികളുമായി യാത്ര തുടങ്ങി. ജനശതാബ്ദിയെ വെല്ലുന്ന തരത്തിലുള്ള പുത്തൻ സീറ്റുകളാണ് എടുത്ത പറയത്തക്ക പ്രത്യേകത. സിനിമ ഗാനങ്ങൾ യാത്രക്കാർക്ക് ആസ്വദിക്കാനുള്ള സൗകര്യവുമൊരുക്കി ന്യൂ ജെൻ ആയിട്ടാണ് സർവ്വീസ്. രാജധാനി, തുരന്തോ എക്സ്?പ്രസുകളിൽ ഉപയോഗിക്കുന്ന പുത്തൻതലമുറ കോച്ചുകളാണ് ഇവ. വർണ്ണാഭമായ പുറം പെയിന്റിങ്, എൽ.ഇ.ഡി. ലൈറ്റുകൾ പ്രകാശം പൊഴിക്കുന്ന ഉൾവശം, ഫ്ളോറിങ്, വേറിട്ട സീറ്റുകൾ, വിൻഡോ കർട്ടനുകൾ, പാഴ്സൽ ട്രേ, ബയോ ടോയ്ലെറ്റുകൾ, സൗകര്യപ്രദമായ വാഷ് ബേസിനുകൾ എന്നിവ കോച്ചുകളിലുണ്ട്. തീവണ്ടി എത്തിച്ചേരുന്ന സ്റ്റേഷനെക്കുറിച്ചുള്ള വിവരം കോച്ചുകൾക്കുള്ളിലെ സ്‌ക്രീനിൽ കാണാം. ജി.പി.എസ് ബന്ധിത സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കോച്ചുകൾക്ക് പുറത്തുള്ള ബോർഡുകളും എൽ.ഇ.ഡി.സ്‌ക്രീനുകളാണ്. ടോയ്ലറ്റുകളിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ലാപ് ടോപ്, മൊബൈൽ ചാർജ്ജിങ് സൗകര്യം തുടങ്ങിയവയും കോച്ചുകളിലുണ്ട് എ
കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി വേണാട് എക്സ്‌പ്രസ്സ് പുതുപുത്തൻ ബോഗികളുമായി യാത്ര തുടങ്ങി. ജനശതാബ്ദിയെ വെല്ലുന്ന തരത്തിലുള്ള പുത്തൻ സീറ്റുകളാണ് എടുത്ത പറയത്തക്ക പ്രത്യേകത. സിനിമ ഗാനങ്ങൾ യാത്രക്കാർക്ക് ആസ്വദിക്കാനുള്ള സൗകര്യവുമൊരുക്കി ന്യൂ ജെൻ ആയിട്ടാണ് സർവ്വീസ്. രാജധാനി, തുരന്തോ എക്സ്?പ്രസുകളിൽ ഉപയോഗിക്കുന്ന പുത്തൻതലമുറ കോച്ചുകളാണ് ഇവ.
വർണ്ണാഭമായ പുറം പെയിന്റിങ്, എൽ.ഇ.ഡി. ലൈറ്റുകൾ പ്രകാശം പൊഴിക്കുന്ന ഉൾവശം, ഫ്ളോറിങ്, വേറിട്ട സീറ്റുകൾ, വിൻഡോ കർട്ടനുകൾ, പാഴ്സൽ ട്രേ, ബയോ ടോയ്ലെറ്റുകൾ, സൗകര്യപ്രദമായ വാഷ് ബേസിനുകൾ എന്നിവ കോച്ചുകളിലുണ്ട്. തീവണ്ടി എത്തിച്ചേരുന്ന സ്റ്റേഷനെക്കുറിച്ചുള്ള വിവരം കോച്ചുകൾക്കുള്ളിലെ സ്‌ക്രീനിൽ കാണാം. ജി.പി.എസ് ബന്ധിത സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കോച്ചുകൾക്ക് പുറത്തുള്ള ബോർഡുകളും എൽ.ഇ.ഡി.സ്‌ക്രീനുകളാണ്. ടോയ്ലറ്റുകളിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
ലാപ് ടോപ്, മൊബൈൽ ചാർജ്ജിങ് സൗകര്യം തുടങ്ങിയവയും കോച്ചുകളിലുണ്ട് എന്ന് റെയിൽവേ ഏരിയാ മാനേജർ ഹരികൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കൂടാതെ പഴയ കൊളുത്തിൽ യോജിപ്പിക്കുന്ന കുലുക്കമുള്ള കോച്ചുകൾക്കു പകരം, സെന്റർ ബഫർ കപ്‌ളിംഗിൽ യോജിപ്പിക്കാവുന്ന അപകടസാധ്യതയില്ലാത്ത കോച്ചുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിനാൽ അപകടം ഉണ്ടാകുന്ന സമയം ഒരു ബോഗി മറ്റൊരു ബോഗിയിൽ ഇടിച്ചു കയറിയുണ്ടാകുന്ന അപകട തീവ്രത കുറയ്ക്കാനാകുമെന്നും ട്രെയിൻ കൃത്യസമയം പാലിക്കുന്നുണ്ടോ എത്ര മണിക്കൂർ ലേറ്റാണ് തുടങ്ങിയ വിവരങ്ങളും യാത്രക്കാർക്ക് അറിയാനുള്ള സൗകര്യവും ട്രെയിനിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.
18 നോൺ എ.സി. ചെയർകാറുകൾ, മൂന്ന് എ.സി. കോച്ചുകൾ, ലഗേജ് വാൻ, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ദിവ്യാംഗ് കോച്ച് എന്നിവ ഉൾപ്പെടെ 24 കോച്ചുകളാണ് പുതിയതായി ഉൾപ്പെടുത്തുന്നത് എന്നറിയിച്ചിരുന്നെങ്കിലും ഒരു എ.സി കോച്ചു മാത്രമാണ് നിലവിലുള്ളത്. കേരളത്തിൽ സർവീസ് നടത്തുന്ന ഏറ്റവും പഴയ തീവണ്ടികളിലൊന്നാണ് വേണാട് എക്സ്‌പ്രസ്സ്. 1972-ൽ തിരുവനന്തപുരത്തെയും എറണാകുളത്തെയും ബന്ധിപ്പിച്ചു തുടങ്ങിയ സർവീസ് പിന്നീട് ഷൊർണൂരിലേക്ക് നീട്ടി.
വേണാട് ഓടിത്തുടങ്ങിയത് മീറ്റർഗേജിലാണ്. ഇതേ പാതയിൽ ആദ്യമായി ഡീസൽ എൻജിൻ ഘടിപ്പിച്ചു പാഞ്ഞ തീവണ്ടിയും ഇതുതന്നെ. കേരളത്തിലാദ്യമായി ഇരുനില ബോഗികൾ പരീക്ഷിച്ചതും വേണാടിലാണ്. ആറു ബോഗികൾ ഘടിപ്പിച്ച ഈ തീവണ്ടി കാണാൻ അക്കാലത്ത് ആളുകൾ കാത്തുനിൽക്കുമായിരുന്നു. പൊടിശല്യം ചൂണ്ടിക്കാട്ടി പിന്നീട് റെയിൽവേ ഡബിൾ ഡക്കർ ബോഗികൾ ഉപേക്ഷിക്കുകയായിരുന്നു. ദിവസേനയുള്ള സർവീസായതിനാലും ഓഫീസ് സമയമായതിനാലും വേണാടിൽ സ്ഥിരം യാത്രക്കാരുടെ എണ്ണം വളരെക്കൂടുതലാണ്. സ്ഥിരം യാത്രക്കാരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ തീവണ്ടിയുടെ രൂപമാറ്റത്തെ യാത്രക്കാർ സന്തോഷത്തോടു കൂടിയാണ് സ്വീകരിച്ചത്.