- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ഫാർമസികൾക്കു പകരം വെന്റിങ് മെഷീനുകൾ എത്തുന്നു; വുമൺസ് ഹോസ്പിറ്റലിൽ ആദ്യപരീക്ഷണം
ഖത്തറിൽ ആശുപത്രികളിലെ ഫാർമസികൾക്കു പകരം ഇനിയുണ്ടാവുക വെന്റിങ് മെഷീനുകൾ. വുമൺസ് ഹോസ്പിറ്റൽ ആണ് ഇതിനുള്ള പരീക്ഷണം ആദ്യമായി നടത്താനൊരുങ്ങുന്നത്. നിലവിൽ രോഗികൾക്കു മണിക്കൂറുകളോളം മരുന്നു വാങ്ങാനായി മെഡിക്കൽ ഷോപ്പുകൾക്കു മുൻപിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് പുതിയ പരീക്ഷണം നടത്താൻ ഒരുങ്ങുന്നത്. ഡോക്ട
ഖത്തറിൽ ആശുപത്രികളിലെ ഫാർമസികൾക്കു പകരം ഇനിയുണ്ടാവുക വെന്റിങ് മെഷീനുകൾ. വുമൺസ് ഹോസ്പിറ്റൽ ആണ് ഇതിനുള്ള പരീക്ഷണം ആദ്യമായി നടത്താനൊരുങ്ങുന്നത്. നിലവിൽ രോഗികൾക്കു മണിക്കൂറുകളോളം മരുന്നു വാങ്ങാനായി മെഡിക്കൽ ഷോപ്പുകൾക്കു മുൻപിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് പുതിയ പരീക്ഷണം നടത്താൻ ഒരുങ്ങുന്നത്.
ഡോക്ടർമാർ നൽകുന്ന കുറിപ്പിന് അനുസരിച്ചു മരുന്നു ലഭിക്കുന്ന സെൽഫ് കിക്കോസുകൾ സ്ഥാപിക്കുന്നതിലൂടെ രോഗികളുടെ മെഡിക്കൽഷോപ്പുകൾക്കു മുന്നിുലെ കാത്തുനിൽപ്പ് അവസാനിപ്പിക്കാം. രോഗികൾക്കു ഹെൽത്ത് നമ്പർ ഉപയോഗിച്ചാകും ആ സംവിധാനം ഉപയോഗിക്കാൻ കഴിയുക. സംശയ നിവാരണങ്ങൾക്കായി ഫാർമസിയിലേക്ക് ഫോൺ ചെയ്യാനും ഇവിടെ സൗകര്യമുണ്ടാകും.
മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നത്. ഈ പരീഷണം വിജയകരമായാൽ മിഡിൽ ഈസ്റ്റിൽ വെന്റിങ് മെഷീനുകൾ വഴി മരുന്നു വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി ഖത്തർ മാറും.