തൊടുപുഴ: തന്റെ ജീവിത തന്നെ തകർത്തത് ഹലീലയാണെന്നും അതിലെ വൈരാഗ്യം കൊണ്ട് നിവൃത്തികെട്ടാണ് ഭാര്യസഹോദരിയെ താൻ വെട്ടിക്കൊന്നതെന്നും വെങ്ങല്ലൂർ കൊലപാതകക്കേസിലെ പ്രതി ഷംസുദ്ദീന്റെ വെളിപ്പെടുത്തൽ.പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതി കൊലപാതകത്തിന് പിന്നിലെ കാര്യങ്ങൾ വിശദീകരിച്ചത്.രണ്ടുവർഷമായി പലകാരണങ്ങൾ പറഞ്ഞ് ഭാര്യ തന്നിൽ നിന്നും അകന്നുകഴിയുകയായിരുന്നെന്നും എല്ലാം പറഞ്ഞവസാനിപ്പിച്ച് ഒരുമിച്ചുള്ള കുടംബ ജീവിതം താൻ ആഹഗ്രഹിച്ചിരുന്നെന്നും ഇതിനുള്ള തന്റെ നീക്കങ്ങൾക്ക് ഹലീല തടസം നിന്നെന്നും ഇതെത്തുടർന്നുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും ചോദ്യം ചെയ്യലിൽ ഷംസുദ്ദീൻ സമ്മതിച്ചതായി തൊടുപുഴ പൊലീസ് അറിയിച്ചു.

ഷംസുദ്ദീന്റെ പ്രതികരണം ഇങ്ങനെ; 28 വർഷം ഗൾഫിൽ ജോലി ചെയ്തു.പണം മുഴവൻ ഭാര്യ വീട്ടുകാർ കൊണ്ടുപോയി.ഇക്കാരണത്താൽ സ്വന്തം വീട്ടുകാരും അകന്നു.2016-ൽ കാലിൽ മുറിവുണ്ടായതിനെത്തുർന്ന് ജോലിക്കുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടിലേയ്ക്ക് പണം ആയക്കൽ മുടങ്ങി.അന്ന് ഭാര്യയിൽ നിന്നും ഉണ്ടായ അധിക്ഷേപം മനസ്സിനെ വല്ലാതെ തളർത്തി.വീട്ടിലേക്ക് വരണ്ടന്നുപോലും പറഞ്ഞു.നാട്ടിലെത്തി,എല്ലാം മറന്ന് ജീവിക്കാൻ തീരുമാനിച്ചപ്പോൾ ഹലീല എല്ലാം തകർത്തു.നിവൃത്തികെട്ടാണ് കുടുംകൈ ചെയ്തത്.ഷംസുദ്ദീൻ പറയുന്നു.

ഭാര്യ രണ്ടുവർഷമായി അകന്നു കഴിയുകയായിരുന്നു.28 വർഷത്തോളം ഗൾഫിൽ ജോലി ചെയ്തിരുന്ന താൻ എല്ലാം അവസാനിപ്പിച്ച് നാട്ടിൽ എത്തിയപ്പോൾ സ്വന്തം വീട്ടുകാരും ഭാര്യവീട്ടുകാരും വേണ്ട വണ്ണം പരിഗണിക്കാനോ അംഗീകരിക്കാനോ തയ്യാറായില്ലെന്നും ഇതിൽ കടുത്ത മാനസീക വിഷമം ഉണ്ടായിരുന്നുന്നും ഷംസുദ്ദീൻ പൊലീസിനോട് വ്യക്തമാക്കി.

കൊല നടത്തിയ ശേഷം വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം സമ്മതം നടത്തിയ മടക്കത്താനം കൊമ്പനാപറമ്പിൽ ഷംസുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിൽ തൊടുപുഴ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.വെങ്ങല്ലൂർ കളരിക്കുടിയിൽ ഹലീമ(54)യാണ് കൊല്ലപ്പെട്ടത്.ഇവരുടെ മൂത്ത സഹോദരിയുടെ ഭർത്താവാണ് ഷംസുദ്ദീൻ.ഇന്നലെ വൈകിട്ട് 7 മണിയോടെ വെങ്ങല്ലൂർ ഗുരു ഐ.ടി.സി റോഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വെങ്ങല്ലൂരിൽ പുതുതായി നിർമ്മിക്കുന്ന വീട്ടിൽ നിന്നും ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ തിരികെ വരും വഴി വഴിയിൽ കാത്തുനിന്ന ഷംസുദ്ദീൻ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.തലയിലും ശരീരത്തിന്റെ വിവധ ഭാഗങ്ങളിലും വെട്ടേറ്റിരുന്നു. പ്രാണരക്ഷാർത്ഥം ഓടി തൊട്ടടുത്ത വീട്ടിൽ അഭയം പ്രാപിച്ച ഹലീലയെ പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷയ്ക്കാനായില്ല.

ഭർത്താവ് നേരത്തെ മരണപ്പെട്ട ഹലീമ വെങ്ങല്ലൂരുള്ള ഇരട്ട സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടേക്ക് വരും വഴിയായിരുന്നു കൊലപാതകം. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മക്കൾ ഉമ്മകൊലുസു, യൂനിസ്.