- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടുമേക്കൽ സംഘത്തിന് വളംവെക്കുന്നവരെന്ന ആരോപണമയുർന്ന ഇസ്ലാമി കൾട്ടിന്റെ പരിപാടിയിൽ മുഖ്യമന്ത്രി എത്തുന്നു; ആൾദൈവ സംസ്ക്കാരവും മന്ത്രവാദ ചികിത്സയുമൊക്കെയായി വേങ്ങാട് ത്വരീഖത്തിന് അടിമുടി ദുരൂഹത; കൾട്ടിലെ പ്രമുഖൻ പീഡനകേസിലും പ്രതി; പിണറായിയുടെ സന്ദർശനത്തിനിനെതിരെ പാർട്ടിയിലും പ്രതിഷേധം; സിപിഎമ്മിന്റെ എതിർപ്പ് ഹിന്ദു ആൾദൈവങ്ങളോട് മാത്രമോയെന്ന് സോഷ്യൽ മീഡിയ
കോഴിക്കോട്: ആൾദൈവ സംസ്‌ക്കാരത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഇടതുയുവജന സംഘടനകളും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളും ശക്തമായി രംഗത്തിറങ്ങവേ, ഒരു ഇസ്ലാമിക കൾട്ടിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനെചൊല്ലി വൻ പ്രതിഷേധം. ആടുമേക്കൽ സംഘങ്ങൾക്ക് വരെ വളംവെക്കുന്നുവെന്ന് വിമർശനം ഉയർന്ന കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലെ വേങ്ങാട് ഹുവൽ ഖദീർ സിൽസിലത്തുൽ ഖാദിരിയ്യ ത്വരീഖത്ത് നടത്തുന്ന മതസൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ, ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നുവെന്ന വാർത്തയാണ് ഏവരെയും ഞെട്ടിച്ചിട്ടുള്ളത്. ഏറെ ദുരൂഹമായി പ്രവർത്തിക്കുന്ന ഈ ഇസ്ലാമിക കൾട്ടിന്റെ തലവനെതിരെ മുമ്പ് ലൈംഗിക പീഡന അടക്കമുള്ള ഗുരുത ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മന്ത്രവാദ ചികിത്സയും മറ്റും ഇവിടെ നടക്കുന്നുണ്ട്.അതിനു പുറമെ ഈ ത്വരീഖത്തിലെ കുറേപ്പേരെ ഈയിടെ കാണാതായതായും പരാതിയുണ്ട്.ഇവർ ഇസ്ലാമിക പ്രബോധനത്തിനെന്ന പേരിൽ മറ്റുരാജ്യങ്ങളിലേക്ക് പോയെന്നാണ് പറയുന്നത്. എന്നാൽ ഇത് വസ്തുതയല്‌ളെന്നും സിറിയയിലേക്കും ഐ.എസ
കോഴിക്കോട്: ആൾദൈവ സംസ്‌ക്കാരത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഇടതുയുവജന സംഘടനകളും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളും ശക്തമായി രംഗത്തിറങ്ങവേ, ഒരു ഇസ്ലാമിക കൾട്ടിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനെചൊല്ലി വൻ പ്രതിഷേധം.
ആടുമേക്കൽ സംഘങ്ങൾക്ക് വരെ വളംവെക്കുന്നുവെന്ന് വിമർശനം ഉയർന്ന കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലെ വേങ്ങാട് ഹുവൽ ഖദീർ സിൽസിലത്തുൽ ഖാദിരിയ്യ ത്വരീഖത്ത് നടത്തുന്ന മതസൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ, ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നുവെന്ന വാർത്തയാണ് ഏവരെയും ഞെട്ടിച്ചിട്ടുള്ളത്. ഏറെ ദുരൂഹമായി പ്രവർത്തിക്കുന്ന ഈ ഇസ്ലാമിക കൾട്ടിന്റെ തലവനെതിരെ മുമ്പ് ലൈംഗിക പീഡന അടക്കമുള്ള ഗുരുത ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
മന്ത്രവാദ ചികിത്സയും മറ്റും ഇവിടെ നടക്കുന്നുണ്ട്.അതിനു പുറമെ ഈ ത്വരീഖത്തിലെ കുറേപ്പേരെ ഈയിടെ കാണാതായതായും പരാതിയുണ്ട്.ഇവർ ഇസ്ലാമിക പ്രബോധനത്തിനെന്ന പേരിൽ മറ്റുരാജ്യങ്ങളിലേക്ക് പോയെന്നാണ് പറയുന്നത്. എന്നാൽ ഇത് വസ്തുതയല്‌ളെന്നും സിറിയയിലേക്കും ഐ.എസിലേക്കുമാണ് ഇവരിൽ പലരും പോയതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധയിൽ പെടുത്താതെ മുഖ്യമന്ത്രിയെ സർവമത സമ്മേളനം എന്ന് പറഞ്ഞ് ചിലർ തെറ്റിദ്ധരിപ്പിക്കയാണെന്നും പറയുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്ന വിവാദങ്ങളെ തുടർന്ന് മുഖ്യമന്ത്രി യോഗത്തിന് എത്തുമെന്ന് ഉറപ്പില്ല. കൂത്തുപറമ്പിലെ പാർട്ടി പ്രാദേശിക നേതൃത്വവും പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് എതിരാണ്.സിപിഎമ്മിന്റെ എതിർപ്പ് ഹിന്ദു ആൾദൈവങ്ങളോട് മാത്രാമാണോ എന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.
കേരളത്തിലെ മുഖ്യധാര മുസ്ലിം മത സംഘടനകൾ ഒററക്കെട്ടായി എതിർക്കുകയും പലപ്പോഴും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള സ്ഥലമാണ് വേങ്ങാട് ത്വരീഖത്ത് ആസ്ഥാനം.ഇവിടുത്തെ ഒമ്പതാമത് ഉറൂസിന്റെ ഭാഗമായാണ് സർവമത സമ്മേളനം നടക്കുന്നത്.
ഈ ത്വരീഖത്ത് ആസ്ഥാനത്തെ പ്രമുഖനെതിരെ മൂന്നുവർഷം മുമ്പ് ലൈംഗിക ആരോപണം ഉയർന്നിരുന്നു.
കേന്ദ്രത്തിന്റെ സ്ഥാപകനായ കല്ലായി അബ്ദുല്ല ഷാ ഖാദിരിയുടെ ബന്ധുവായ യുവതി കൂത്തുപറമ്പ് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ നൽകിയ ഹരജിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്താൻ മജിസ്‌ട്രേററ് ഉത്തരവിടുകയയിരുന്നു. ഇതേതുടർന്ന് സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മഹല്ല് കമ്മറ്റിയും വിവിധ സംഘടനകളും രംഗത്തത്തെിയിരുന്നു.പക്ഷേ പിന്നീട് കേസിൽനിന്ന് ഇവർ എങ്ങനെയാക്കെയോ രക്ഷപ്പെടുകയയായിരുന്നു.
ഗുർമീത് റാം റഹീമിന്റെ അറസ്റ്റിനെ തുടർന്ന്, ഇടതു സംഘടകൾ ആർദൈവങ്ങൾക്കും മന്ത്രവാദ ചികിത്സകർക്കുമെതിരെയൊക്കെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തന്നെയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ പരിപാടിയിൽ മുഖ്യതിഥിയായി എത്തുന്നത്.ഇതേതുടർന്നുള്ള അമർഷം പാർട്ടിയിലും പുകയുന്നുണ്ട്.