- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മധുരക്കാരി വേണിയെ പ്രണയിച്ച ഒരു കൂട്ടം ചെറുപ്പക്കാർ'; ഒരു കൂട്ടം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ എത്തുന്ന 'വേണി' എന്ന തമിഴ് ആൽബം റിലീസിനൊരുങ്ങുന്നു; ആൽബത്തിന്റെ ട്രെയിലർ പുറത്തിറക്കി മിയ
തിരുവനന്തപുരം: പ്രണയത്തിന്റെ പുത്തൻ ഭാവങ്ങളുടെ പേരാണ് വേണി. പ്രണയവും വിരഹവുമെല്ലാം മികച്ച രീതിയിലൊരുക്കിയ 'വേണി' തിരുവനന്തപുരത്തെ ഒരു കൂട്ടം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിലൊരുങ്ങിയ തമിഴ് ആൽബമാണ്. മാധ്യമ പ്രവർത്തകനായ അക്കി വിനായകാണ് മ്യൂസിക് ആൽബം എഴുതി സംവിധാനം ചെയ്തത്. ആദ്യ ക്രിയേറ്റീവ് കൊളാഷിന്റെ ബാനറിൽ അരുൺ ദാസാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. ശ്രീകുമാറാണ് ആൽബത്തിലെ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. അമൃത ജയകുമാർ പാടിയ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ഡബ്‌സ്മാഷുകളിലൂടെ പ്രശസ്ഥനായ ശ്യാമും ഡയാനയും ചേർന്നാണ്. സംവിധായകന്റെ തന്നെ വരികൾക്ക് സംഗീതം നിർവഹിച്ചത് ജിബിൻ ടി.എസാണ്. നിർമ്മാതാവായ അരുൺദാസാണ് എഡിറ്റിങ് നിർവഹിച്ചത്. ആർട്ട് രാഹുലും വി.എഫി.എക്‌സ് സന്ദീപ് കൃഷ്ണയുമാണ്.സോഷ്യൽ മീഡിയയിൽ തരംഗമായ വേണിയുടെ ട്രെയിലർ നടി മിയ പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം: പ്രണയത്തിന്റെ പുത്തൻ ഭാവങ്ങളുടെ പേരാണ് വേണി. പ്രണയവും വിരഹവുമെല്ലാം മികച്ച രീതിയിലൊരുക്കിയ 'വേണി' തിരുവനന്തപുരത്തെ ഒരു കൂട്ടം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിലൊരുങ്ങിയ തമിഴ് ആൽബമാണ്.
മാധ്യമ പ്രവർത്തകനായ അക്കി വിനായകാണ് മ്യൂസിക് ആൽബം എഴുതി സംവിധാനം ചെയ്തത്. ആദ്യ ക്രിയേറ്റീവ് കൊളാഷിന്റെ ബാനറിൽ അരുൺ ദാസാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. ശ്രീകുമാറാണ് ആൽബത്തിലെ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.
അമൃത ജയകുമാർ പാടിയ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ഡബ്‌സ്മാഷുകളിലൂടെ പ്രശസ്ഥനായ ശ്യാമും ഡയാനയും ചേർന്നാണ്. സംവിധായകന്റെ തന്നെ വരികൾക്ക് സംഗീതം നിർവഹിച്ചത് ജിബിൻ ടി.എസാണ്.
നിർമ്മാതാവായ അരുൺദാസാണ് എഡിറ്റിങ് നിർവഹിച്ചത്. ആർട്ട് രാഹുലും വി.എഫി.എക്‌സ് സന്ദീപ് കൃഷ്ണയുമാണ്.സോഷ്യൽ മീഡിയയിൽ തരംഗമായ വേണിയുടെ ട്രെയിലർ നടി മിയ പുറത്തിറക്കിയിരുന്നു.
Next Story