കുവൈറ്റ് സിറ്റി: അബ്ബാസിയ ഇന്റഗ്രേറ്റെഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഒന്നാം വാർഷീകം കിഴക്കിന്റെ വെനീസ് ഉത്സവ് 2017 ജനസാന്നിദ്ധ്യം കൊണ്ടും കലാവിരുന്നുകൊണ്ടും ശ്രദ്ധേയമായി. പ്രസിഡണ്ട് രാജീവ് നടുവിലെമുറിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഉപദേശക സമിതിയംഗം സാം പൈനുംമൂട് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ജനറൽ കൺവീനർ ബിനോയ് ചന്ദ്രൻ വനിതാ ചെയർ പേഴ്‌സൺ സുലേഖാ അജി എന്നിവർ ആശംസകൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോളിലൂടെ ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തു ആശംസ അറിയിച്ചു. സുവനീയറിന്റെ പ്രകാശനം സുവനീയർ കൺവീനർ തോമസ് പള്ളിക്കലിന്റെയും ജോയിന്റ് കൺവീനർ സാജൻ പള്ളിപ്പാടിന്റെയും സാന്നിദ്ധ്യത്തിൽ ഉപദേശക സമിതി അംഗം സാം പൈനുംമൂട് മറ്റൊരു ഉപദേശക സമിതി അംഗം ബാബു പനമ്പള്ളിക്ക് നൽകി നിർവഹിച്ചു.

DK ഡാൻസിന്റെ ജോയിന്റ് മിലട്ടറി പ്രോഗ്രാം എന്ന നൃത്ത ശില്പം ശ്രദ്ധേയമായി. പ്രശസ്ത പിന്നണി ഗായിക ചിത്ര ഐയ്യരും മനോജ് KPAC യും നാടൻ പാട്ടുകാരി ലേഖ അജിയും ചേർന്ന് നടത്തിയ ഗാനവിരുന്നും ജെയിൻ ചേർത്തലയും രാജേഷ് അടിമാലിയും ചേർന്ന് അവതരിപ്പിച്ച ചിരിയരങ്ങും കാണികൾക്ക് ദൃശ്യ വിരുന്ന് ഒരുക്കി. സംഘടനയുടെ ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും ജോയിന്റ് ട്രഷറർ മാത്യു ചെന്നിത്തല നന്ദിയും പറഞ്ഞു.