- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യധാര സിനിമകളെ വിലകുറച്ച് കാണാനാകില്ല'; ബാഹുബലിക്ക് ദേശീയ അവാർഡ് നൽകിയതിനെ വിമർശിച്ച അടൂർ ഗോപാലകൃഷ്ണനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരം നിർണയിക്കുന്ന ജൂറിയെ ചോദ്യം ചെയ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ നിലപാടിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. മുഖ്യധാര സിനിമകളെ വിലകുറച്ച് കാണാനാകില്ലെന്ന് പറഞ്ഞാണ് വെങ്കയ്യയുടെ മറുപടി. അടൂരിന്റെ നിർദേശങ്ങളെ വിലമതിക്കുന്നു. പുരസ്കാര നിർണയത്തിൽ അദ്ദേഹത്തിന്റെ നിർദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പുരസ്കാരം നിർണയിക്കുന്ന ജൂറിയിൽ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് അടൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ബാഹുബലിക്ക് കഴിഞ്ഞ തവണ മികച്ച സിനിമയ്ക്കുള്ള അവാർഡ് നൽകിയതിനെയും അദ്ദേഹം വിമർശിച്ചിരുന്നു. ബാഹുബലിക്ക് മികച്ച സിനിമയ്ക്കുള്ള അവാർഡ് നൽകിയത് വഴി തെറ്റായ സന്ദേശമാണ് ജൂറി നൽകിയതെന്നും അടൂർ കുറ്റപ്പെടുത്തിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ജൂറി തെരഞ്ഞെടുപ്പെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. ഇന്ത്യൻ പനോരമയിലേക്ക് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ജൂറി പരാജയപ്പെടുന്നുണ്ട്. സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകൾ മികച്ച സ
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരം നിർണയിക്കുന്ന ജൂറിയെ ചോദ്യം ചെയ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ നിലപാടിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. മുഖ്യധാര സിനിമകളെ വിലകുറച്ച് കാണാനാകില്ലെന്ന് പറഞ്ഞാണ് വെങ്കയ്യയുടെ മറുപടി. അടൂരിന്റെ നിർദേശങ്ങളെ വിലമതിക്കുന്നു. പുരസ്കാര നിർണയത്തിൽ അദ്ദേഹത്തിന്റെ നിർദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പുരസ്കാരം നിർണയിക്കുന്ന ജൂറിയിൽ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് അടൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ബാഹുബലിക്ക് കഴിഞ്ഞ തവണ മികച്ച സിനിമയ്ക്കുള്ള അവാർഡ് നൽകിയതിനെയും അദ്ദേഹം വിമർശിച്ചിരുന്നു. ബാഹുബലിക്ക് മികച്ച സിനിമയ്ക്കുള്ള അവാർഡ് നൽകിയത് വഴി തെറ്റായ സന്ദേശമാണ് ജൂറി നൽകിയതെന്നും അടൂർ കുറ്റപ്പെടുത്തിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ജൂറി തെരഞ്ഞെടുപ്പെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. ഇന്ത്യൻ പനോരമയിലേക്ക് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ജൂറി പരാജയപ്പെടുന്നുണ്ട്.
സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകൾ മികച്ച സിനിമാ സൃഷ്ടികളുടെ അപേക്ഷകൾ തള്ളിക്കളയുകയാണെന്നും അടൂർ ആരോപിച്ചിരുന്നു. ജൂറിയുടെ തെരഞ്ഞെടുപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും നിലവാരമുള്ള സിനിമകൾക്കെ പുരസ്കാരം നൽകാവു എന്നും വ്യക്തമാക്കിയും അടൂർ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. തുടർന്നാണ് ഇപ്പോൾ വാർത്താവിതരണ മന്ത്രാലത്തിന്റെ ചുമതലയുള്ള വെങ്കയ്യനായിഡു മറുപടി നൽകിയത്.