- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാങ്ങിയ അരിയുടെ പൈസ തിരിച്ചടയ്ക്കാത്ത കേരളത്തിന് എന്തിനാണ് സ്മാർട്ട് സിറ്റികൾ; കോൺഗ്രസ് നേതാക്കളുടെ ആവശ്യം അവരുടെ മണ്ഡലത്തിൽ സ്മാർട്ട് സിറ്റി വേണമെന്ന്: പരിഹാസ ശരവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു
ന്യൂഡൽഹി: കേരളത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. ആന്ധ്രാപ്രദേശിൽനിന്നു വാങ്ങിയ അരിയുടെ പൈസ തിരിച്ചടയ്ക്കാത്ത കേരളത്തിന് എന്തിനാണ് സ്മാർട്ട് സിറ്റികൾ എന്നാണ് നഗരവികസനമന്ത്രി ചോദിച്ചത്. നെല്ലൂരിലെ നെൽ കർഷകരിൽനിന്ന് വാങ്ങിയ അരിയുടെ പണം തിരിച്ചടക്കാൻ കേരളത്തിനു കഴിയുന്നില്ല. പിന്നെ എങ്ങനെയാണ് കൂടുതൽ സ്മാർ

ന്യൂഡൽഹി: കേരളത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. ആന്ധ്രാപ്രദേശിൽനിന്നു വാങ്ങിയ അരിയുടെ പൈസ തിരിച്ചടയ്ക്കാത്ത കേരളത്തിന് എന്തിനാണ് സ്മാർട്ട് സിറ്റികൾ എന്നാണ് നഗരവികസനമന്ത്രി ചോദിച്ചത്.
നെല്ലൂരിലെ നെൽ കർഷകരിൽനിന്ന് വാങ്ങിയ അരിയുടെ പണം തിരിച്ചടക്കാൻ കേരളത്തിനു കഴിയുന്നില്ല. പിന്നെ എങ്ങനെയാണ് കൂടുതൽ സ്മാർട്ട് സിറ്റികൾ അനുവദിക്കുകയെന്നു മന്ത്രി ചോദിച്ചു.
കൂടുതൽ സ്മാർട്ട് സിറ്റികൾ കേരളത്തിനു കിട്ടാതെ പോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വായ്പകളും സാമ്പത്തിക ഇടപാടുകളും സമയബന്ധിതമായി തീർക്കാത്തത്. കൂടുതൽ സ്മാർട്ട് സിറ്റികൾ കിട്ടാത്തതിൽ കേരളത്തിൽ നിന്നുള്ള പരാതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സ്വന്തം മണ്ഡലത്തിൽ ഒരു സ്മാർട്ട് സിറ്റി അനുവദിക്കുമോ എന്നാണ് പല കോൺഗ്രസ് നേതാക്കളും ചോദിക്കുന്നത്. അല്ലാതെ തങ്ങളുടെ സംസ്ഥാനത്ത് സ്മാർട്ട് സിറ്റി വേണമെന്നല്ല. മണ്ഡലം നോക്കി സ്മാർട്ട് സിറ്റി അനുവദിക്കുകയാണെങ്കിൽ തന്റെ മണ്ഡലമായ നെല്ലൂർ സ്മാർട്ട് സിറ്റിയാക്കണം. എന്നാൽ അതിന് കഴിയില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

