- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ദിവസവും ഒരടി കിട്ടുന്ന ഒരു സർക്കാരിനെയേ കേരളം കണ്ടിട്ടുള്ളൂ, അത് പിണറായി വിജയൻ സർക്കാറാണ്..! വേണു ബാലകൃഷ്ണന്റെ ഈ കടുത്ത വിമർശനം കേട്ടാണോ സൈബർ സഖാക്കളുടെ കുരുപൊട്ടിയത്? മാതൃഭൂമി അവതാരകനെ അവഹേളിച്ചുള്ള വീഡിയോക്ക് ആധാരമായ സൂപ്പർ പ്രൈംടൈമിലെ വാക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സൈബർ ലോകത്തായാലും മറിച്ചായാലും സി.പി.എം രാഷ്ട്രീയക്കാരുടെ ഇപ്പോഴത്തെ പ്രധാന ശത്രുക്കൾ മാധ്യമപ്രവർത്തകരാണ്. മൂന്നാർ വിഷയത്തോടെയും എംഎം മണിക്കെയെ പ്രതിരോധത്തിലാക്കിയ വാർത്തയോടെയും ഈ എതിർപ്പ് ശക്തമായി. ഏറ്റവും ഒടുവിൽ ഡിജിപി സ്ഥാനത്തും നിന്നും സെൻകുമാറിനെ മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെ മാധ്യമങ്ങൾ പിണറായി വിജയനേറ്റ കനത്ത തോൽവിയായി മാറി ഇതെന്ന വിമർശനമാണ് ഉന്നയിച്ചത്. ഈ വിധി വന്ന ദിവസം മിക്ക ചാനലുകളും സർക്കാറിനും പിണറായിക്കും ഏറ്റ തിരിച്ചടിയാണ് ഇതെന്ന വിധത്തിലാണ് വാർത്തകൾ നൽകിയതും. എന്തായാലും ഇക്കാര്യത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചത് മാതൃഭൂമി ന്യൂസ് ചാനലിൽ അവതാരകനായ വേണു ബാലകൃഷ്ണനായിരുന്നു. സെൻകുമാർ കേസിൽ വിധി വന്ന ദിവസം ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു വേണു സൂപ്പർ പ്രൈം ടൈം അവതരിപ്പിച്ചത്. വേണുവിന്റെ ഈ കടുത്ത പരാമർശങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം അടക്കം വേണുവിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വീഡിയോ പുറത്തിറക്കിയത്. സൂപ്പർ പ്രൈം
തിരുവനന്തപുരം: സൈബർ ലോകത്തായാലും മറിച്ചായാലും സി.പി.എം രാഷ്ട്രീയക്കാരുടെ ഇപ്പോഴത്തെ പ്രധാന ശത്രുക്കൾ മാധ്യമപ്രവർത്തകരാണ്. മൂന്നാർ വിഷയത്തോടെയും എംഎം മണിക്കെയെ പ്രതിരോധത്തിലാക്കിയ വാർത്തയോടെയും ഈ എതിർപ്പ് ശക്തമായി. ഏറ്റവും ഒടുവിൽ ഡിജിപി സ്ഥാനത്തും നിന്നും സെൻകുമാറിനെ മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെ മാധ്യമങ്ങൾ പിണറായി വിജയനേറ്റ കനത്ത തോൽവിയായി മാറി ഇതെന്ന വിമർശനമാണ് ഉന്നയിച്ചത്. ഈ വിധി വന്ന ദിവസം മിക്ക ചാനലുകളും സർക്കാറിനും പിണറായിക്കും ഏറ്റ തിരിച്ചടിയാണ് ഇതെന്ന വിധത്തിലാണ് വാർത്തകൾ നൽകിയതും. എന്തായാലും ഇക്കാര്യത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചത് മാതൃഭൂമി ന്യൂസ് ചാനലിൽ അവതാരകനായ വേണു ബാലകൃഷ്ണനായിരുന്നു.
സെൻകുമാർ കേസിൽ വിധി വന്ന ദിവസം ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു വേണു സൂപ്പർ പ്രൈം ടൈം അവതരിപ്പിച്ചത്. വേണുവിന്റെ ഈ കടുത്ത പരാമർശങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം അടക്കം വേണുവിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വീഡിയോ പുറത്തിറക്കിയത്. സൂപ്പർ പ്രൈം ടൈമിലെ വീഡിയോ വികലമായി ചിത്രീകരിച്ച് അവഹേളിക്കുന്ന വിധത്തിലായിരുന്നു സൈബർ പോരാളികളുടെ വിമർശനം. എന്നാൽ, യഥാർത്ഥത്തിൽ വേണുവിന്റെ വിമർശനം കുറിക്കു കൊണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
സൂപ്പർ പ്രൈംടൈംമിന്റെ തുടക്കത്തിൽ വേണുവിന്റെ വിമർശനങ്ങൾ ഇങ്ങനെ:
നമസ്‌ക്കാരം, എല്ലാ ദിവസവും എന്തെങ്കിലും ഒരടി കിട്ടുന്ന ഒരു സർക്കാറിനെയേ കേരളം കണ്ടിട്ടുള്ളൂ, പിണറായി വിജയൻ സർക്കാറിൽ നിന്നാണ്. സർക്കാർ വന്നശേഷമുള്ള ആദ്യത്തെ നടപടിയാണ് കോടതി വലിച്ചു കീറിക്കളഞ്ഞത്. അതുകൊണ്ട് പിണറായിക്ക് കിട്ടിയ നടയടിയാണ് സുപ്രീംകോടതിയുടേത് എന്നും പറയാം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു വന്ന സർക്കാറിനെ അങ്ങനെ സുപ്രീംകോടതി ഇന്ന് ശരിയാക്കി. മൂന്നാറിലെ ഉശിരുള്ള പെൺപട മണിയാശാനെ ശരിയാക്കി കൊണ്ടിരിക്കയാണ്, തീരുമാനം ഉടൻ ഉണ്ടാകും. ഇതുപോലെ മനോഹരമായ ആചാരങ്ങൾ ഇനിയും ഉണ്ടാകുമെന്ന് കരുതുന്നവരും കുറവല്ല.
സെൻകുമാർ ഇന്ന് സുഖമായി ഉറങ്ങും. 11 മാസത്തെ മാനസിക പീഡനത്തിനാണ് നീതിപീഠം അറുതി വരുത്തിയത്. പൊലീസ് ആസ്ഥാനത്ത് പോയിരുന്നോളൂ എന്നാണ് സെൻകുമാറിനോട് സുപ്രീംകോടതി പറഞ്ഞത്. മുഖ്യമന്ത്രി ഇന്ന് കണ്ടുപോകരുത് എന്ന് മുഖമടച്ച് പറഞ്ഞ അതേ ഇടത്തു തന്നെ. മഹിജയുടെ സമരം കോമഡി ക്ലബ്ബാക്കിയ അതേ കെട്ടിടത്തിലെ കസേരയിൽ തന്നെ. സെൻകുമാർ പക്ഷേ, സർക്കാർ പറയട്ടെ എന്ന സംയമനത്തിലാണ്. എന്നുവച്ചാൽ പിണറായി തന്നെ പറയട്ടെ എന്ന്. പുറകേ നടന്നു പ്രഹരിച്ച ആൾ തന്നെ പൂച്ചെണ്ടു തന്നാൽ പ്രത്യേക സുഖമല്ലേ..? പകയും പ്രതികാരവാഞ്ജയും കണ്ണൂരുകാരുടെ മാത്രം കുത്തക അല്ലല്ലോ? പാർട്ടി വേദികളിൽ വിഎസിനോട് മുഖം തിരിഞ്ഞ് പരുക്കൻ മുഖവുമായി പിണറായി ഇരിക്കുന്നത് പതിവുള്ള കാഴ്‌ച്ചയായിരുന്നു.
സർക്കാറിലാകുമ്പോൾ ആ സൗകര്യമില്ല. മുഖത്തു നോക്കി തന്നെ സർക്കാറിനെ നയിക്കണം. അപ്പോൾ എന്തു മുഖം വെച്ച് സെൻകുമാറിനെ നോക്കുമെന്നാണ് പിണറായി വിജയൻ ഇനി തല പുകയ്‌ക്കേണ്ടത്. അതൊരു സ്വകാര്യ ബാധ്യതയായി പിണറായി അനുഭവിച്ചാൽ മതി. കാരണം തലപ്പക്കമാകാം. തലക്കനം അരുത്. സെൻകുമാറിനോട് തായംകളിക്കാൻ ആകരുത് സർക്കാറിന്റെ സമയം. അതുകൊണ്ട് കോടതി കയറി വീണ്ടും വിഷയം വഷളാക്കരുത്. ജൂൺ മുപ്പതു വരയെ സെൻകുമാർ സർവീസിലുള്ളൂ. അത്രയും കാലം അങ്ങ് സഹിച്ചു കൊടുത്തേക്ക്. കാരണം സെൻകുമാർ സംരക്ഷിച്ചത് സ്വന്തം കുപ്പായമല്ല. നിയമവാഴ്‌ച്ചയോടോ നടുവു വളയ്ക്കലിനോടോ കൂറു കാട്ടേണ്ടത് എന്ന കാതലായ ചോദ്യമാണ് സെൻകുമാർ ഉയർത്തുന്നത്.
ഒരു ഉദ്യോഗസ്ഥനിലേക്ക് ആ ഉത്തരത്തെ പരിമിതപ്പെടുത്തരുത്. ഉണ്ടിരിക്കേ തോന്നുന്ന ഉൾവിളികളല്ല കാക്കിയിടുന്നവന്റെ കാലനാകേണ്ടത് എന്ന് മനസിലാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഒരു മുഖ്യമന്ത്രിയല്ല, മുഴുവൻ മുഖ്യമന്ത്രിമാരും. നളിനി നെറ്റോയും നെറ്റി ചുളിക്കണം. എന്തിനായിരുന്നു സെൻകുമാറിന് എതിരായ കുരിശുയുദ്ധം? എന്തിനായിരുന്നു കോടതിയെ പോലും കബളിപ്പിച്ച കള്ളപ്രമാണങ്ങളുടെ കടലാസ് കെട്ടുകൾ? ഒരു വിധിയിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരുപാട് ചോദ്യങ്ങളെന്ന് ഒളിവിലിരുന്ന് വിരുതു കാട്ടിയ ഉദ്യോഗസ്ഥയും ഓർമ്മിക്കണം, ഓർക്കുന്നത് തന്ന്. സെൻകുമാറിന് എതിരായ സർവീസ് യുദ്ധം പിണറായി സർക്കാറിന്റെ പ്രതികാരദാഹം മാത്രമോ എന്ന ചോദ്യം ഉയരുമ്പോൾ ആറ് ചോദ്യങ്ങളാണ് സൂപ്പർ പ്രൈം ടൈം ചോദിക്കുന്നത്.
1- സെൻകുമാർ വിധി പിണറായി സർക്കാറിന്റെ പ്രതികാരബുദ്ധിക്കേറ്റ കൊടും പ്രഹരമോ?
2- പൊലീസ് മേധാവി സ്ഥാനത്ത് പുനർനിയമിക്കയാല്ലാതെ പിണറായിയുടെ മുന്നിൽ പോംവഴികളുണ്ടോ?
3- കോടതിയിൽ തന്നെ കയറിയിറങ്ങഇ കാലതാമസം വരുത്തുന്നത് നീതി നിഷേധിക്കാനോ?
4-കണ്ണിന് കണ്ടുകൂടാത്ത സെൻകുമാറുമായി മുഖ്യമന്ത്രിക്ക് ഒത്തുപോകാനാകുമോ?
5- സഭയ്ക്കകത്തും പുറത്തും കഴിവുകെട്ടവനാക്കിയ സെൻകുമാറിന് മുഖ്യമന്ത്രിയെ മുട്ടുകുത്തിക്കാനായില്ലേ?
6- സെൻകുമാർ വിധി സ്വച്ഛേയാ പ്രവർത്തിക്കുന്ന സർക്കാറുകൾക്കുള്ള സുപ്രീംകോടതിയുടെ താക്കീതോ?
മുട്ടുമടക്കിയത് മുഖ്യമന്ത്രിയോ? എന്ന ടാഗിൽ നടന്ന ഈ ചർച്ചയ്ക്ക് ശേഷമാണ് വേണു ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണം ഉണ്ടായത്. ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിലുള്ള ഔദ്യോഗിക വാട്സ് അപ്പ് മീഡിയ ഗ്രൂപ്പിൽ തന്നെയാണ് വേണുവിനെ അവഹേൡച്ചു കൊണ്ടുള്ള വീഡിയോ വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സി ഡിറ്റ് ഉദ്യോഗസ്ഥൻ കുടിയായ ഗോപകുമാറാണ് ഈ പോസ്റ്റിന് പിന്നിലെന്നാണ് പുറത്തുവന്ന വിവരം.