- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എംടിയെ തൊട്ടു കളിക്കാൻ ഇവിടെ ഒരു സംഘപരിവാരവും സമയം കളയണ്ട; സംശയമുണ്ടെങ്കിൽ മോഹൻലാലിനോട് ചോദിച്ചു നോക്ക്' : പ്രതികരണവുമായി ക്യാമറാമാൻ വേണു
തിരുവനന്തപുരം: മോദിയെ വിമർശിച്ചതിന്റെ പേരിൽ സംഘവരിവാറിന്റെ ആക്രമണം നേരിടുന്ന എംടി വാസുദേവൻ നായർക്ക് പിന്തുണയുമായി ഛായാഗ്രാഹകൻ വേണു രംഗത്ത്. എംടി വാസുദേവൻ നായരെ തൊട്ടുകളിക്കാൻ ഇവിടെ ഒരു സംഘപരിവാരവും സമയം കളയേണ്ടെന്നും സംശയമുണ്ടെങ്കിൽ മോഹൻലാലിനോട് ചോദിച്ച് നോക്കു എന്നും വേണു പറഞ്ഞു. നോട്ട് നിരോധന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനേയും വിമർശിച്ചതിന്റെ പേരിലാണ് എംടിക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. മോദിക്കെതിരെ പറയാൻ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ബിജെപി നേതാവ് എഎൻരാധാകൃഷ്ണൻ ചോദിച്ചു. രാജ്യം മാറിയതൊന്നും എംടി അറിഞ്ഞില്ലേയെന്നും രാധാകൃഷ്ണൻ ആരാഞ്ഞു. നോട്ട് നിരോധന വിഷയത്തിൽ കാര്യങ്ങൾ അറിയാതെയാണ് എംടി പ്രതികരിച്ചതെന്നും അത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിപി ചന്ദ്രശേഖരൻ വധിക്കപ്പെട്ടപ്പോൾ തൂലിക ചലിപ്പിക്കാതിരുന്ന എംടി ഇപ്പോൾ പ്രതികരിക്കുന്നത് ആർക്കോ വേണ്ടിയാണെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ധനമന്ത്രി തോമസ് ഐസക് എഴുതിയ കള്ളപ്പണവേട്ട സത്
തിരുവനന്തപുരം: മോദിയെ വിമർശിച്ചതിന്റെ പേരിൽ സംഘവരിവാറിന്റെ ആക്രമണം നേരിടുന്ന എംടി വാസുദേവൻ നായർക്ക് പിന്തുണയുമായി ഛായാഗ്രാഹകൻ വേണു രംഗത്ത്. എംടി വാസുദേവൻ നായരെ തൊട്ടുകളിക്കാൻ ഇവിടെ ഒരു സംഘപരിവാരവും സമയം കളയേണ്ടെന്നും സംശയമുണ്ടെങ്കിൽ മോഹൻലാലിനോട് ചോദിച്ച് നോക്കു എന്നും വേണു പറഞ്ഞു.
നോട്ട് നിരോധന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനേയും വിമർശിച്ചതിന്റെ പേരിലാണ് എംടിക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. മോദിക്കെതിരെ പറയാൻ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ബിജെപി നേതാവ് എഎൻരാധാകൃഷ്ണൻ ചോദിച്ചു. രാജ്യം മാറിയതൊന്നും എംടി അറിഞ്ഞില്ലേയെന്നും രാധാകൃഷ്ണൻ ആരാഞ്ഞു. നോട്ട് നിരോധന വിഷയത്തിൽ കാര്യങ്ങൾ അറിയാതെയാണ് എംടി പ്രതികരിച്ചതെന്നും അത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിപി ചന്ദ്രശേഖരൻ വധിക്കപ്പെട്ടപ്പോൾ തൂലിക ചലിപ്പിക്കാതിരുന്ന എംടി ഇപ്പോൾ പ്രതികരിക്കുന്നത് ആർക്കോ വേണ്ടിയാണെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
ധനമന്ത്രി തോമസ് ഐസക് എഴുതിയ കള്ളപ്പണവേട്ട സത്യവും മിഥ്യയും എന്ന പുസ്തകം തിരൂർ തുഞ്ചൻ പറമ്പിൽ പ്രകാശനം ചെയ്യവെയാണ് എംടി നോട്ട് നിരോധനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. കറൻസി നിരോധിച്ച എല്ലാ രാജ്യങ്ങളും നേരിട്ടത് വലിയ ആപത്തായിരുന്നെന്നും ആഫ്രിക്കൻ രാജ്യങ്ങൾ അതിന് ഉദാഹരണമാണെന്നും എംടി അഭിപ്രായപ്പെട്ടു. തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരത്തെ അനുസ്മരിച്ചും എംടി മോദിയെ വിമർശിച്ചു.
തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്ക് കൊണ്ട് മാത്രമായിരുന്നില്ല, തന്റെ പരിഷ്‌കാരങ്ങൾ ആരും എതിർക്കാൻ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിർശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാൻ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിർപ്പുകൾ ഓരോ കാലത്തും ഉയർന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്വമുള്ള സ്ഥാനത്തുള്ളവർ മാത്രമല്ല, റിസർവ് ബാങ്കും നിലപാട് മാറ്റിപ്പറയുകയാണ്. ഇങ്ങനെയായിരുന്നു എംടിയുടെ വാക്കുകൾ.