- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണുഗോപാലൻ നായർ മരണമടഞ്ഞ സംഭവം ആത്മഹത്യ തന്നെ; ശബരിമല പ്രശ്നത്തിൽ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരവുമായി സംഭവത്തിന് ബന്ധമില്ല; സമരപ്പന്തലിലേക്ക് ഓടിയടുത്തത് മരണവെപ്രാളം മൂലം; കൃത്യം ചെയ്തത് ജീവിത നൈരാശ്യം മൂലമെന്ന് മരണമൊഴി; പ്രത്യേക രാഷ്ട്രീയബന്ധങ്ങളുമില്ല: വിശദീകരണവുമായി പൊലീസ്; മരണം സർക്കാരിന്റെ ധാർഷ്ട്യം മൂലമെന്ന് ബിജെപി; വെള്ളിയാഴ്ച ഹർത്താലിനും ആഹ്വാനം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ന് വെളുപ്പിന് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിലിരിക്കെ മുട്ടട സ്വദേശി വേണുഗോപാലൻ നായർ മരണമടഞ്ഞ സംഭവം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് പൊലീസ് ഇൻഫൊർമേഷൻ സെന്റർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വ്യാഴാഴ്ച വെളുപ്പിന് 01.30 മണിയോട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂർ വീട്ടിൽ ശിവൻനായരുടെ മകൻ വേണുഗോപാലൻ നായർ (49) ശരീരത്തിൽ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ പ്രതാപചന്ദ്രൻ.ആർ.കെ യും സംഘവും ചേർന്ന് തീ കെടുത്തുകയും പൊള്ളലേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്ലംബിങ് ഇലക്ട്രിക് ജോലികൾക്ക് സഹായിയായി പോകുന്ന ഇയാൾക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ല. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് (കക) ആശുപത്രിയിൽ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവിത
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ന് വെളുപ്പിന് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിലിരിക്കെ മുട്ടട സ്വദേശി വേണുഗോപാലൻ നായർ മരണമടഞ്ഞ സംഭവം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് പൊലീസ് ഇൻഫൊർമേഷൻ സെന്റർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വ്യാഴാഴ്ച വെളുപ്പിന് 01.30 മണിയോട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂർ വീട്ടിൽ ശിവൻനായരുടെ മകൻ വേണുഗോപാലൻ നായർ (49) ശരീരത്തിൽ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ പ്രതാപചന്ദ്രൻ.ആർ.കെ യും സംഘവും ചേർന്ന് തീ കെടുത്തുകയും പൊള്ളലേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്ലംബിങ് ഇലക്ട്രിക് ജോലികൾക്ക് സഹായിയായി പോകുന്ന ഇയാൾക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ല. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് (കക) ആശുപത്രിയിൽ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവിത നൈരാശ്യം മൂലവും തുടർന്ന് ജീവിക്കുവാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തിൽ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാൾ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്.
മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണ സംഘം, ഫോറൻസിക് വിഭാഗം, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. ഇക്കാര്യത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ 1561/2018 നമ്പരായി ഡ/ട 309 കജഇ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം സർക്കാരിന്റെ ധാർഷ്ട്യമാണ് വേണുഗേപാലൻ നായരുടെ മരണത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം താൻ ആത്മഹത്യ ചെയ്തത് തുടർന്ന് ജീവിക്കാൻ താൽപര്യമില്ലാത്തതിനാലാണെന്ന് വേണുഗോപാലൻ നായർ മരണമൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ജീവിതം തുടരാൻ താൽപ്പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത്. രാത്രി വീട്ടിൽ നിന്നിറങ്ങി സ്റ്റാച്യൂവിലെത്തി ആത്മഹത്യ ചെയ്തു. മണ്ണെണ്ണയാണ് ഉപയോഗിച്ചത്. ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. ശബരിമല വിഷയമോ പ്രതിഷേധമോ സമരമോ ഒന്നും മൊഴിയിൽ പറഞ്ഞിട്ടില്ല. മൊഴികൊടുത്ത് അധികം കഴിയാതെ വേണുഗോപാലൻ നായർ മരിക്കുകയും ചെയ്തു.
പ്രവർത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത് എന്നാൽ അപ്പോൾ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. തുടർന്ന് ഇയാളെ സമരപന്തലിലുള്ളവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ശരണം വിളിച്ചു കൊണ്ടായിരുന്നു വേണുഗോപാലൻ നായരുടെ ആത്മഹത്യാ ശ്രമം. കടുത്ത അയ്യപ്പ ഭക്തനാണ് ഇയാൾ
വേണുഗോപാലൻ നായർ വൈകീട്ടോടെ മരണപ്പെട്ടത്. ബിജെപി നേതാവ് സി കെ പത്മനാഭന്റെ സമരപ്പന്തലിന്റെ തൊട്ടുമുന്നിൽ പെട്രോളൊഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നു. ഇന്നു പുലർച്ചെ രണ്ടോടെയാണു സംഭവം. സമരപന്തലിന്റെ എതിർവശത്തെ റോഡരികിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ശരണം വിളിച്ച് പന്തലിനടുത്തേക്ക് ഓടിയടുക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ വണുഗോപാലൻ നായരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം സംസ്ഥാനത്ത് നാളെ നടക്കുന്ന ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.ശബരിമല വിഷയത്തിൽ സർക്കാർ ഇന്നലെ നിരോധനാജ്ഞ നീട്ടിയിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്. ബിജെപി നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുന്നു എന്നാണ് ബിജെപി നേതാക്കളുടെ പൊതുപരാതി. ഇതിനിടെയാണ് സമരപന്തലിന് സമീപം ആത്മഹത്യാ ശ്രമം നടന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശബരിമലയിൽ നാല് ദിവസത്തേക്ക് കൂടിയാണ് നിരോധനാജ്ഞ നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയും നിരോധനാജ്ഞ തുടരും. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് ഉത്തരവിട്ടത്.നിരോധനാജ്ഞയ്ക്കെതിരെ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് നടപടി. സന്നിധാനം, പമ്പ, നിലക്കൽ, ഇലവുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല നട തുറന്നതുമുതൽ നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് വിവിധ സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാററിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. എംജി സർവ്വകലാശാല, ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവയാണ് പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചിട്ടുള്ളത്.
മജിസ്‌ട്രേറ്റിനോ ഡോക്ടറിനോ യാതൊരു മരണമൊഴിയും നൽകിയിട്ടില്ലെന്ന് സഹോദരൻ മണികണ്ഠൻ പറഞ്ഞു, ആകെ സംസാരിച്ചത് രാവിലെ 3.30 മണിക്ക് എന്നോട് മാത്രം രാഷ്ട്രീയപരമായി ചേട്ടനു യാതൊരു ബന്ധവുമില്ല.ഞാൻ രാത്രി ഉറങ്ങുബോൾ അമ്മ വന്നു പറഞ്ഞു ചേട്ടൻ കോവിലിലേക്ക് പോവുകയാണെന്നു പറഞ്ഞു പോയി എന്ന്, അയ്യപ്പനു വേണ്ടിയാണ് ചേട്ടൻ സ്വയം മരിച്ചത് അല്ലാതെ മറ്റ് കാരണങ്ങൾ കൊണ്ട് ഒന്നുമല്ല. സുപ്രിം കോടതി വിധി വന്നതിൽ വിഷമം ടി വി കാണുബോൾ പറയുമായിരുന്നു. വ്യക്തിപരമായി യാതൊരു പ്രശ്നമില്ല എന്നും സഹോദരൻ പറഞ്ഞു.