- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല്ലിശ്ശേരി ഗോസിപ്പും ഇക്കിളിയുമെഴുതുന്നയാളെന്ന് ആരോപണം; ഫാൻസ് അസോസിയേഷനിൽ കയറിപ്പറ്റിയ ഗുണ്ടകളെ മാറ്റിനിർത്തണമെന്ന് മറുപടി; ചാനൽ ചർച്ചയ്ക്കെത്തിയ ദിലീപ് ആരാധകനും പല്ലിശ്ശേരിയും തമ്മിൽ വാക്കേറ്റം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വന്നതോടെ ചാനൽ ചർച്ചകളിൽ വീണ്ടും ദിലീപ് വിഷയം നിറഞ്ഞു. നിയമപരമായ നടപടികളെ അധികരിച്ചു കൈരളിയിൽ നടന്ന ചർച്ചയിലാണ് ഒരിക്കൽ കൂടി ദിലീപ് അനുകൂല-വിരുദ്ധപരാമർശങ്ങളുമായി ചേരി തിരിഞ്ഞത്. ദിലീപിന്റ അനുകൂല പരാമർശങ്ങളുമായി ഫാൻസ് അസോസിയേഷൻ ഭാരവാഹിയും മറുചേരിയിൽ പത്രപ്രവർത്തകനായ പല്ലിശ്ശേരിയും തമ്മിൽ വാക്കേറ്റമുണ്ടായത്. ദിലീപിനെ കുരുക്കാൻ വൻ സംഘമുണ്ടെന്നും ദിലീപ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ആക്രമണം നടക്കുകയാണെന്നുമാണ് ഫാൻസ് അസോസിയേഷൻ പ്രതിനിധിയായ റിയാസിന്റ ആരോപണം. ദിലീപിനെ കുറ്റക്കാരനാക്കിയേ അടങ്ങൂ എന്ന നിലയിലാണിവർ. ഒരു വൻ സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. ഗോസിപ്പുകളും ഇക്കിളി വാർത്തകളും മാത്രമെഴുതുന്ന പല്ലിശ്ശേരി ദിലീപിനെതിരെ പറയുന്ന കാര്യങ്ങൾ കണക്കിലെടുക്കേണ്ടതില്ലെന്നും റിയാസ് പരിഹസിച്ചു. റിയാസിന്റെ ഇക്കിളി ആരോപണം പല്ലിശേരിയെ പ്രകോപിപ്പിച്ചു. ദിലീപ് ഫാൻസ് അസ്സോസ്സിയേഷനിൽ കടന്ന് കൂടിയ ഗുണ്ടയാണ് ഇയാൾ എന്നാണ് പല്ലിശേരി നൽകിയ മറുപടി. പൊലീസിന്റെ ലിസ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വന്നതോടെ ചാനൽ ചർച്ചകളിൽ വീണ്ടും ദിലീപ് വിഷയം നിറഞ്ഞു. നിയമപരമായ നടപടികളെ അധികരിച്ചു കൈരളിയിൽ നടന്ന ചർച്ചയിലാണ് ഒരിക്കൽ കൂടി ദിലീപ് അനുകൂല-വിരുദ്ധപരാമർശങ്ങളുമായി ചേരി തിരിഞ്ഞത്. ദിലീപിന്റ അനുകൂല പരാമർശങ്ങളുമായി ഫാൻസ് അസോസിയേഷൻ ഭാരവാഹിയും മറുചേരിയിൽ പത്രപ്രവർത്തകനായ പല്ലിശ്ശേരിയും തമ്മിൽ വാക്കേറ്റമുണ്ടായത്.
ദിലീപിനെ കുരുക്കാൻ വൻ സംഘമുണ്ടെന്നും ദിലീപ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ആക്രമണം നടക്കുകയാണെന്നുമാണ് ഫാൻസ് അസോസിയേഷൻ പ്രതിനിധിയായ റിയാസിന്റ ആരോപണം. ദിലീപിനെ കുറ്റക്കാരനാക്കിയേ അടങ്ങൂ എന്ന നിലയിലാണിവർ. ഒരു വൻ സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. ഗോസിപ്പുകളും ഇക്കിളി വാർത്തകളും മാത്രമെഴുതുന്ന പല്ലിശ്ശേരി ദിലീപിനെതിരെ പറയുന്ന കാര്യങ്ങൾ കണക്കിലെടുക്കേണ്ടതില്ലെന്നും റിയാസ് പരിഹസിച്ചു.
റിയാസിന്റെ ഇക്കിളി ആരോപണം പല്ലിശേരിയെ പ്രകോപിപ്പിച്ചു. ദിലീപ് ഫാൻസ് അസ്സോസ്സിയേഷനിൽ കടന്ന് കൂടിയ ഗുണ്ടയാണ് ഇയാൾ എന്നാണ് പല്ലിശേരി നൽകിയ മറുപടി. പൊലീസിന്റെ ലിസ്റ്റിലുള്ള ഗുണ്ടയാണ്. ഗുണ്ടാ ലിസ്റ്റിൽ നിന്നും രക്ഷപ്പെടാനാണ് ദിലീപ് ഫാൻസിൽ ഇടം പിടിച്ചിരിക്കുന്നതെന്നും പല്ലിശ്ശേരി ആരോപിച്ചു. ഗുണ്ടകളെ മാറ്റിനിർത്തൂ ഗുണ്ട അല്ലെന്ന് റിയാസ് തെളിയിക്കട്ടെ എന്നും പല്ലിശ്ശേരി പറഞ്ഞു.
താൻ ഗുണ്ടയാണെന്ന ആരോപണം റിയാസ് തള്ളിക്കളഞ്ഞു. പല്ലിശേരി ലോക കള്ളനാണ് എന്ന് ഈ ആരോപണത്തോടെ വ്യക്തമായി എന്നും റിയാസ് പറഞ്ഞു. തെളിയിച്ചാൽ പല്ലിശേരി പറയുന്നതെല്ലാം സത്യമാണെന്ന് സമ്മതിക്കാം എന്നും റിയാസ് പറഞ്ഞു. ദിലീപിന് എതിരായ കുറ്റപത്രം ചീട്ട് കൊട്ടാരം പോലെ തകർന്നടിയുമെന്നും റിയാസ് പ്രതികരിച്ചു.
ദിലീപ് ആദ്യം ചെയ്യേണ്ടത് ഇത്തരം ഗുണ്ടകളെ തന്റെ സംഘടനയിൽ നിന്നും മാറ്റി നിർത്തുകയാണ് എന്ന് പല്ലിശ്ശേരി വാദിച്ചു. ദിലീപിനോട് തനിക്ക് വ്യക്തിവൈരാഗ്യമൊന്നുമില്ല. ഉണ്ടെങ്കിൽ ആർക്കെന്ന് ദിലീപ് വെളിപ്പെടുത്തട്ടെ എന്നും പല്ലിശ്ശേരി പറഞ്ഞു. നടിക്കെതിരായ കേസ് ഒരു പൈങ്കിളി കേസാണെന്ന് ആരും കരുതേണ്ട. കേസിൽ നല്ല കളികൾ നടക്കുന്നുണ്ട്. ദിലീപ് ചില്ലറക്കാരൻ അല്ലെന്നും കോടികൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള ബുദ്ധിരാക്ഷസൻ ആണെന്നും പല്ലിശ്ശേരി പറഞ്ഞു. കൂടെ ആളുണ്ട്. അതുകൊണ്ട് തന്നെയാണ് നിസ്സാരഭാവത്തിൽ നിശ്ശബ്ദനായിരിക്കുന്നതെന്നും പല്ലിശ്ശേരി ആരോപണം ഉന്നയിച്ചു.
ഏഴ് മാസത്തോളം ദിലീപിനെ മോശക്കാരനാക്കാൻ പല്ലിശ്ശേരി ശ്രമം നടത്തിയിട്ടും അദ്ദേഹത്തെ ജനങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല. രാമലീലയുടെ റെക്കോർഡ് വിജയം അതിന് ഉദാഹരണമാണ് എന്നാണ് ഫാൻസിന്റ അവകാശവാദം. നടിയെ ആക്രമിച്ചതിന് പിന്നിൽ എട്ടടി പൊക്കമുള്ള ആളുണ്ടെന്നും മാഡം ഉണ്ടെന്നുമെല്ലാം പല്ലിശേരി പറഞ്ഞത് പുകമറ സൃഷ്ടിക്കാനാണ് എന്നും റിയാസ് ആരോപിച്ചു.
ദിലീപിന്റെ വക്കാലത്ത് രാമൻപിള്ള ഏറ്റെടുക്കുന്നതിന് മുൻപ് പെരിന്തൽമണ്ണക്കാരനായ വക്കീലിന്റ ബുദ്ധിയിൽ ഉണ്ടായതാണ് എഡിജിപി ബി സന്ധ്യയ്ക്കും കോടിയേരി ബാലകൃഷ്ണന്റെ മകനും എതിരായ ആരോപണം. ഇക്കാര്യം ദിലീപിനെയും അനുജനേയും കാണിച്ച് സമ്മതം വാങ്ങുകയാണുണുണ്ടായത്. പല്ലിശേരി ആരോപിച്ചു. ആ വക്കീലിനെ വിളിച്ച് ചോദ്യം ചെയ്താൽ പല കാര്യങ്ങളും പുറത്ത് വരുമെന്നും പല്ലിശേരി വ്യക്തമാക്കി.