ചെന്നൈ: രജനികാന്തിനും കുടുംബത്തിനും തിരിച്ചടിയായി സുപ്രീം കോടതി വിധി. കൊച്ചടിയാൻ എന്ന രജനികാന്ത് ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഡ് ബ്യൂറോ എന്ന പ്രൈവറ്റ് ഫിനാൻസിങ് കമ്പനിയിൽ നിന്ന് രജനികാന്തിന്റെ ഭാര്യ ലത ഡയറക്ടറും, മകൾ സൗന്ദര്യ ചെയർമാനുമായ മീഡിയ വൺ ഗ്ലേാബൽ എന്റർടെയ്ന്മെന്റ് എന്ന കമ്പനി പത്തു കോടി രൂപ കടമെടുത്തിരുന്നു. എന്നാൽ ചിത്രം വിജയം നേടാത്തതിനെത്തുടർന്ന് നാല് കോടി രൂപയോളം മാത്രമാണ് കമ്പനി തിരിച്ചു നൽകിയത്. ഈ സാഹചര്യത്തിലാണ് ആഡ് ബ്യൂറോ സുപ്രീം കോടതിയെ സമീപിച്ചത്.

മൂന്നു മാസത്തിനുള്ളിൽ നൽകാനുള്ള ബാക്കി 6.2 കോടി രൂപ നൽകണമെന്നാണ് ഉത്തരവ്. കൂടാതെ തുകയും അതിന്റെ പലിശയും നൽകാമെന്ന് കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. മീഡിയ വൺ ോബൽ എന്റർടെയ്ന്മെന്റിന് പണം അടക്കാൻ കഴിയാതിരുന്നാൽ ലത വ്യക്തിപരമായി പണം അടക്കണം.

ചിത്രത്തിന് 2014 ഏപ്രിലിലാണ് ആഡ് ബ്യൂറോ 10 കോടി രൂപ വായ്പയായി നൽകിയത്. നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ പണം കുറവ് വന്നപ്പോഴായിരുന്നു വായ്പ എടുത്തത്. 150 കോടിയായിരുന്നു കൊച്ചടയാന്റെ നിർമ്മാണ ചെലവ്. ബോക്സോഫീസിൽ ചിത്രം വൻ പരാജയമായിരുന്നു.