- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷാഫലം കാത്തിരിക്കുന്ന കുട്ടിയെ പോലെ ദിലീപ്; ഓണം വീട്ടുകാർക്കൊപ്പം ആഘോഷിക്കാനാകുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ; പൊലീസ് പൂർണ വിശ്വാസത്തിലെന്ന് ഡിജിപി; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ, നടൻ ദിലീപിന് ഓണത്തിന് മുമ്പ് ജാമ്യം കിട്ടുമോയെന്നാണ് വീട്ടുകാരുടെയും, ആരാധകരുടെയും ആകാംക്ഷ.നാളെ ജാമ്യം നിഷേധിച്ചാൽ, ഓണാവധിക്ക് കോടതി പിരിയും മുമ്പ് മറ്റൊരു അപേക്ഷ സാധ്യമല്ല. അതായത് ഓണത്തിനും ദിലീപ് ജയിലിൽ തന്നെയായിരിക്കും. ഈ സാഹചര്യം ഉണ്ടാകരുതേയെന്നാണ് ആരാധകരുടെ പ്രാർത്ഥന. നാളെ രാവിലെ 10.15 നാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.. ദിലീപ് അറസ്റ്റിലായി 50 ദിവസത്തിന് ശേഷമാണ് വിധി. ദിലീപിനെ കേരള പൊലീസ് മനഃപൂർവം കുടുക്കാൻ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുൻപാകെ പ്രോസിക്യൂഷൻ സമർപ്പിച്ചിരിക്കുന്നത്. ഓാഗസ്റ്റ് 11 നാണ് ആദ്യം ജാമ്യാപേക്ഷ നൽകിയത്. അത് പിന്നെ 18 ലേക്ക് മാറ്റി. അത് ഓഗസ്റ്റ് 22 ലേക്കും 23 ലേക്കും മാറ്റി. ഇപ്പോൾ ഏറ്റവും ഓടുവിൽ ഓഗസ്റ്റ് 29 ന് ് അപേക്ഷ പരിഗണിക്കുന്നു.അതേസമയം, നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ അറസ്റ്റിൽ പൊലീസ് പൂർണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെ
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ, നടൻ ദിലീപിന് ഓണത്തിന് മുമ്പ് ജാമ്യം കിട്ടുമോയെന്നാണ് വീട്ടുകാരുടെയും, ആരാധകരുടെയും ആകാംക്ഷ.നാളെ ജാമ്യം നിഷേധിച്ചാൽ, ഓണാവധിക്ക് കോടതി പിരിയും മുമ്പ് മറ്റൊരു അപേക്ഷ സാധ്യമല്ല. അതായത് ഓണത്തിനും ദിലീപ് ജയിലിൽ തന്നെയായിരിക്കും. ഈ സാഹചര്യം ഉണ്ടാകരുതേയെന്നാണ് ആരാധകരുടെ പ്രാർത്ഥന.
നാളെ രാവിലെ 10.15 നാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.. ദിലീപ് അറസ്റ്റിലായി 50 ദിവസത്തിന് ശേഷമാണ് വിധി. ദിലീപിനെ കേരള പൊലീസ് മനഃപൂർവം കുടുക്കാൻ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുൻപാകെ പ്രോസിക്യൂഷൻ സമർപ്പിച്ചിരിക്കുന്നത്.
ഓാഗസ്റ്റ് 11 നാണ് ആദ്യം ജാമ്യാപേക്ഷ നൽകിയത്. അത് പിന്നെ 18 ലേക്ക് മാറ്റി. അത് ഓഗസ്റ്റ് 22 ലേക്കും 23 ലേക്കും മാറ്റി. ഇപ്പോൾ ഏറ്റവും ഓടുവിൽ ഓഗസ്റ്റ് 29 ന് ് അപേക്ഷ പരിഗണിക്കുന്നു.അതേസമയം, നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ അറസ്റ്റിൽ പൊലീസ് പൂർണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അഡ്വ ബി രാമൻ പിള്ള വക്കാലത്ത് ഏറ്റെടുത്തതിന് ശേഷം ദിലീപ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ദിലീപിന് ജാമ്യം കിട്ടും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ പ്രോസിക്യൂഷൻ വാദങ്ങൾ ശക്തമാണ്. മുദ്രവച്ച കവറിൽ സമർപ്പിച്ചതിൽ എന്തൊക്കെ തെളിവുകൾ ഉണ്ട് എന്നത് സംബന്ധിച്ച് ദിലീപിന്റെ അഭിഭാഷകന് പോലും അറിയില്ല എന്നാണ് റിപ്പോർട്ടുകൾ.
വാദത്തിനിടെ ഒന്നിലേറെ തവണ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ച പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ദിലീപിന് കേസിൽ പങ്കില്ലെന്നും കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് അന്യായമായാണെന്നും സമർത്ഥിക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്.
കേസിൽ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനുപയോഗിച്ച ഫോൺ നശിപ്പിച്ചെന്ന് അന്വേഷണ സംഘത്തോട് മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഫോൺ കണ്ടെത്തേണ്ട ചുമതല പൊലീസിനാണ്. ഫോൺ കണ്ടെത്താനാകാത്തതു കൊണ്ട് തന്റെ കക്ഷിയെ തടവിൽ വെക്കേണ്ട കാര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു.കേസിൽ ദിലീപ് ഗൂഢാലോചന നടത്തിയിട്ടില്ല. നിരവധി കേസുകളിൽ പ്രതിയായ പൾസർ സുനിയുടെ വാക്കുകൾ വിശ്വസിക്കാനാകില്ല. ദിലീപ് സുനിക്ക് പണം നൽകിയിട്ടില്ല. അവർ തമ്മിൽ ഫോണിൽ സംസാരിച്ചതായി പോലും തെളിവില്ല. പിന്നെ എങ്ങനെ ഗുഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.