- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നൈ: എഐഎഡിഎംകെ പ്രവർത്തകനായിരുന്ന തമിഴ് ഹാസ്യതാരം സെന്തിൽ ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് ബിജെപി നേതാവ് എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തിൽ ബിജെപിയിൽ അംഗത്വമെടുത്തത്. വർഷങ്ങൾക്ക് മുൻപ് എഐഎഡിഎംകെയുമായി സെന്തിൽ സഹകരിച്ചിരുന്നു. ജയലളിതയുടെ കാലത്ത് എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് റാലികളിൽ സെന്തിൽ പങ്കെടുത്തിരുന്നു.
ജയലളിതയുടെ മരണത്തിന് ശേഷം താൻ രാഷ്ട്രീയത്തിൽ അനാഥനായിപ്പോയെന്നും പിന്നീട് എഐഎഡിഎംകെയുമായി സഹകരിക്കാൻ തോന്നിയില്ലെന്നും സെന്തിൽ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ തമിഴ്‌നാട്ടിലെ അഴിമതി ഇല്ലാതാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story