കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാൻ സ്‌കീമുകളുടെ ഭാഗമായി ജില്ലയിലെ ഇരിട്ടി, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ വൈകിട്ട് 6 മണി മുതൽ രാവിലെ 6 വരെ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് താൽക്കാലിക വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം 20 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267.