- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേതാളം വരുന്നത് 'ഉസ്താദി'ന്റെ കഥയുമായോ? സഹോദരി-സഹോദര ബന്ധവും മറുനാട്ടിലെ ഡോൺ പരിവേഷവും മുഖ്യ പ്രമേയം: അജിത് ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു
ചെന്നൈ: അജിത് എന്ന തമിഴ് സൂപ്പർ താരത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. തലയുടെ പുതിയ സിനിമ മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മോഹൻലാൽ ചിത്രം 'ഉസ്താദി'ന്റെ കഥയുമായാണു വരുന്നതെന്ന തരത്തിലാണു ചർച്ചകൾ. നവംബർ പത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. സിരുതൈ സിവ സംവിധാനം ചെയ്യുന്ന ഈ അജിത്ത് ചിത്രം പോസ്റ്ററു
ചെന്നൈ: അജിത് എന്ന തമിഴ് സൂപ്പർ താരത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. തലയുടെ പുതിയ സിനിമ മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മോഹൻലാൽ ചിത്രം 'ഉസ്താദി'ന്റെ കഥയുമായാണു വരുന്നതെന്ന തരത്തിലാണു ചർച്ചകൾ.
നവംബർ പത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. സിരുതൈ സിവ സംവിധാനം ചെയ്യുന്ന ഈ അജിത്ത് ചിത്രം പോസ്റ്ററുകളും ടീസറും ഇറങ്ങിയത് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഏറ്റവുമൊടുവിലായാണു കോപ്പിയടി ആരോപണം വന്നിരിക്കുന്നത്. സിബി മലയിൽ ഒരുക്കിയ ഉസ്താദ് എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് വേതാളം ഒരുക്കുന്നതെന്ന തരത്തിലാണു പുതിയ ചർച്ചകൾ.
വേതാളത്തിൽ മലയാളി താരം ലക്ഷ്മി മേനോൻ അജിത്തിന്റെ സഹോദരിയായെത്തുന്നുണ്ട്. ഗണേശ് എന്ന കഥാപാത്രത്തെയാണ് അജിത് അവതരിപ്പിക്കുന്നത്. കൊൽക്കത്തയിൽ വേതാളം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചെന്നൈ ഡോണാണ് ഗണേശ്. 1999ൽ പുറത്തിറങ്ങിയ ഉസ്താദിലും ഇതേ കഥാസാഹചര്യം തന്നെയാണ്. ദിവ്യാ ഉണ്ണിയാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയായെത്തിയത്. പ്രമുഖ ബിസിനസ്മാനായ പരമേശ്വരൻ എന്ന മോഹൻലാൽ കഥാപാത്രത്തിന് ഉസ്താദ് ആരും അറിയാത്ത ഒരു അധോലോക പരിവേഷമുണ്ട്. ഇതു തന്നെയാണ് വേതാളമെന്ന ചിത്രത്തിലും ചർച്ച ചെയ്യുന്നതെന്നാണു സൂചന.
നേരത്ത ഈ ചിത്രത്തിന്റെ കഥ സുരേഷ്‌ഗോപി നായകനായ രുദ്രാക്ഷത്തിന്റെ കോപ്പിയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും ഇതിനോടു പരസ്യമായി പ്രതികരിച്ചില്ലെങ്കിലും ചിത്രത്തിന്റെ പ്രചാരണത്തിനായുള്ള തന്ത്രങ്ങളാണ് ഇതൊക്കെയെന്നാണ് സിനിമാവൃത്തങ്ങൾ നൽകുന്ന സൂചന.