- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണ്; കർഷകരെ പിന്തുണച്ച് സംവിധായകൻ വെട്രിമാരൻ
കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് സംവിധായകൻ വെട്രിമാരൻ. അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധമെന്നും ജനങ്ങളാണ് സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നതെന്നും വെട്രിമാരൻ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി പ്രവർത്തിക്കരുതെന്നും അദ്ദേഹം കുറിക്കുന്നു. അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വെട്രിമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്
അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധം. സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നത് ജനങ്ങളാണ്. സർക്കാർ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കണം. കോർപ്പറേറ്റ് ഇടനിലക്കാരായി പ്രവർത്തിക്കരുത്. രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണ് കർഷകർ ശ്രമിക്കുന്നത്. അവരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണ്.
Protest is the expression of a People who are not heard otherwise. The power of governance is given to the Government...
Posted by Vetri Maaran on Thursday, February 4, 2021
മറുനാടന് മലയാളി ബ്യൂറോ