നോർത്ത് തോംപ്‌സൺ നദിയിൽ ഡീസൽ കലർന്നതിനെ തുടർന്ന് ബ്രിട്ടീഷ് കൊളംബയിയലെ വാവെൻബിയിൽ കുടിവെള്ളം മുടങ്ങി. ഒരാഴ്‌ച്ചയയായി ഈ പ്രദേശത്തെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഏകദേശം 250 ലധികം ആളുകൾ ഈ നന്ദിയിൽ നിന്നും വരുന്ന വെള്ളമാണ് ഉപയോഗിച്ച് വരുന്നത്.

കഴിഞ്ഞ 16 ന് നടത്ത ട്രക്ക് അപകടത്തെ തുടർന്ന് നദിയിൽ ഡീസൽ കലർന്നുവെന്ന ആശങ്കയെ തുടർന്ന് പരിശോധന നടത്തി വരുകയാണ്. ഇത് വരെ മൂന്ന് തവണ പരിശോധനയ്ക്കായി ജലം ശേഖരിച്ച് പരിശോധന നടത്തിയെന്നും അതുവരെ പ്രശ്‌നങ്ങൾ കണ്ടെത്തിയില്ലെന്നും അധികൃതകർ അറിയിച്ചിട്ടുണ്ട്.

ടാപ്പ് വിതരണം തടസപ്പെട്ടതോടെ ബോട്ടിൽ വാട്ടറും, ബൾക്ക് പോട്ടബിൾ കുടിവെള്ള വിതരണവും ആരംഭിച്ചിട്ടുണ്ട്.