- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതോടെ അയോധ്യ ക്ഷേത്രം നിർമ്മാണം പ്രധാന അജണ്ടയാക്കി മാറ്റി വിശ്വഹിന്ദു പരിഷത്ത്; ഉടൻ നിർമ്മാണം തുടങ്ങണമെന്ന ആവശ്യവുമായി പ്രവീൺ തൊഗാഡിയ: കാത്തു നിൽക്കാനാവാതെ ഹിന്ദുത്വ വാദികൾ
ന്യൂഡൽഹി: അയോധ്യക്ഷേത്രം നിർമ്മിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുള്ള യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയതോടെ വിശ്വഹിന്ദു പരിഷത്ത് പഴയ ആവശ്യം വീണ്ടും ശക്തമായി ഉന്നയിച്ച് രംഗത്തെത്തി. അയോധ്യ ശ്രീരാമക്ഷേത്ര നിർമ്മാണം ഉടൻ തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അയോധ്യ ശ്രീരാമക്ഷേത്ര വാഗ്ദാനം എത്രയും വേഗം നടപ്പാക്കുമെന്നു പൂർണ വിശ്വാസമുണ്ടെന്നു വിഎച്ച്പി വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ പറഞ്ഞു. ആദിത്യനാഥിനു വിഎച്ച്പിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും തൊഗാഡിയ പറഞ്ഞു. അയോധ്യ ക്ഷേത്ര നിർമ്മാണ ആവശ്യമുന്നയിച്ച് ഈമാസം 28 മുതൽ ഏപ്രിൽ 10 വരെ രാജ്യവ്യാപകമായി ശ്രീരാമോത്സവ പരിപാടികൾ സംഘടിപ്പിക്കുമെന്നു വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ അറിയിച്ചു. ഏപ്രിൽ അഞ്ചിനു പാലക്കാട് കോട്ടയിലെ ഹനുമാൻ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ശ്രീരാമോത്സവ പരിപാടിയിൽ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പങ്കെടുക്കും. കൊച്ചിയിലും തൃശൂരിലും രാമനവമി ഘോഷയാത്രകളും സംഘ
ന്യൂഡൽഹി: അയോധ്യക്ഷേത്രം നിർമ്മിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുള്ള യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയതോടെ വിശ്വഹിന്ദു പരിഷത്ത് പഴയ ആവശ്യം വീണ്ടും ശക്തമായി ഉന്നയിച്ച് രംഗത്തെത്തി. അയോധ്യ ശ്രീരാമക്ഷേത്ര നിർമ്മാണം ഉടൻ തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അയോധ്യ ശ്രീരാമക്ഷേത്ര വാഗ്ദാനം എത്രയും വേഗം നടപ്പാക്കുമെന്നു പൂർണ വിശ്വാസമുണ്ടെന്നു വിഎച്ച്പി വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ പറഞ്ഞു.
ആദിത്യനാഥിനു വിഎച്ച്പിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും തൊഗാഡിയ പറഞ്ഞു. അയോധ്യ ക്ഷേത്ര നിർമ്മാണ ആവശ്യമുന്നയിച്ച് ഈമാസം 28 മുതൽ ഏപ്രിൽ 10 വരെ രാജ്യവ്യാപകമായി ശ്രീരാമോത്സവ പരിപാടികൾ സംഘടിപ്പിക്കുമെന്നു വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ അറിയിച്ചു.
ഏപ്രിൽ അഞ്ചിനു പാലക്കാട് കോട്ടയിലെ ഹനുമാൻ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ശ്രീരാമോത്സവ പരിപാടിയിൽ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പങ്കെടുക്കും. കൊച്ചിയിലും തൃശൂരിലും രാമനവമി ഘോഷയാത്രകളും സംഘടിപ്പിക്കുന്നുണ്ട്. അയോധ്യയിൽ ശ്രീരാമജന്മഭൂമിയിൽത്തന്നെ രാമക്ഷേത്രം നിർമ്മിക്കും. അയോധ്യ സാംസ്‌കാരിക പരിധിക്കുള്ളിൽ മസ്ജിദ് നിർമ്മാണം അനുവദിക്കില്ല. ബാബറുടെ നാമത്തിലുള്ള മസ്ജിദ് രാജ്യത്തൊരിടത്തും നിർമ്മിക്കാൻ കഴിയില്ല. ശ്രീരാമക്ഷേത്ര നിർമ്മാണത്തിനു കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ജെയിൻ ആവശ്യപ്പെട്ടു.
രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ എന്നാണ് എന്ന ചോദ്യം സംഘപരിവാറുകാർ ഉയർത്തിക്കഴിഞ്ഞു. രമാജന്മ ഭൂമ പ്രശ്നം ഉയർത്തിയ മുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ ജീവിതാഭിലാഷം കൂടിയാണ് ഈ രാമക്ഷേത്രം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്രം നിർമ്മാണം തുടങ്ങിയാൽ തന്നെ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.



