ചെന്നൈ: വിജയിയെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത മെർസലിനെതിരെ കൊമ്പ് കോർക്കാൻ വന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിജയിയുടെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ രംഗത്ത്. പ്രശ്നത്തിന് വർഗീയ നിറം ചാർത്തിക്കൊണ്ട് വിജയിന്റെ മതം പരാമർശിച്ച് ബിജെപി നേതാക്കൾ പ്രസ്താവനകളിറക്കിയതോടെയാണ് ചന്ദ്രശേഖർ രംഗത്ത് എത്തിയത്. 'രാഷ്ട്രീയക്കാരുടെ ഉദാരമായ ചിന്താഗതി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന ബുദ്ധിപോലുമില്ല. അതെ, സ്‌കൂൾ രേഖകൾ പ്രകാരം എന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണ്. പക്ഷേ ജാതിയും മതവുമില്ലാതെയാണ് ഞാൻ അവനെ വളർത്തിയത്. ഇനി ക്രിസ്ത്യാനിയാണെങ്കിൽ കൂടി അതിന് ദേശീയ നേതാക്കൾക്ക് എന്താണ് പ്രശ്നം? എന്നാണ് ചന്ദ്രശേഖർ ചോദിച്ചത്.

വിജയ് നടനാണ്. അവന്റെ ഭാഷ സിനിമയാണ്. അവൻ ഒരു സാമൂഹ്യ പ്രവർത്തകനല്ല. അഴിമതി, ബലാത്സംഗ കേസുകളിൽ രാഷ്ട്രീയ പ്രവർത്തകർ പിടിയിലാകുമ്പോൾ അതൊക്കെ സിനിമയിലൂടെയും തുറന്ന് കാണിക്കും. അതിന് ഭീഷണിപ്പെടുത്താമോ? 1952 ൽ ഇറങ്ങിയ പരാശക്തി എന്ന സിനിമയുടെ പ്രസക്തി ഇന്നാണ്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ആ ചിത്രം ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങേണ്ടിയിരുന്നത്'. ചന്ദ്രശേഖർ പറഞ്ഞു.

വിജയിയുടെ മെർസൽ എന്ന ചിത്രത്തിന്റെ വിവാദം അവസാനിക്കുന്നില്ലെങ്കിലും അത് ചിത്രത്തെ വലിയ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്രസർക്കാർ നയങ്ങളെ വിമർശിച്ചെ പേരിലാണ് ചിത്രത്തിനെതിരെ ബിജെപി പടപ്പുറപ്പാടിന് ഇറങ്ങി പുറപ്പെട്ടത്. ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്റെ ചിത്രത്തിൽ വിജയ്യുടെ കഥാപാത്രം വിമർശനം ഉയിക്കുന്നുണ്ട്.'7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കിൽ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ' എന്ന മെർസലിലെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുത്. ്. മോദിയുടെ സ്വപ്ന പദ്ധതി എ് വിശേഷിപ്പിക്കു ഡിജിറ്റൽ ഇന്ത്യയെ വടിവേലുവിന്റ കഥാപാത്രം കളിയാക്കുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

മെർസൽ വിഷയം ഇത്രമാത്രം പുകഞ്ഞിട്ടും വിജയ് വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല. വിജയിന്റെ മൗനം ചർച്ചയാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ മറുപടിയുമായി രംഗത്ത് വന്നിത്. ഒരു ദേശീയ മാധ്യമത്തിലൂടെയാണ് ചന്ദ്രശേഖർ ആരോപണങ്ങളോട് പ്രതികരിച്ചത്. ബിജെപിയുടെ പ്രതിഷേധം ചിത്രത്തിന് വലിയ ഗുണമാണ് ചെയ്തിരിക്കുന്നത്. മെഗാഹിറ്റിലേക്ക് നീങ്ങുന്ന ചിത്രത്തിന് കേരളത്തിലും വലിയ വിജയമാണ് ബിജെപി നേടിക്കൊടുത്തത് എന്ന് പറയാൻ സാധിക്കും. രാഹുൽ ഗാന്ധി, ചിദംബരം, കമൽഹാസൻ,രജനീകാന്ത്,വിജയ് സേതുപതി, പാ രഞ്ജിത്ത തുടങ്ങിയവർ മെർസലിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു