തിരുവനന്തപുരം: ഞെട്ടിപ്പിക്കുന്ന ക്ലൈമാക്‌സുമായി പുതിയ ഷോട്ട് ഫിലിം 'വിഭ്രാന്തി' ശ്രദ്ധേയമാകുന്നു. പ്രമുഖ വനിതാ സൈക്കോളജിസ്റ്റിന്റെ ജീവിതത്തിലെ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ഈ ഹ്രസ്വ ചിത്രം ആവിഷ്‌കരിക്കുന്നത്. സജികുമാർ വി എസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ റിലീസ് ചെയ്തശേഷം ഏറെ നിരൂപക പ്രശംസ നേടുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ള മാനസികരോഗി ആശുപത്രിയിൽനിന്ന് രക്ഷപ്പെടുത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇയാളെ പിടികൂടാനായി തെരച്ചിൽ ഊർജിതമാക്കി പൊലീസും രംഗത്തെത്തുന്നു. ഇതിനിടെ നഗരത്തിലെ പ്രമുഖയായ വനിതാ സൈക്കോളജിസ്റ്റിന്റെ അടുത്ത് ചികിത്സതേടിയെത്തുന്നു. ഇയാളുടെ അപ്രതീക്ഷിത സ്വഭാവത്തിൽ ചകിതയായ മനഃശാസ്ത്രജ്ഞ ആശുപത്രിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നു. സുമുഖനായ ഒരു യുവാവ് ഇതിന് മനഃശാസ്ത്രജ്ഞയെ സഹായിക്കുന്നു. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തുമ്പോഴാണ് അപ്രതീക്ഷിത ക്ലൈമാക്‌സിലേക്ക് ചിത്രം എത്തുന്നത്.

കാർണിവൽ ലെജൻഡ് സിഎല്ലിന്റെ ബാനറിൽ കരുൺ ചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപാ എ.വി, ജോർജി മാത്യു, കരുൺ ചന്ദ്രൻ, വിജയ് പ്രകാശ്, വിനോദ് ജി. നായർ, രതീഷ് ബാബു എന്നിവർക്കൊപ്പം സംവിധായകൻ സജികുമാർ വിഎസും അഭിനയിക്കുന്നു. വിഷ്ണു നമ്പൂതിരിയാണ് ക്യാമറ. സംഗീതം മഹാദേവ.