റിയാലിറ്റി ഷോയുടെ ഭാഗമായി ആളുകൾ ഇന്ന് എന്തും കാട്ടിക്കൂട്ടാൻ തയ്യാറായി സമ്മാനം വാങ്ങുന്ന കാലമാണിത്.എന്നാൽ ഇത്തരത്തിലുള്ള ഒരു ഷോയുടെ ഭാഗമായി കൊടുങ്കാട്ടിൽ മൂന്നാഴ്ച സാഹസികമായി ജീവൻ പണയം വച്ച് താമസിക്കാനൊക്കെ ആരെങ്കിലും തയ്യാറാവുമോ..? ഉവ്വെന്നാണ് വിക്കി പാറ്റൻസൻ എന്ന യുവതി തെളിയിച്ചിരിക്കുന്നത്. ഐ ആം എ സെലിബ്രിറ്റി എന്ന ടെലിവിഷൻ ഷോയുടെ ഭാഗമായാണ് വിക്കി കാട്ടിൽ താമസിച്ച് കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതോടെ ഈ വർഷത്തെ കാട്ടുറാണിയായി വിക്കി പാറ്റിൻസനെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.ഓസ്‌ട്രേലിയയിലെ നിബിഢ വനത്തിലാണിവർ മത്സരത്തിന്റെ ഭാഗമായി കഴിച്ച് കൂട്ടിയത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ 28കാരിയെ വിജയിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ജോർജ് ഷെല്ലി എന്ന 22 വയസുള്ള മറ്റൊരു മത്സരാർത്ഥിയെ പരാജയപ്പെടുത്തിയാണ് വിക്കി ഫൈനൽ മത്സരത്തിൽ കിരീടം നേടിയെടുത്തത്.

വാശിയേറിയ അവസാന ഘട്ട മത്സരത്തിൽ മുൻ ജോർഡീ ഷോർ താരമായ വിക്കി നാടകീയമായി വിജയിയായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഇന്നലെ രാത്രി നടന്ന ഫൈനലിൽ നിന്ന് ഫെർനെ മാക് കാൻ എന്ന 25 വയസുള്ള മത്സരാർത്ഥി പുറന്തള്ളപ്പെടുകയും ചെയ്തിരുന്നു. ടുവീസിന്റെ ഫെർനെയുമായും ചെൽസിയ സ്റ്റാർ സ്‌പെൻസർ മാത്യൂസുമായും തീ പാറുന്ന മത്സരമാണ ്അവസാന ഘട്ടത്തിൽ വിക്കി നടത്തിയത്. അവസാനം തന്റെ വിനയശീലമുള്ള സ്വഭാവത്തിന്റെ ബലത്തിൽ കാമികളിൽ നിന്നും നേടിയെടുത്ത വോട്ടിന്റെ ശക്തിയിൽ വിക്കി ജേതാവായിത്തീരുകയായിരുന്നു. എല്ലാ മത്സരാർത്ഥികൾക്കുമൊപ്പം വനകിരീടം ചൂടിയിരിക്കുന്ന അപൂർ നിമിഷത്തിൽ വിക്കിക്ക് തന്റെ അമ്മയുമായി പുനഃസംഗമിക്കാനുള്ള അവസരവുമൊരുങ്ങി. തികച്ചും വൈകാരികമായ മുഹുർത്തമായിരുന്നു അത്.താൻ മത്സരത്തിൽ അവസാനം വിജയിച്ചുവെങ്കിലും ഇത് കടുത്ത അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നാണ് വിക്കി പറയുന്നത്.എന്നാൽ ഓരോ നിമിഷവും ആസ്വദിച്ചാണ് താൻ മത്സരിച്ചതെന്നും അവർ വ്യക്തമാക്കുന്നു.ഇത് ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമാണെന്നും വിക്കി പറയുന്നു.മറ്റുള്ള മത്സരാർത്ഥികൾ എത്തി കുറച്ച് ദിവസങ്ങൾ കഴിഞ്ഞായിരുന്നു വിക്കി മത്സര ക്യാംപിലേക്ക് എത്തിയിരുന്നത്.

ഐടിവിയുടെ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണിത്. ഇതിന്റെ ഭാഗമായി മൂന്ന് മാസങ്ങൾ മത്സരാർത്ഥികളെ കാടിന്റെ അന്തരീക്ഷത്തിൽ ചെലവഴിക്കുകയായിരുന്നു. അവർക്ക് അപ്പോൾ ആധുനിക ജീവിതസൗകര്യങ്ങളും ആഡംബരങ്ങളുമൊന്നും അനുവദിച്ചിരുന്നില്ല. ഇതിൽ വിജയിച്ച് ഒന്നാം സ്ഥാനത്തെത്തുന്നവരെയാണ് ജംഗിൾ ക്യൂൻ അല്ലെങ്കിൽ കിങ് ആയി പ്രഖ്യാപിക്കുന്നത്. ഈ ഗണത്തിൽ വരുന്ന ഷോയുടെ ആദ്യത്തെ എപ്പിസോഡ് 2002 ഓഗസ്റ്റിലായിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്. 15 യുകെ സീരീസ് പ്രക്ഷേപണം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു. ഈ ഷോ ആദ്യമായി ക്രിയേറ്റ്‌ചെയ്തിരുന്നത് മാഞ്ചസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാനഡ ടെലിവിഷനായിരുന്നു.. തുടർന്ന് ഇതിന്റെ ലണ്ടൻ സബ്‌സിഡിയറി ആയ എൽഡബ്ല്യൂടി ഐടിവിക്ക് വേണ്ടി ഇത് വികസിപ്പിക്കുകയായിരുന്നു. ഇപ്പോഴിത് പ്രൊഡ്യൂസ് ചെയ്യുന്നത് ഐടിവി സ്റ്റുഡിയോസാണ്. യുകെയ്ക്ക് പുറമെ ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, ഹംഗറി, ഇന്ത്യ, നെതർലാന്റ്‌സ്, സ്വീഡൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ ഇത് കാണിക്കാൻ ലൈസൻസുണ്ട്.ഓസ്‌ട്രേലിയയിൽ വച്ച് നടന്ന വിക്കി ജേതാവായ വേർഷൻ പ്രക്ഷേപണം ചെയ്യാനാരംഭിച്ചത് ഈ വർഷമായിരുന്നു.

അത്യധികം വിഷമം പിടിച്ച വിവിധ റൗണ്ടുകളിൽ വിജയിച്ചായിരുന്നു വിക്കി ജേതാവായത്.വിചിത്രമായ വിഭവങ്ങൾ ഭക്ഷിക്കുന്ന റൗണ്ടായിരുന്നു ഇതിൽ ഏറ്റവും വിഷമം പിടിച്ചത്. കുരുമുളക് പൊടി വിതറിയ അത്യധികമായ എരിവുള്ള പിസ കഴിക്കുന്നത് ഇതിനുദാഹരമാണ്. ഇതിന് പുറമെ ആട്ടിൻ കുട്ടിയുടെ മസ്തിഷ്‌കം വേവിച്ചതും ഇവർക് കഴിക്കേണ്ടി വന്നിരുന്നു. തുടർന്ന് ജലത്തിൽ ജീവിക്കുന്ന ചിലന്തിയെ ജീവനോടെ തിന്നേണ്ടിയും വന്നു.കാളയുടെ ലിംഗം തിന്നേണ്ടതായിരുന്നു ഏറ്റവും വിഷമം പിടിച്ച റൗണ്ടെന്നാണ് വിക്കി ഓർക്കുന്നത്. താൻ ഇത് തിന്ന് പൂർത്തിയാക്കിയെന്ന് തനിക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നുവെന്നാണ് വിക്കി വെളിപ്പെടുത്തിയിരിക്കുന്നത്.