- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫോൺ കോൾ തട്ടിപ്പ്: വെസ്റ്റേൺ യൂണിയൻ 586 മില്യൻ നഷ്ടപരിഹാരം നൽകും: തട്ടിപ്പിനിരയായവർക്ക് അപേക്ഷിക്കാം
വാഷിങ്ടൻ: ഇന്ത്യയുൾപ്പെടെ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചുഐആർഎസ് എന്ന വ്യാജേന ഫോൺ ചെയ്തു ഭീഷിണിപ്പെടുത്തി പണം അയയ്ക്കേണ്ടിവന്ന തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ളഅപേക്ഷകൾ 2018 ഫെബ്രുവരി 18 വരെ സ്വീകരിക്കുന്നതാ ണെന്ന് ഫെഡറൽ ട്രേഡ്കമ്മീഷൻ മിഡ് വെസ്റ്റ് റീജിയൻ ഡയറക്ടർ ടൊഡ കൊസാവ അറിയിച്ചു. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പണം അയയ്ക്കാൻ നിർബന്ധിതരായത്വെസ്റ്റേൺ യൂണിയൻ എന്ന മണി ട്രാസ്ഫർ കമ്പനിയിലൂടെയായിരുന്നു.വെസ്റ്റേൺ യൂണിയനിലെ നിരവധി ജീവനക്കാർ ഇതുമായി ബന്ധപ്പെട്ടതായികണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കമ്പനിക്കെതിരെഇന്റേണൽ സർവ്വീസ് പരാതി നൽകുകയും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്വെസ്റ്റേൺ യൂണിയനെതിരെ കുറ്റപത്രം ഫയൽ ചെയ്യുകയുമായിരുന്നു. ഈ കേസ്സിൽ വെസ്റ്റേൺ യൂണിയൻ 586 മില്യൺ നഷ്ടപരിഹാരംനൽകാമെന്ന് കരാറിൽ ഒപ്പു വെച്ചു. 632 മില്യൺ ഡോളറാണ് ഈയിനത്തിൽവെസ്റ്റേൺ യൂണിയനിലൂടെ തട്ടിച്ചെടുത്തിരുന്നത്. മിതേഷ് കുമാർ(ഇല്ലിനോയ്ഡ്), സണ്ണി ജോഷി, രാജേഷ് ബട്ട്(ഹൂസ്റ്റൺ), ജഗദീഷ് കുമാർചൗധരി (അലബാ
വാഷിങ്ടൻ: ഇന്ത്യയുൾപ്പെടെ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചുഐആർഎസ് എന്ന വ്യാജേന ഫോൺ ചെയ്തു ഭീഷിണിപ്പെടുത്തി പണം അയയ്ക്കേണ്ടിവന്ന തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ളഅപേക്ഷകൾ 2018 ഫെബ്രുവരി 18 വരെ സ്വീകരിക്കുന്നതാ ണെന്ന് ഫെഡറൽ ട്രേഡ്കമ്മീഷൻ മിഡ് വെസ്റ്റ് റീജിയൻ ഡയറക്ടർ ടൊഡ കൊസാവ അറിയിച്ചു.
തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പണം അയയ്ക്കാൻ നിർബന്ധിതരായത്വെസ്റ്റേൺ യൂണിയൻ എന്ന മണി ട്രാസ്ഫർ കമ്പനിയിലൂടെയായിരുന്നു.വെസ്റ്റേൺ യൂണിയനിലെ നിരവധി ജീവനക്കാർ ഇതുമായി ബന്ധപ്പെട്ടതായികണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കമ്പനിക്കെതിരെഇന്റേണൽ സർവ്വീസ് പരാതി നൽകുകയും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്
വെസ്റ്റേൺ യൂണിയനെതിരെ കുറ്റപത്രം ഫയൽ ചെയ്യുകയുമായിരുന്നു.
ഈ കേസ്സിൽ വെസ്റ്റേൺ യൂണിയൻ 586 മില്യൺ നഷ്ടപരിഹാരംനൽകാമെന്ന് കരാറിൽ ഒപ്പു വെച്ചു. 632 മില്യൺ ഡോളറാണ് ഈയിനത്തിൽവെസ്റ്റേൺ യൂണിയനിലൂടെ തട്ടിച്ചെടുത്തിരുന്നത്. മിതേഷ് കുമാർ(ഇല്ലിനോയ്ഡ്), സണ്ണി ജോഷി, രാജേഷ് ബട്ട്(ഹൂസ്റ്റൺ), ജഗദീഷ് കുമാർചൗധരി (അലബാമ) രാമൻ പട്ടേൽ (അരിസോണ), ഫ്രഫുൽ പട്ടേൽ (ടെക്സസ്)എന്നീ ഇന്ത്യൻ വംശജരും, ഇന്ത്യക്കാരനും ഉൾപ്പെടെ 53 പേരെ അറസ്റ്റു
ചെയ്തിരുന്നു. 2004 ജനുവരി 1 മുതൽ 2017 ജനുവരി വരെതട്ടിപ്പിനിരയായവർക്കാണ് നഷ്ടപരിഹാരം ലഭിക്കുക