മെൽബൺ: വിക്ടോറിയയിൽ ജനസംഖ്യയിൽ വൻ വർധനയാണ് ഉണ്ടാകുന്നതെന്ന് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. അടുത്ത നാലു വർഷത്തിൽ 90,000 കുട്ടികൾ കൂടി സ്‌കൂളിലേക്ക് എത്തുമെന്നും അവർക്കായി 50 പുതിയ സ്‌കൂളുകൾ കൂടി വേണ്ടി വരുമെന്നുമാണ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2021-ഓടെ നിലവിലുള്ളതിനെക്കാൾ പത്തു ശതമാനം കൂടി കുട്ടികൾ സ്‌കൂളിലേക്ക് പോകാൻ തയാറാകും. ഇപ്പോഴുള്ള സ്‌കൂളുകളിൽ അറുപതു ശതമാനത്തിലധികം മുപ്പതു വർഷത്തിലധികം പഴക്കമുള്ളവയാണെന്നും ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകളുടെ നില മെച്ചപ്പെടുത്തുന്നതിനും മറ്റും ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (ഡിഇടി) നടപടികൾ സ്വീകരിക്കണമെന്നും സ്‌കൂളുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഓഡിറ്റർ ജനറൽ റിപ്പോർട്ട് അടിസ്ഥാനമാക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.