വിക്ടോറിയയിൽ വീടുകൾ ഭാഗിഗമായി അവധിക്കാലെ വാടകയ്ക്ക് നല്കുന്ന പരിപാടിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചു. പലരും എയർബിഎൻബി പോലുള്ള മൊബൈൽ ആപ്പുകളിലൂടെ വീടുകളുടെ ഒരു ഭാഗം കുറച്ച് ദിവസത്തേക്ക് വാടകയ്ക്ക് നല്കുന്നത് പതിവായതോടെയാണ് നിയന്ത്രണം കൊണ്ടുവരാൻ കൗൺസിൽ തീരുമാനിച്ചത്.

നിയന്ത്രണം നിലവിലെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകുമെന്നും കുറഞ്ഞ ചെലവിൽ ഹോട്ടലുസകളും മോട്ടൽസും പ്രവർത്തിക്കുന്നതിന് പരിഹാരമാകുമെന്നുമാണ് കൗൺസിലിന്റെ വാദം. എന്നാൽ 30 ന് ദിവസത്തിൽ താഴെക്ക് വീടുകൾ വാടകയ്ക്ക നല്കുന്നവർ ലൈസൻസോ മറ്റോ രേഖകളോ ഇല്ലാതെയാണ് നല്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഇത്തരക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

നിയമപകാംം ഷോർട്ട് ടേം വാടകയ്ക്ക് നല്കുന്നവർക്ക് ബിസിനസ് ലൈസൻസ്, ബിസിനസ് ലൈസൻസ് ഫീസ് അടയ്ക്കൽ, വീട്ടുടമയുടെ ലെറ്റർ, നിയമപ്രകാരം പ്രവർത്തിക്കുന്ന രേഖ എന്നിവയെല്ലാം കരുതണമെന്നാണ് വ്യവസ്ഥ. ഇവ പലരും പാലിക്കാതെയാണ് വാടകയ്ക്ക നല്കുന്നത്.