- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ വെള്ളിയാഴ്ച്ച മുതൽ ലോക് ഡൗൺ ഇളവുകൾ: സൂപ്പർമാർക്കറ്റിൽ മാസ്‌ക് ധരിക്കേണ്ട; വീട്ടിൽ 100 പേർക്ക് ഒത്തുചേരാം; പുതിയ രോഗികൾ ഇല്ലാതായതോടെ നിയന്ത്രണങ്ങളിൽ അയവ്
വിക്ടോറിയയിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ സുഗമമാകും. സംസ്ഥാനത്ത് സജ്ജീവമായ കോവിഡ് കേസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ആണ് ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതൽ വീടുകളിൽ ദിവസം 100 പേർക്ക് വരെ ഒത്തുചേരാം. സൂപ്പർമാർക്കറ്റിൽ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല.
പൊതുഗതാഗതം, റൈഡ് ഷെയർ വാഹനങ്ങൾ, ടാക്‌സികൾ എന്നിവയ്ക്കുള്ളിൽ, അതുപോലെ തന്നെ പ്രായമായ പരിചരണ സൗകര്യങ്ങൾ, ആശുപത്രികൾ എന്നിവപോലുള്ള സെൻസിറ്റീവ് ക്രമീകരണങ്ങളിൽ മാത്രമേ മാസ്‌കുകൾ നിർബന്ധമാകൂ.
കൂടാതെ വീടുകളിൽ ഒത്തുചേരുന്നതിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു വീട്ടിൽ ദിവസം 100 പേർക്ക് വരെ ഒത്തുകൂടാവുന്ന വിധത്തിലാണ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ വരുത്തിയത്. മാത്രമല്ല കെട്ടിടത്തിന് പുറത്ത് 200 പേർക്ക് വരെ ഒത്തുചേരാം.കൂടുതൽ പേർക്ക് തൊഴിലിടങ്ങളിലേക്ക് മടങ്ങാവുന്നതിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിലായിരിക്കും ഇത്. സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസം തൊഴിലിടങ്ങളിൽ മടങ്ങിയെത്താം.
ജിമ്മുകൾ, കാസിനോകൾ, നൈറ്റ്ക്ലബുകൾ, എന്നിവടങ്ങളിൽ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിലയിലേക്ക് നിയന്ത്രണത്തിൽ ഇളവ് വരുത്തി.സ്റ്റേഡിയത്തിന്റെ 75 ശതമാനം കാണികളെ അനുവദിക്കും. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 75,000 പേർക്കും, മാർവൽ സ്റ്റേഡിയത്തിൽ 43,000 പേർക്കും, AAMI പാർക്കിൽ 22,000 പേർക്കും പ്രവേശനം നൽകും.വിക്ടോറിയയിൽ തുടർച്ചയായ 25 ദിവസങ്ങളായി കൊറോണബാധയൊന്നും റിപ്പോർട്ട് ചെയ്യാത്തില്ല.