- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ അപകടമരണങ്ങൾ വർധിച്ചു; ഈ വർഷം പൊലിഞ്ഞത് 248 ജീവനുകൾ, ആറു വർഷത്തിലെ ഏറ്റവും കൂടിയ നിരക്ക്
വിക്ടോറിയ: ആറു വർഷത്തിൽ ആദ്യമായി വിക്ടോറിയയിൽ അപകട മരണ നിരക്ക് കുത്തനെ ഉയരുന്നു. ഈ വർഷം സംസ്ഥാനത്തുണ്ടായ വിവിധ വാഹനാപകടങ്ങളിൽ 248 പേർ മരിച്ചതായാണ് പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഇവിടെ 243 അപകടമരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. സംസ്ഥാനത്ത് അപകടമരണം കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ മുൻ
വിക്ടോറിയ: ആറു വർഷത്തിൽ ആദ്യമായി വിക്ടോറിയയിൽ അപകട മരണ നിരക്ക് കുത്തനെ ഉയരുന്നു. ഈ വർഷം സംസ്ഥാനത്തുണ്ടായ വിവിധ വാഹനാപകടങ്ങളിൽ 248 പേർ മരിച്ചതായാണ് പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഇവിടെ 243 അപകടമരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. സംസ്ഥാനത്ത് അപകടമരണം കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ മുൻ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെ വീണ്ടും അപകടമരണങ്ങൾ വർധിക്കുന്നുവന്ന റിപ്പോർട്ട് നിരാശാജനകമാണെന്ന് എമർജൻസി സർവീസ് വർക്കർമാരും മറ്റും അഭിപ്രായപ്പെടുന്നു.
2008-നു ശേഷം ഓരോ വർഷവും അപകടമരണങ്ങൾ കുറഞ്ഞു വന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഈ വർഷം അപകടമരണങ്ങൾ കുത്തനെ ഉയർന്നത് ഏറെ നിരാശപ്പെടുത്തുന്നുവെന്ന് ടിസിഎ സീനിയർ റോഡ് സേഫ്റ്റി മാനേജർ സാമന്ത കോക്ക്ഫീൽഡ് പറയുന്നു. കഴിഞ്ഞ വർഷത്തെ പോലെ തന്നെയാണ് അപകടങ്ങളുടെ നിരക്ക് രേഖപ്പെടുത്തുന്നതെങ്കിലും കൂടുതൽ യാത്രക്കാരും കാൽനടക്കാരും സൈക്കിൾ യാത്രക്കാരും കൊല്ലപ്പെടുകയാണുണ്ടായത്. ഇന്നലെ രാവിലെ മോട്ടോർ സൈക്കിളും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവാണ് ഈ ലിസ്റ്റിൽ ഏറ്റവും അവസാനം ചേർക്കപ്പെട്ട വ്യക്തി.
വരും വർഷം അപകടമരണ നിരക്ക് കുറയ്ക്കുന്നതിനായി പൊലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികളുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ ക്രോസ് റോഡ് എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ സ്പീഡ് ലിമിറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൊലീസ് ആദ്യം ശ്രമിക്കുക. ശേഷം അലസമായ ഡ്രൈവിങ്, ഡ്രഗ്, ഡ്രിങ്ക് ഡ്രൈവിങ്, സീറ്റ് ബെൽറ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അടുത്ത ദിവസങ്ങളിൽ ഒട്ടേറെ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ആഘോഷങ്ങൾ മുറുകിയതോടു കൂടി അപകടങ്ങളിൽ ഏറെ മരണവും സംഭവിക്കുന്നുണ്ട്. കാർ യാത്രയിൽ ഡ്രൈവർമാർ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസവും പൊലീസ് വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.