മെൽബണിൽ കൊറോണ കേസുകൾ വീണ്ടും വ്യാപിച്ചതിനെ തുടർന്ന് വിക്ടോറിയ ന്യൂസിലന്റ് യാത്രാ നിയന്ത്രണം വീണ്ടും നീട്ടാൻ തീരുമാനം.ഇന്ന് രാത്രി മുതൽ ജൂൺ 3 വരെ വിക്ടോറിയ സംസ്ഥാനം ലോക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ ജൂൺ നാല് വരെ ക്വാറന്റെയ്ൻ രഹിത യാത്രക്ക് ന്യൂസിലന്റ് നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

കൂടാതെ കഴിഞ്ഞ 20 മുതൽ വലിയ മെൽബൺ പ്രദേശത്തു നിന്നും ന്യൂസിലൻഡിലേക്ക് എത്തിയ ഏതൊരാൾക്കും പരിശോധന ഫലം ലഭിക്കുന്നതുവരെ സ്വയം ക്വാറന്റെയ്‌നിൽ പ്രവേശിക്കേണ്ടതുമാണ്.മെയ് 11 മുതൽ മെൽബണിലെ വിറ്റ്ലീസിയ പ്രദേശത്ത് പോയ ആരെങ്കലും ന്യൂസിലാന്റിലെത്തിയെങ്കിലും അവരും ടെസ്റ്റ് നടത്താൻ അറിയിച്ചിട്ടുണ്ട്.
5000 ആളുകൾ എങ്കിലും ഇങ്ങനെ സ്വയം ക്വാറന്റെയ്‌നിൽ പ്രവേശിക്കേണ്ടതാണെന്നാണ് വിലയിരുത്തൽ.

25 നാണ് യാത്ര നിരോധനം ആദ്യം ഏര്‌പ്പെടുത്തിയത്, 72 മണിക്കൂറത്തേക്കാണ് നിരോധനം കൊണ്ടുവന്നതെങ്കിലും വിക്ടോറിയയിൽ കേസുകൾ ഉയർന്നതോടെ വീണ്ടും നിരോധനം നീട്ടാൻ തീരുമാനിക്കുകയായിരുന്നു,