- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയിൽ വാഹനമോഷണത്തിനും വീടുകയറിയുള്ള അതിക്രമത്തിനും ഇനി നിർബന്ധിത ജയിൽ ശിക്ഷ; അക്രമങ്ങളും മോഷണങ്ങളും ഉയർന്നതോടെ കമ്യൂണിറ്റി സർവ്വീസ് ശിക്ഷയായി നല്കുന്നത് മാറ്റാൻ തീരുമാനം
വിക്ടോറിയയിൽ പലയിടത്തും അക്രമങ്ങളും മോഷണങ്ങളും ഉയർന്നതോടെ ശിക്ഷകൾ കഠിനമാക്കാൻ തീരുമാനം. വീടുകയറിയുള്ള അതിക്രമം, വാഹന മോഷണം എന്നീ കുറ്റങ്ങൾക്ക് നല്കിവരുന്ന കമ്യൂണിറ്റി സർവ്വീസ് ശിക്ഷകൾ മാറ്റി ജയിൽ ശിക്ഷ ഏർപ്പെടുത്താനാണ് പുതിയ തീരുമാനം. പലപ്പോഴും കമ്മ്യൂണിറ്റി കറക്ഷൻ ഓർഡറായിരുന്നു ഇത്തരം കുറ്റകൃത്യങ്ങൾക്ക് നൽകിയിരുന്നത്. വിക്ടോറിയയിൽ പലയിടത്തും ക്രമസമാധാന നില തകാറിലാവുന്നു എന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാനിയൽ ആൻഡ്ര്യൂസ് സർക്കാരിന്റെ പുതിയ തീരുമാനം. കുറ്റകൃത്യം നടന്ന സമയത്തു മയക്കുമരുന്നിന്റെ പിടിയിലായിരുന്നു, മാനസിക സമ്മർദ്ദത്തി ലായിരുന്നു തുടങ്ങിയ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപെടുന്നതും തടയുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വിക്ടോറിയയിൽ പലയിടത്തും അക്രമങ്ങളും മോഷണങ്ങളും ഉയർന്നതോടെ ശിക്ഷകൾ കഠിനമാക്കാൻ തീരുമാനം. വീടുകയറിയുള്ള അതിക്രമം, വാഹന മോഷണം എന്നീ കുറ്റങ്ങൾക്ക് നല്കിവരുന്ന കമ്യൂണിറ്റി സർവ്വീസ് ശിക്ഷകൾ മാറ്റി ജയിൽ ശിക്ഷ ഏർപ്പെടുത്താനാണ് പുതിയ തീരുമാനം.
പലപ്പോഴും കമ്മ്യൂണിറ്റി കറക്ഷൻ ഓർഡറായിരുന്നു ഇത്തരം കുറ്റകൃത്യങ്ങൾക്ക് നൽകിയിരുന്നത്. വിക്ടോറിയയിൽ പലയിടത്തും ക്രമസമാധാന നില തകാറിലാവുന്നു എന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാനിയൽ ആൻഡ്ര്യൂസ് സർക്കാരിന്റെ പുതിയ തീരുമാനം.
കുറ്റകൃത്യം നടന്ന സമയത്തു മയക്കുമരുന്നിന്റെ പിടിയിലായിരുന്നു, മാനസിക സമ്മർദ്ദത്തി ലായിരുന്നു തുടങ്ങിയ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപെടുന്നതും തടയുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Next Story