ദ്യമായി വിക്ടോറിയയിൽ വീട് വാങ്ങാനാഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ നടപടികളുമായി വിക്ടോറിയൻ സർക്കാർ രംംഗത്ത്. വിക്ടോറിയയിൽ ആറ് ലക്ഷം ഡോളർ വരെ വിലമതിക്കുന്ന വീടുകൾ വാങ്ങുന്നവർക്ക് സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടിയിൽ പൂർണ ഇളവ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമം ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.

ആദ്യമായി വീട് വാങ്ങുന്നവർക്ക് താങ്ങാനാവുന്ന വിധത്തിൽ വസ്തുവില നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം. വീടു വാങ്ങൽ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഒരു ശതമാനം നികുതി ഏർപ്പെടുത്തും. മെൽബണിലും പ്രാന്തപ്രദേശങ്ങളിലും ആൾത്താമസമില്ലാതെ കിടക്കുന്ന വീടുകളെ ലക്ഷ്യമിട്ടാണ് പുതിയ നികുതി നിർദ്ദേശം.

ആൾത്താമസമില്ലാതെ കിടക്കുന്ന വീടുകൾ വിൽക്കുന്നതിനോ വാടകയ്ക്കു നൽകുന്നതിനോ ഉടമസ്ഥരെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം. അവധിക്കാല വസതികൾക്കും ഉടമസ്ഥൻ വിദേശത്തുള്ളവർക്കും പുതിയ നികുതി ബാധകമാവില്ല.

വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിൽ ആദ്യമായി വീട് പണിയുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഫസ്റ്റ് ഹോം ഓണർ ഗ്രാന്റ് ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തീരുമാനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ കൊണ്ട് വരുമെന്ന് സർക്കാർ അറിയിച്ചു.നിലവിൽ $10,000 ആണ് ആദ്യമായി വീട് പണിയുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഗ്രാന്റ്. ഇത് ഇരട്ടിയാക്കി $20,000 ആയി ഉയർത്താനാണു തീരുമാനമായത്.