- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സമ്മർ രൂക്ഷമായി; വിക്ടോറിയയിൽ അമ്പതോളം ടൗണുകൾക്ക് ജലഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി; ജലസംഭരണം 23 ശതമാനം കുറവെന്ന് റിപ്പോർട്ട്
വിക്ടോറിയ: വേനൽ കടുപ്പമാകുകയും മഴയുടെ തോത് കുറയുകയും ചെയ്തതോടെ വിക്ടോറിയയിലുള്ള അമ്പതോളം ടൗണുകൾക്ക് ജലവിതരണത്തിലും ഉപയോഗത്തിലും നിയന്ത്രണം ഏർപ്പെടുത്തി. ജലസംഭരണത്തിൽ 23 ശതമാനം കുറവാണ് നിലവിൽ അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാട്ടുതീയുടെ ദുരിതങ്ങൾ പേറുന്ന ലാൻസ്ഫീൽഡും ജനവിതരണത്തിൽ നിയന്ത്രണം നേരിടു
വിക്ടോറിയ: വേനൽ കടുപ്പമാകുകയും മഴയുടെ തോത് കുറയുകയും ചെയ്തതോടെ വിക്ടോറിയയിലുള്ള അമ്പതോളം ടൗണുകൾക്ക് ജലവിതരണത്തിലും ഉപയോഗത്തിലും നിയന്ത്രണം ഏർപ്പെടുത്തി. ജലസംഭരണത്തിൽ 23 ശതമാനം കുറവാണ് നിലവിൽ അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാട്ടുതീയുടെ ദുരിതങ്ങൾ പേറുന്ന ലാൻസ്ഫീൽഡും ജനവിതരണത്തിൽ നിയന്ത്രണം നേരിടുന്ന പട്ടണങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം മെൽബമിൽ ജലവിതരണം 70 ശതമാനത്തിൽ കൂടുതലായതിനാൽ ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷത്തെ വരണ്ട കാലാവസ്ഥയെ തുടർന്ന് വിക്ടോറിയയുടെ ജലസംഭരണത്തിൽ 23 ശതമാനം കുറവുണ്ടെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്.
മുൻ വർഷം ജലസംഭരണം 78 ശതമാനമായിരുന്നത് ഈ വർഷം വിക്ടോറിയയിൽ 54.8 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. വിക്ടോറിയയുടെ പടിഞ്ഞാറൻ മേഖലകളിലാണ് ഏറ്റവും കുറവ്. ഇവിടെ 30 ശതമാനമാണ് സംഭരണത്തിൽ കുറവ് അനുഭവപ്പെടുന്നത്. നിലവിൽ 23 അർബർ സപ്ലൈ സംവിധാനങ്ങൾ ജലനിയന്ത്രണം അഭിമുഖീകരിക്കേണ്ടി വരുന്നുവെന്ന് വാട്ടർ മിനിസ്റ്റർ ലിസാ നെവില്ലെ അറിയിച്ചു. അതേസമയം നിലവിലുള്ള ജലനിയന്ത്രണം ബിസിനസുകളെയോ ഇൻഡോർ വീട്ടാവശ്യങ്ങളെയോ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നത്.
മില്ലേനിയം വരൾച്ചയുടെ സമയത്ത് വിക്ടോറിയയിലെ 468 പട്ടണങ്ങളും ജലനിയന്ത്രണത്തിലായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വിക്ടോറിയയിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ലേബർ സർക്കാർ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. വോൻതാഗ്ഗി ഡീസാലിനേഷൻ പ്ലാന്റ് സജീവമാക്കുന്നതിനെ കുറിച്ചും സർക്കാർ കാര്യമായി പരിഗണിച്ചിരുന്നു. വരൾച്ചയുടെ ദുരിതം ഒഴിവാക്കുന്നതിനായി വാട്ടർ കോർപറേനുകളുമായും സർക്കാർ ചർച്ച ചെയ്തിട്ടുണ്ടെന്ന് മിനിസ്റ്റർ നെവില്ലെ വ്യക്തമാക്കിയിട്ടുണ്ട്.
ജലഉപയോഗത്തിന് നിയന്ത്രണം നേരിടുന്ന പട്ടണങ്ങൾ ഇവയാണ്:
Colac, Irrewarra, Beeac, Cressy, Coragulac, Alvie, Pirron Yallock, Amphitheatre, Daylesford, Hepburn and Hepburn Springs, Kyneton, Maldon, Newstead, Elphinstone, Tylden and Taradale, Briagolong, Castlemaine, Kyneton, Maldon, Newstead, Elphinstone, Tylden and Taradale, Erica/Rawson, Mirboo North, Seaspray, Warragul, Drouin and Neerim South, Euroa and Violet Town, Mansfield, Marysville and Buxton, Merrijig and Sawmill Settlement, Corryong and Cudgewa, Goorambat, Fish Creek, Korumburra, Poowong, Loch, Nyora, Toora, Welshpool, Port Welshpool, Devon North, Yarram, Alberton, Port Albert, Romsey, Lancefield, Woodend