തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനലിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ലൈവ് വിത്ത് ലെസ്സൻസ് തത്സമയ ഫോൺ ഇൻ സംശയ നിവാരണ പരിപാടി ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം ആറുമുതൽ ഏഴ് വരെയാണ് സംപ്രേഷണം. അടുത്ത ദിവസത്തെ പരീക്ഷയാണ് ഓരോ എപ്പിസോഡിലും വിദഗ്ദ്ധ അദ്ധ്യാപകർ ചർച്ച ചെയ്യുന്നത്. വൈകുന്നേരം ആറു മുതൽ 18004259877 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സംശയ നിവാരണം നടത്താം.victersquestions@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം. സംശയങ്ങൾ അയയ്ക്കുന്നവരുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താം. അതത് ദിവസം രാത്രി പത്ത് മുതൽ പതിനൊന്നുവരെയും അടുത്ത ദിവസം രാവിലെ ആറ് മുതൽ ഏഴ് വരെയും പുനഃസംപ്രേഷണം ചെയ്യും.