- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15ഉം 12ഉം വയസുള്ള സഹോദരിമാർ പത്താംനിലയിൽ നിന്നും ചാടി മരിക്കുന്നതിന് മുമ്പ് വീഡിയോ റെക്കോർഡ് ചെയ്ത് അന്ത്യയാത്ര നൽകി; ബ്ലൂവെയിൽ ഗെയിം എന്ന് സംശയിച്ച് പൊലീസ്
റഷ്യയിലെ രണ്ട് സഹോദരിമാർ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.മരിയ വിനോഗ്രാഡോവ(12), അനസ്റ്റാസിയ സ്വെന്റോസറോവ( 15) എന്നിവരാണ് സ്വയം ജീവനൊടുക്കിയിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് ഇവർ വീഡിയോ റെക്കോർഡ് ചെയ്ത് അന്ത്യയാത്ര നൽകിയെന്നും റിപ്പോർട്ടുണ്ട്. ബ്ലൂവെയിൽ ഗെയിമിന്റെ ഭാഗമായിട്ടാണീ ആത്മഹത്യകളെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇഷെവ്‌സ്‌കിലെ ഇവരുടെ അപാർട്‌മെന്റ് ബ്ലോക്കിന് താഴെയുള്ള മഞ്ഞ് വീണ പേവ്‌മെന്റിലായിരുന്നു സഹോദരിമാരെ ചാടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ പയ്യനായ ഡിമിത്രിയുമായി മരിയ ബന്ധം തുടങ്ങിയതിനെ തുടർന്ന് അവളുടെ അമ്മ അവളെ ഒരു ഗൈനക്കോളജിസ്റ്റിനടുത്തുകൊണ്ട് പോയത് മുതൽ മരിയ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. ബോയ്ഫ്രണ്ടുമായുള്ള അവളുടെ ബന്ധത്തിൽ അമ്മ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഓൺലൈൻ മെന്റർമാരാൽ വഴിതെറ്റിക്കപ്പെട്ട് സമീപവർഷങ്ങളിലായി നൂറ് കണക്കിന് റഷ്യൻ കുട്ടികളാണ് ആത്മഹത്യ ചെയ്തിര
റഷ്യയിലെ രണ്ട് സഹോദരിമാർ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.മരിയ വിനോഗ്രാഡോവ(12), അനസ്റ്റാസിയ സ്വെന്റോസറോവ( 15) എന്നിവരാണ് സ്വയം ജീവനൊടുക്കിയിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് ഇവർ വീഡിയോ റെക്കോർഡ് ചെയ്ത് അന്ത്യയാത്ര നൽകിയെന്നും റിപ്പോർട്ടുണ്ട്. ബ്ലൂവെയിൽ ഗെയിമിന്റെ ഭാഗമായിട്ടാണീ ആത്മഹത്യകളെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇഷെവ്‌സ്‌കിലെ ഇവരുടെ അപാർട്‌മെന്റ് ബ്ലോക്കിന് താഴെയുള്ള മഞ്ഞ് വീണ പേവ്‌മെന്റിലായിരുന്നു സഹോദരിമാരെ ചാടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
തന്നെക്കാൾ പ്രായം കുറഞ്ഞ പയ്യനായ ഡിമിത്രിയുമായി മരിയ ബന്ധം തുടങ്ങിയതിനെ തുടർന്ന് അവളുടെ അമ്മ അവളെ ഒരു ഗൈനക്കോളജിസ്റ്റിനടുത്തുകൊണ്ട് പോയത് മുതൽ മരിയ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. ബോയ്ഫ്രണ്ടുമായുള്ള അവളുടെ ബന്ധത്തിൽ അമ്മ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഓൺലൈൻ മെന്റർമാരാൽ വഴിതെറ്റിക്കപ്പെട്ട് സമീപവർഷങ്ങളിലായി നൂറ് കണക്കിന് റഷ്യൻ കുട്ടികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ബ്ലൂവെയിലും ഇത് പോലുള്ള ഓൺലൈൻ ഡെത്ത് ഗ്രൂപ്പുകളും ബാലികാബാലന്മാരെയും കൗമാരക്കാരെയും വഴി തെറ്റിച്ച് കൊണ്ടിരിക്കുന്നുവെന്ന് പൊലീസ് മുന്നറിയിപ്പേകുന്നുമുണ്ട്.
ഇത്തരം ആത്മഹത്യാ ഗ്രൂപ്പുകൾ സഹോദരിമാരുടെ ആത്മഹത്യക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പൊലീസ് ഇവരുടെ ഫോണുകളും കമ്പ്യൂട്ടറുകളും പരിശോധിച്ച് വരുന്നുണ്ട്. മരിക്കുന്നതിന് ഏതാനും മിനുറ്റുകൾക്ക് മുമ്പ് മരിയ തന്റെ ബോയ്ഫ്രണ്ടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ആത്മഹത്യ ചെയ്യുന്നതിൽ ക്ഷമിക്കണമെന്നും താൻ അവനെ വളരെയേറെ സ്‌നേഹിച്ചിരുന്നുവെന്നും മരിയ ബോയ്ഫ്രണ്ടിനുള്ള സന്ദേശമെന്ന നിലയിൽ ഈ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. തന്നേക്കാൾ മികച്ച ഒരു പെൺകുട്ടിയെ കണ്ടെത്താൻ അവന് സാധിക്കുമെന്ന് മരിയ ആശംസിക്കുന്നമുണ്ട്.
മരിക്കുന്നതിന് മുമ്പ് അനസ്റ്റാസിയ ഒരു വീഡിയോ പകർത്തിയിരുന്നു. എല്ലാവരോടും വിട പറയുന്നുവെന്നും താൻ എല്ലാവരെയും സ്‌നേഹിച്ചിരുന്നുവെന്നും ഇത് യഥാർത്ഥ സ്‌നേഹമായിരുന്നുവെന്നും അനസ്റ്റാസിയ ഈ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നു. 2017ൽ 1339 ഓൺലൈൻ സ്യൂയിസൈഡ് ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് നാല് മാസം മുമ്പ് റഷ്യൻ ഇന്റീരിയർ മിനിസ്ട്രിയിലെ ആന്റികമ്പ്യൂട്ടർ ക്രൈം കെ ഡിപ്പാർട്ട്‌മെന്റിന്റെ തലവനായ മേജർ ജനറൽ അലക്‌സി മോഷ്‌കോവ് മുന്നറിയിപ്പേകിയിരുന്നു.ഇവർക്ക് 12,000 യൂസർമാരും രണ്ട് ലക്ഷം പോസ്റ്റുകളുമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.ഇതിനെ തുടർന്ന് 230 ക്രിമിനൽ കേസുകൾ ആരംഭിച്ചുവെന്നും അദ്ദേഹം പറയുന്നു.