- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറയും മണലും മലനിരകളും മാത്രമല്ല ജീവനുള്ള വ്യക്തികളും ചൊവ്വയിൽ ഉണ്ടെന്ന് സൂചന; മനുഷ്യ രൂപമുള്ള ജീവി പാറയിൽ കയറുന്ന ഫോട്ടോ കണ്ട പ്രതീക്ഷയിൽ ലോകം
അന്യഗ്രഹ ജീവികളെന്ന സങ്കൽപ്പം ഒടുവിൽ സത്യമാവുകയാണോ? ചൊവ്വയിൽ മനുഷ്യ സമാനമായ ജീവികളുണ്ടോ? നാസ പകർത്തിയ ചൊവ്വ ചിത്രങ്ങളിലൊന്നിൽ പാറമേൽ കയറുന്ന മനുഷ്യൻനോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായുള്ള അവകാശവാദമാണ് പുതിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്. പറക്കും തളികളും അന്യഗ്രഹ ജീവികളും ഉണ്ടെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ലോകത്തുണ്ട്. അവരാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. നാസയുടെ ക്യൂരിയോസിറ്റി പേടകമായ മാസ്റ്റ്കാം പകർത്തിയ ചൊവ്വ ചിത്രങ്ങളിലാണ് അവർ അന്യഗ്രഹ ജീവിയെ കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിൽ പാറയ്ക്കരികിൽ മറഞ്ഞിരിക്കുന്ന നിലയിലായാണ് മനുഷ്യനോട് സാദൃശ്യമുള്ള ജീവിയെ പറക്കുംതളികാ വാദക്കാർ കണ്ടെത്തിയത്. ഈ ചിത്രം പരിഷ്‌കരിച്ച് യു ട്യൂബിൽ പോസ്റ്റ് ചെയ്ത പാരനോർമൽ ക്രൂസിബിൾ എന്ന യൂസർ ഇത് അന്യഗ്രഹ ജീവിയാണെന്നു തന്നെ വാദിക്കുന്നു. ദശാബ്ദങ്ങൾക്കുമുമ്പ് ചിലിയിലെ ആറ്റക്കാമയിൽ ആറിഞ്ച് വലിപ്പമുള്ള ഒരു അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇത് പറക്കുംതളിക തകർന്ന് കൊല്ലപ്പെട്ട അന്യഗ്രഹ ജീവിയുടേതാണെന്ന വാദം അന്ന
അന്യഗ്രഹ ജീവികളെന്ന സങ്കൽപ്പം ഒടുവിൽ സത്യമാവുകയാണോ? ചൊവ്വയിൽ മനുഷ്യ സമാനമായ ജീവികളുണ്ടോ? നാസ പകർത്തിയ ചൊവ്വ ചിത്രങ്ങളിലൊന്നിൽ പാറമേൽ കയറുന്ന മനുഷ്യൻനോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായുള്ള അവകാശവാദമാണ് പുതിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്.
പറക്കും തളികളും അന്യഗ്രഹ ജീവികളും ഉണ്ടെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ലോകത്തുണ്ട്. അവരാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. നാസയുടെ ക്യൂരിയോസിറ്റി പേടകമായ മാസ്റ്റ്കാം പകർത്തിയ ചൊവ്വ ചിത്രങ്ങളിലാണ് അവർ അന്യഗ്രഹ ജീവിയെ കണ്ടെത്തിയിരിക്കുന്നത്.
ചിത്രത്തിൽ പാറയ്ക്കരികിൽ മറഞ്ഞിരിക്കുന്ന നിലയിലായാണ് മനുഷ്യനോട് സാദൃശ്യമുള്ള ജീവിയെ പറക്കുംതളികാ വാദക്കാർ കണ്ടെത്തിയത്. ഈ ചിത്രം പരിഷ്‌കരിച്ച് യു ട്യൂബിൽ പോസ്റ്റ് ചെയ്ത പാരനോർമൽ ക്രൂസിബിൾ എന്ന യൂസർ ഇത് അന്യഗ്രഹ ജീവിയാണെന്നു തന്നെ വാദിക്കുന്നു.
ദശാബ്ദങ്ങൾക്കുമുമ്പ് ചിലിയിലെ ആറ്റക്കാമയിൽ ആറിഞ്ച് വലിപ്പമുള്ള ഒരു അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇത് പറക്കുംതളിക തകർന്ന് കൊല്ലപ്പെട്ട അന്യഗ്രഹ ജീവിയുടേതാണെന്ന വാദം അന്നുമുതൽക്കെയുണ്ട്. അതിന് സമാനമായ ജീവിയെയാണ് ഇപ്പോൾ ഈ ചിത്രത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് പാരനോർമൽ ക്രൂസിബിൾ പറയുന്നു.
ചിത്രത്തിലെ ജീവിയുടെ രൂപഘടന അനുസരിച്ച് അതൊരു സ്ത്രീയുടേതാകാമെന്നാണ് വിലയിരുത്തുന്നത്. ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ബഹിരാകാശത്ത് കോടികൾ ചെലവിടുകയാണ്. പറക്കുംതളികാ വാദക്കാരുടെ കണ്ടെത്തൽ ആ പ്രതീക്ഷയ്ക്ക് പുതിയ ചിറകുകൾ നൽകുമോ എന്ന് കണ്ടറിയാം.