- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ സമീപത്ത് ബോംബ് സ്‌ഫോടനം ഉണ്ടാവുകയോ ഭീകര ആക്രമണം ഉണ്ടാവുകയോ ചെയ്താൽ എന്ത് ചെയ്യണം..? എല്ലാവരും കണ്ടിരിക്കേണ്ട യുകെ സർക്കാരിന്റെ റൺ ഹൈഡ് ആൻഡ് ടെൽ വീഡിയോ ഇവിടെ കാണാം
വെസ്റ്റ്മിൻസ്റ്റർ, മാഞ്ചസ്റ്റർ അരീന, ലണ്ടൻ ബ്രിഡ്ജ് എന്നിങ്ങനെ സമീപകാലത്ത് യുകെയിൽ ഭീകരാക്രമണങ്ങൾ തുടർച്ചയായി അരങ്ങേറുകയും നിരപരാധികളായ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരുക്കേൽക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഈ ഒരു പശ്ചാത്തലത്തിൽ ഭീകരാക്രമണം എവിടെയും സംഭവിക്കാമെന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ നിങ്ങളുടെ സമീപത്ത് ബോംബ് സ്‌ഫോടനം ഉണ്ടാവുകയോ ഭീകര ആക്രമണം ഉണ്ടാവുകയോ ചെയ്താൽ എന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന ഒരു വീഡിയോ യുകെ ഗവൺമെന്റ് പുറത്തിറക്കിയിട്ടുണ്ട്. റൺ ഹൈഡ് ആൻഡ് ടെൽ എന്നറിയപ്പെടുന്ന ഈ വീഡിയോ എല്ലാവരും കണ്ടിരിക്കേണ്ടതാണ്.ഭീകരാക്രമണമുണ്ടാകുമ്പോൾ ശാസ്ത്രീയമായി രക്ഷപ്പെടേണ്ടുന്ന തന്ത്രങ്ങളാണിതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഭീകരാക്രമണങ്ങൾ പെരുകി വരുന്നതിനൊപ്പം അതിനെ ചെറുക്കുന്നതിനും ജനത്തെ സംരക്ഷിക്കുന്നതിനുമായി പൊലീസും സെക്യൂരിറ്റി ഏജൻസികളും പരമാവധി ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങളും സ്വയം ജാഗ്രതയോടെ പെരുമാറേണ്ടിയിരിക്കുന്
വെസ്റ്റ്മിൻസ്റ്റർ, മാഞ്ചസ്റ്റർ അരീന, ലണ്ടൻ ബ്രിഡ്ജ് എന്നിങ്ങനെ സമീപകാലത്ത് യുകെയിൽ ഭീകരാക്രമണങ്ങൾ തുടർച്ചയായി അരങ്ങേറുകയും നിരപരാധികളായ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരുക്കേൽക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഈ ഒരു പശ്ചാത്തലത്തിൽ ഭീകരാക്രമണം എവിടെയും സംഭവിക്കാമെന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ നിങ്ങളുടെ സമീപത്ത് ബോംബ് സ്‌ഫോടനം ഉണ്ടാവുകയോ ഭീകര ആക്രമണം ഉണ്ടാവുകയോ ചെയ്താൽ എന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന ഒരു വീഡിയോ യുകെ ഗവൺമെന്റ് പുറത്തിറക്കിയിട്ടുണ്ട്. റൺ ഹൈഡ് ആൻഡ് ടെൽ എന്നറിയപ്പെടുന്ന ഈ വീഡിയോ എല്ലാവരും കണ്ടിരിക്കേണ്ടതാണ്.ഭീകരാക്രമണമുണ്ടാകുമ്പോൾ ശാസ്ത്രീയമായി രക്ഷപ്പെടേണ്ടുന്ന തന്ത്രങ്ങളാണിതിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഭീകരാക്രമണങ്ങൾ പെരുകി വരുന്നതിനൊപ്പം അതിനെ ചെറുക്കുന്നതിനും ജനത്തെ സംരക്ഷിക്കുന്നതിനുമായി പൊലീസും സെക്യൂരിറ്റി ഏജൻസികളും പരമാവധി ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങളും സ്വയം ജാഗ്രതയോടെ പെരുമാറേണ്ടിയിരിക്കുന്നുവെന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. ഇത്തരത്തിൽ സ്വയം പ്രതിരോധിക്കാനും രക്ഷപ്പെടാനുമുള്ള ശാസ്ത്രീയ മായ സ്റ്റെപ്പുകളാണ് ഈ വീഡിയോയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. വെടിവയ്പ് , ബോംബാക്രമണം, ചാവേറേക്രമണം തുടങ്ങിയ അത്യാഹിതങ്ങളുണ്ടാകുമ്പോൾ ജനങ്ങൾക്ക് സ്വയം രക്ഷപ്പെടാനുള്ള മാർഗങ്ങളെക്കുറിച്ച് ഈ ചിത്രത്തിലൂടെ അവബോധം ലഭിക്കുന്നു.
പൊലീസ് സർവീസ് പുറത്തിറക്കിയിരിക്കുന്ന ഈ ഷോർട്ട് പബ്ലിക്ക് ഇൻഫർമേഷൻ ഫിലിം ' സ്റ്റേ സേഫ്: ഫയർആംസ് ആൻഡ് വെപ്പൺസ് അറ്റാക്ക്' എന്നാണറിയപ്പെടുന്നത്. ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ എവിടെയും പ്രയോഗിക്കാവുന്ന തികച്ചും സുരക്ഷിതമായ തന്ത്രമാണ് റൺ, ഹൈഡ് ആൻഡ് ടെൽ എന്നതെന്ന് പൊലീസ് ഈ വീഡിയോയിലൂടെ നിർദ്ദേശിക്കുന്നു. കേസ് സ്റ്റഡികളിൽ നിന്നും ഇത്തരം ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലൂമാണ് ഈ വീഡിയോയിൽ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിലെ റൺ, ഹൈഡ്, ടെൽ എന്നീ നിർദ്ദേശങ്ങളെന്താണെന്ന് ഇനി പരിശോധിക്കാം.
റൺ
ആക്രമണമുണ്ടാകുമ്പോൾ കഴിയുമെങ്കിൽ അവിടെ നിന്നും കഴിയാവുന്ന പരമാവധി ദൂരത്തേക്ക് ഓടി രക്ഷപ്പെടണമെന്നാണ് ഈ നിർദ്ദേശത്തിലൂടെ അർത്ഥമാക്കുന്നത്. ഇതിനായുള്ള ഏറ്റവും സുരക്ഷിതമായ വഴികൾ തേടേണ്ടതുണ്ട്. സുരക്ഷിതമായ വഴി കണ്ടെത്തിയാൽ അതിലൂടെ ഓടി രക്ഷപ്പെടുക. അത്തരം സന്ദർഭങ്ങളിൽ ജീവന് മാത്രം പ്രാധാന്യം നൽകുകയും നിങ്ങളുടെ പക്കലുള്ള മറ്റ് വസ്തുക്കൾ വിലയേറിയതതാണെങ്കിൽ പോലും ഉപേക്ഷിക്കുകയും ചെയ്യുക.
ഹൈഡ്
ഭീകരാക്രമണം ഉണ്ടാകുമ്പോൾ ഓടി രക്ഷപ്പെടാനുള്ള സാഹചര്യമില്ലെങ്കിൽ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് ഒളിച്ചിരിക്കുകയാണ് ചെയ്യേണ്ടത്. വെടിവയ്‌പ്പുണ്ടായാൽ അത് ശരീരത്തിലേൽക്കാത്ത ഇടത്ത് മറഞ്ഞിരിക്കണം. ആക്രമിയെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നുവെങ്കിൽ അയാൾ നിങ്ങളെയും കണ്ടേക്കാം. അതിനാൽ ആക്രമിയുടെ കാഴ്ചപ്പാടിൽ നിന്നും മറഞ്ഞിരിക്കണം.മറഞ്ഞിരുന്നതുകൊണ്ട് മാത്രം നിങ്ങൾ സുരക്ഷിതരാണെന്ന് അർത്ഥമാകുന്നില്ല. അതായത് വെടിയുണ്ടകൾക്ക് ഗ്ലാസിനെയും ഇഷ്ടികയെയും മരത്തെയും ലോഹത്തെയുതം ഭേദിച്ച് നിങ്ങൾക്ക് അപകടം വരുത്താൻ സാധിക്കുമെന്ന് പ്രത്യേകം ഓർക്കുക. അതിനാൽ കഴിയുന്നതും സുരക്ഷിതമായ സ്ഥാനങ്ങളിൽ അഭയം തേടുക. ആക്രമികളുടെ കൈയിൽ ബന്ധികളായി അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. മറഞ്ഞിരിക്കുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോൺ സൈലന്റി മോദിലിടുകയും വൈബ്രേഷൻ ടേൺ ഓഫ് ചെയ്യുകയും വേണം. വാതിലിന് സമീപത്ത് നിന്നും മാറി നിൽക്കേണ്ടതാണ്.
ടെൽ
സുരക്ഷിതമായ സ്ഥാനങ്ങളിലെത്തിയാൽ രക്ഷപ്പെടുന്നതിനായി 999 നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിക്കുകയെന്നതാണ് ടെൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എവിടെയാണ് ആക്രമികൾ അഥവാ ഭീകരർ ഉള്ളത്, അവരെ എവിടെ വച്ചാണ് നിങ്ങൾ ഒടുവിൽ കണ്ടത്., എത്ര ആക്രമികളുണ്ട്, അവരുടെ രൂപഭാവങ്ങൾ, വസ്ത്രം ആയുധങ്ങൾ തുടങ്ങിയ പരമാവധി വിവരങ്ങൾ പൊലീസിനെ അറിയിക്കണം. സാധ്യമാണെങ്കിൽ എത്ര പേർ മരിച്ചു, പരുക്കേറ്റും, ഏത് കെട്ടിടത്തിലാണ് നിലകൊള്ളുന്നത്.,ആരെങ്കിലും ബന്ധികളാക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും പൊലീസിനെ അറിയിച്ചാൽ നന്നായിരിക്കും.
സായുധ പൊലീസിന്റെ പ്രതികരണം
നിങ്ങൾ അറിയിച്ചത് പ്രകാരം സായുധ പൊലീസ് കുതിച്ചെത്തിയാൽ തുടർന്ന് പൊലീസിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കണം നിങ്ങൾ നീങ്ങേണ്ടത്. കഴിയുന്നതും ശാന്തമായിരിക്കുക. നിങ്ങൾക്ക് സുരക്ഷിതമായ സ്ഥാനത്തേക്ക് നീങ്ങാൻ സാധിക്കുമോയെന്ന് പൊലീസിനോട് തിരക്കിയാൽ നന്നായിരിക്കും. പെട്ടെന്ന് എങ്ങോട്ടെങ്കിലും നീങ്ങിയാൽ അത് കടുത്ത ആപത്തിന് വഴിയൊരുക്കിയേക്കാം.
ഓഫീസർമാരുടെ പെരുമാറ്റങ്ങൾ
നിങ്ങൾ വിളിച്ചിട്ടോ അല്ലാതെയോ ഭീകാരാക്രമണ സ്ഥലത്തെത്തുന്ന പൊലീസ് ഓഫീസർമാർ സാന്ദർഭികമായി വിവിധ തരത്തിൽ പെരുമാറിയെന്ന് വരാം. അതായത് നിങ്ങളെയും ആക്രമികളെയും വേർതിരിച്ചറിയാൻ സാധിക്കാത്ത സന്ദർഭമാണെങ്കിൽ പൊലീസ് നിങ്ങൾക്ക് നേരെയും തോക്ക് ചൂണ്ടിയെന്ന് വരാം. അപ്പോൾ ശാന്തമായിരിക്കുക. നിങ്ങളെ ചോദ്യം ചെയ്‌തെന്ന് വരാം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് പൊലീസ് നിങ്ങളെ മാറ്റിയെന്നും വരാം. അപ്പോഴെല്ലാം സമചിത്തത കൈവിടാതെ പെരുമാറുക. അനുകൂല സന്ദർഭത്തിൽ പൊലീസിനോട് കാര്യങ്ങൾ സത്യസന്ധമായി ബോധ്യപ്പെടുത്തുക.