ർഭിണികളോട് നാം പൊതുവെ കൂടുതൽ പരിഗണനയും കരുതലും നൽകിയാണ് പെരുമാറാറുള്ളത്. എന്നാൽ ചിലിയിലെ വാൽപരൈസോ നഗരത്തിലെ ഹോസ്പിറ്റലിലെ ഈ പാരാമെഡിക് സഹപ്രവർത്തകയും ഗർഭിണിയുമായ നഴ്‌സിനോട് പെരുമാറിയിരിക്കുന്നത് അത്യന്തം പൈശാചികമായിട്ടായിരുന്നു. വാക്ക് തർക്കത്തിനൊടുവിൽ ഇയാൾ നഴ്‌സിന്റെ മുടിക്ക് പിടിച്ച് ഭിത്തിക്കിടിക്കുകയായിരുന്നു. തുടർന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച നഴ്‌സിനെ വയറിന്നിട്ട് ചിവിട്ടുകയും ചെയ്തു. ഈ ക്രൂരകൃത്യത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ഹോസ്പിറ്റലിലെ സിസിടിവി ക്യാമറയിലാണീ ദൃശ്യങ്ങൾ പകർത്തപ്പെട്ടിരിക്കുന്നത്. ഹോസ്പിറ്റൽ ഇടനാഴിയിൽ വച്ച് ഇവർ വാക്ക് തർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് പാരാമെഡിക് കോപം അടക്കാനാവാതെ ഈ നഴ്‌സിന് നേരെ തിരിഞ്ഞതെന്ന് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വളരെ പെട്ടെന്നായിരുന്നു ഇവർ തമ്മിലുള്ള വാക്ക് തർക്കം നിയന്ത്രണം വിട്ട് കൈയാങ്കളിയായി മാറിയത്. തുടർന്ന് അയാൾ അവരുടെ മുടി പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും മുഖത്തിനോട് മുഖം അടുപ്പിച്ച് ശബ്ദമുയർത്തുകയും ചെയ്തിരുന്നു. തുടർന്ന് അവരുടെ തല പിടിച്ച് ഡോറിന് ഇടിക്കുകയും ചെയ്തു.

തുടർന്ന് അവസാനം പാരാമെഡിക് നഴ്‌സിനെ വെറുതെ വിടുന്നുണ്ട്. തുടർന്ന് അവർ രണ്ട് മെഡിക്കൽ ബാഗുകളുമെടുത്ത് പോകാൻ ഒരുങ്ങുകയാണ്. ഈ നിമിഷത്തിൽ കൈയേറ്റം തീർന്നുവെന്ന് ആർക്കും ഒരു നിമിഷം തോന്നാം. എന്നാൽ എന്നിട്ടും കലിയടക്കാനാവാതെ പാരാമെഡിക് നഴ്‌സിനെതിരെ വീണ്ടും തിരിയുന്നതാണ് വീഡിയോയിൽ പിന്നീട് കാണാൻ സാധിക്കുന്നത്. തുടർന്നായിരുന്നു അവരുടെ വയറിൽ അയാൾ ചവിട്ടിയത്.തൽഫലമായി അവർ ഡോറിനടുത്തേക്ക് തെറിച്ച് വീഴുകയാണ്.

മൂന്ന് മിനുറ്റോളമാണീ ആക്രമണം നീണ്ട് നിൽക്കുന്നത്. തുടർന്ന് അവസാനം സെക്യൂരിറ്റി ഗാർഡുമാർ ഓടി വന്ന് നഴ്‌സിനെ രക്ഷിക്കുകയായിരുന്നു. എന്നിട്ടും പാരാമെഡിക് കടുത്ത തെറി വാക്കുകൾ നഴ്‌സിന് നേരെ വിളിച്ച് പറയുന്നത് തുടർന്നിരുന്നു. ഈ ആക്രമണത്തിന്റെ ഫൂട്ടേജ് ചിലിയൻ ന്യൂസ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാനം പാരാമെഡികിനെ ഡ്യൂട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.