ലണ്ടൻ: മാഞ്ചസ്റ്ററിലെ മോസ്റ്റണിലുള്ള 36കാരി ഡാൻ ഡേവീസിനെ 15 വർഷം തടവിലിടാൻ മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിച്ചു. 11 കാരൻ പയ്യനെ ലൈംഗികമായ പീഡിപ്പിച്ച ശേഷം അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് നീലച്ചിത്ര കമ്പനിക്ക് വിറ്റുവെന്നാണ് കുറ്റം. പയ്യനെ വശീകരിച്ച് തന്റെ ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ശേഷമായിരുന്നു യുവതി പീഡനം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഡാൻ ആൺകുട്ടിയെ പീഡിപ്പിക്കുന്നത് യുവതിയുടെ പാർട്ണർ വീഡിയോയിൽ പകർത്തുകയായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. രണ്ടു വർഷമായി യുവതി ഈ ആൺകുട്ടിക്ക് പുറകിൽ തന്നെയായിരുന്നുവെന്നും അതിനിടെ ഇവരിൽ നിന്നും ആൺകുട്ടിക്ക് നിരവധി ദുരനുഭവങ്ങളുണ്ടായിരുന്നുവെന്നും ബോധിപ്പിക്കപ്പെട്ടിരുന്നു.

യുവതിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് പോകാൻ ആൺകുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അതിത് സാധിക്കുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. വ്യക്തമായ തെളിവുകളോടെ തനിക്ക് മേൽ ചുമത്തിയിരിക്കുന്ന 12 ചാർജുകളും ഡാൻ നിഷേധിച്ചിരുന്നു. 11കാരൻ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ കളവാണെന്നും യുവതി വാദിച്ചിരുന്നു. തനിക്കെതിരെയുള്ള വിധിപ്രസ്താവന ജഡ്ജ് റെക്കോർഡർ പീറ്റർ ആതെർട്ടൻ പുറപ്പെടുവിക്കുമ്പോൾ യുവതി നിർവികാരയായിട്ടാണ് കാണപ്പെട്ടിരുന്നത്. കുട്ടിയുടെ ചാപല്യത്തെ ചൂഷണം ചെയ്ത വളരെ അപൂർവമായ കേസാണിതെന്നും ജഡ്ജ് എടുത്ത് കാട്ടിയിരുന്നു.

ആൺകുട്ടി വെളിപ്പെടുത്തിയ പീഡനവിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും 11കാരൻ അനുഭവിച്ച നരകയാതനകൾ അതിലൂടെ വ്യക്തമാകുന്നുണ്ടെന്നും ജഡ്ജ് അഭിപ്രായപ്പെട്ടു. ആൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പുറമെ അതിന്റെ വീഡിയോകളും ഫോട്ടോകളും മറ്റുള്ളവരുമായി പങ്ക് വച്ചുവെന്നതും കടുത്ത കുറ്റമായി കോടതി വിലയിരുത്തുന്നുണ്ട്. സംഭവം വെളിച്ചത്ത് വന്നതിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാൽഫോർഡിലുള്ള ഇവരുടെ ഫ്‌ലാറ്റിൽ പൊലീസ് പരിശോധന നടത്തുകയും ലാപ് ടോപ്പ് , ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടർ എന്നിവ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവ ഉപയോഗിച്ചാണ് ഡാനിന്റെ പാർട്ണർ നീലച്ചിത്രങ്ങൾ ഓൺലൈനിൽ സെർച്ച് ചെയ്തിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.

2012 ജനുവരിക്കും 2014 ഏപ്രിലിനും ഇടയിൽ നടന്ന ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട വിചാരണ ഇതിന് മുമ്പ് കോടതിക്ക് മുന്നിൽ നടന്നിരുന്നു. തനിക്കേറ്റ അപ്രതീക്ഷിതമായ പീഡനത്തെ തുടർന്ന് ആകെ തകർന്ന് പോയെന്നാണ് ഇപ്പോൾ 16 വയസുള്ളആൺകുട്ടി പൊലീസിന് നൽകിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. യുവതി തന്നെ അടിക്കുകയും മുറിവേൽപ്പിക്കുകയും കഠിനമായി പീഡിപ്പിക്കുകയും അതിൽ ആനന്ദം കൊണ്ട് ചിരിക്കുകയും ചെയ്തിരുന്നുവെന്ന് ആൺകുട്ടി ബോധിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം ആൺകുട്ടി സ്വയം ഉൾവലിഞ്ഞ അവസ്ഥയിലായിരുന്നുവെന്നും അധികൃതരെ പോലും അവന് വിശ്വാസമില്ലാതായിത്തീർന്നിരുന്നുവെന്നും പ്രോസിക്യൂട്ടറായ ഹെൻ ട്രി ബ്ലാക്ക്ഷാ കോടതിയിൽ ബോധിപ്പിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയുള്ളതിനാലാണ് ഡാൻ ഇത്തരത്തിൽ പ്രവർത്തിച്ചിരിക്കുന്നതെന്നാണ് അവരുടെ ലോയറായ ആൻഡ്രൂ മാർസ് വാദിച്ചത്. 13ാം വയസിൽ ഡാൻ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ഇതിന് പുറമെ അവർ ഗാർഹിക പീഡനത്തിന് ഇരയാണെന്നും അതിനാൽ അവരുടെ മാനസിക നിലക്ക് തകരാറുകളുണ്ടെന്നും മാർസ് സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കോടതി അതെല്ലാം തള്ളിക്കളഞ്ഞ് ഡാനിന് 15 വർഷത്തെ തടവ് ശിക്ഷ വ ിധിക്കുകയും ചെയ്തു.