ഹോവസാക്ഷിവിഭാഗത്തിൽ പെട്ട തന്റെ ഭർത്താവ് തന്നെ ചതിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഭാര്യ അയാളെ പരീക്ഷിക്കാൻ ഏർപ്പെടുത്തിയ ഹണിട്രാപ്പിൽ ഭർത്താവ് കുടുങ്ങി. ഇതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തന്റെ ഔട്ട്‌റീച്ച് റൗണ്ടിലെ ഒരു വീട്ടിൽ യഹോവയ്ക്ക് സാക്ഷിപറയാനായി എത്തിയ ഇയാളെ ഒരു യുവതി വശീകരിക്കാൻ ശ്രമിക്കുകയും അയാൾ അതിൽ വീണ് പോവുകയുമായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് ഭാര്യയും കൂട്ടരും ഒരുക്കിയ ഹണി ട്രാപ്പായിരുന്നു. ഇതിന് വേണ്ടി ഒരു അഭിനേത്രിയെ അവർ ഭർത്താവിനെ വശീകരിക്കാനായി ഒരുക്കി നിർത്തുകയായിരുന്നു.

നടിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി യഹോവസാക്ഷിയായ ഭർത്താവ് തുണി അഴിക്കുന്നത് യൂട്യൂബ് സംഘം ലൈവായി ഭാര്യയെ കാണിച്ചുവെന്നും റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഭർത്താവിന്റെ ചതി അറിയാൻ ഭാര്യ ഒരുക്കിയ കെണിയിൽ പാവം ഭർത്താവ് വീണു പോവുകയായിരുന്നു. തന്റെ വീട്ടിൽ യഹോവയ്ക്ക് സാക്ഷി പറയാനെത്തിയ ഇയാളുടമായി അഭിനേത്രി ശൃംഗരിക്കുന്നതും തുടർന്ന് തന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

തുടർന്ന് ഇയാൾ അതിൽ മയങ്ങി തിടുക്കത്തിൽ വസ്ത്രം അഴിക്കുന്നുമുണ്ട്. ഇതെല്ലാം ഇയാളുടെ ഭാര്യ ലൈവായി കണ്ട് കൊണ്ടിരിക്കുകയുമായിരുന്നു. ഇത്തരത്തിൽ പകർത്തപ്പെട്ട മിക്ക ദൃശ്യങ്ങളും സെൻസർ ചെയ്തിരിക്കുന്നതിനാൽ അവിടെ എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ അവസാനം തന്റെ വീട് വിട്ട് പോകാൻ നടി ഇയാളോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. ഇക്കാര്യം ചർച്ചിന് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ് ഇവർ ഇയാളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. അപ്പോഴും തന്റെ വിക്രിയകൾ ക്യാമറയിൽ പകർത്തപ്പെടുന്നുണ്ടെന്നും അവ ഭാര്യ കാണുന്നുണ്ടെന്നും പാവം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്.