- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലമരത്തിലേക്ക് കൊണ്ടു പോകും മുമ്പ് അയാൾ മകളെ തിരിഞ്ഞ് നോക്കി; ഇനിയൊരിക്കലും അച്ഛനെ കാണില്ലെന്നറിയാതെ പുഞ്ചിരിച്ച് കൊണ്ട് മകൾ ബൈ ബൈ പറഞ്ഞു; വധശിക്ഷയ്ക്ക് മുമ്പ് പൊലീസുകാരെ പോലും കരയിച്ച ഒരു വീഡിയോ
ഇക്കഴിഞ്ഞ ഡിംസബർ 15ന് ചൈനയിലെ ചില ന്യൂസ് സൈറ്റുകളിൽ ആരുടെയും കരളലയിപ്പിക്കുന്ന ഒരു വീഡിയോ പ്രചരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ചൈനയിലെ തടവ് പുള്ളിയായ 30 കാരൻ ലി ഷിയുവാനെ തൂക്കിലേറ്റുന്നതിന് മുമ്പ് പകർത്തപ്പെട്ട വീഡിയോ ആണിത്. കൊലമരത്തിലേക്ക് കൊണ്ട് പോകുന്നതിന് മുമ്പ് അയാൾ മകളെ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നത് ഈ വീഡിയോയിൽ കാണാം. ഇനിയൊരിക്കലും അച്ഛനെ കാണില്ലെന്നറിയാതെ പുഞ്ചിരിച്ച് കൊണ്ട് മകൾ ബൈ ബൈ പറയുന്നത് ഇതിൽ കാണാം. വധശിക്ഷയ്ക്ക് മുമ്പ് പൊലീസുകാരെ പോലും കരയിച്ച ഒരു വീഡിയോയാണിത്. മരണത്തിലേക്ക് നടന്ന് നീങ്ങുന്ന ഈ തടവ് പുള്ളിക്ക് അയാളുടെ ഭാര്യയും അമ്മയും പൊട്ടിക്കരച്ചിലോടെ വിടയേകുമ്പോൾ കാര്യത്തിന്റെ ഗൗരവം അറിയാതെ ഈ പിഞ്ച് കുഞ്ഞ് നിറഞ്ഞ ചിരിയോടെയാണ് തന്റെ അച്ഛന് യാത്രാമൊഴിയേകിയിരിക്കുന്നത്. വധശിക്ഷയേറ്റ് വാങ്ങാൻ പോകുന്നതിന് മുമ്പ് ഇയാൾ തന്റെ അമ്മയുടെ മുന്നിൽ മുട്ട് കുത്തി നിന്ന് ചൈനക്കാരുടെ പരമ്പരാഗത സാഷ്ടാംഗ നമസ്‌കാര ചടങ്ങ് നിർവഹിക്കുന്നുമുണ്ട്. തുടർന്ന് അത്യധികമായ ഹൃദയവേദനയോടെ ആ അമ്മ മകനെ കെട്
ഇക്കഴിഞ്ഞ ഡിംസബർ 15ന് ചൈനയിലെ ചില ന്യൂസ് സൈറ്റുകളിൽ ആരുടെയും കരളലയിപ്പിക്കുന്ന ഒരു വീഡിയോ പ്രചരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ചൈനയിലെ തടവ് പുള്ളിയായ 30 കാരൻ ലി ഷിയുവാനെ തൂക്കിലേറ്റുന്നതിന് മുമ്പ് പകർത്തപ്പെട്ട വീഡിയോ ആണിത്. കൊലമരത്തിലേക്ക് കൊണ്ട് പോകുന്നതിന് മുമ്പ് അയാൾ മകളെ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നത് ഈ വീഡിയോയിൽ കാണാം. ഇനിയൊരിക്കലും അച്ഛനെ കാണില്ലെന്നറിയാതെ പുഞ്ചിരിച്ച് കൊണ്ട് മകൾ ബൈ ബൈ പറയുന്നത് ഇതിൽ കാണാം. വധശിക്ഷയ്ക്ക് മുമ്പ് പൊലീസുകാരെ പോലും കരയിച്ച ഒരു വീഡിയോയാണിത്.
മരണത്തിലേക്ക് നടന്ന് നീങ്ങുന്ന ഈ തടവ് പുള്ളിക്ക് അയാളുടെ ഭാര്യയും അമ്മയും പൊട്ടിക്കരച്ചിലോടെ വിടയേകുമ്പോൾ കാര്യത്തിന്റെ ഗൗരവം അറിയാതെ ഈ പിഞ്ച് കുഞ്ഞ് നിറഞ്ഞ ചിരിയോടെയാണ് തന്റെ അച്ഛന് യാത്രാമൊഴിയേകിയിരിക്കുന്നത്. വധശിക്ഷയേറ്റ് വാങ്ങാൻ പോകുന്നതിന് മുമ്പ് ഇയാൾ തന്റെ അമ്മയുടെ മുന്നിൽ മുട്ട് കുത്തി നിന്ന് ചൈനക്കാരുടെ പരമ്പരാഗത സാഷ്ടാംഗ നമസ്‌കാര ചടങ്ങ് നിർവഹിക്കുന്നുമുണ്ട്. തുടർന്ന് അത്യധികമായ ഹൃദയവേദനയോടെ ആ അമ്മ മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് പോകുന്നു. തുടർന്ന് ഇയാൾ പൊലീസുകാർക്കൊപ്പം പോയി കഴുമരത്തിലേറുകയായിരുന്നു.
വടക്ക് കിഴക്കൻ ചൈനയിലെ ഹെയിലോഗ്ജിയാംഗ് പ്രവിശ്യയിലെ ഡാകിൻഗ് ജയിലിലാണ് ആരുടെയും കരളലയിപ്പിക്കുന്ന ഈ തൂക്കിക്കൊല്ലൽ നടന്നിരിക്കുന്നത്. ജയിലിൽ ആകുന്നതിന് മുമ്പ് ഈ യുവാവ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തൂക്കിക്കൊല്ലൽ ദിവസം അയാളുടെ കുടുംബാംഗങ്ങൾ അയാളെ സന്ദർശിക്കുന്നത് വീഡിയോയിലുണ്ട്. തന്റെ ചെറിയ മകളെ കെട്ടിപ്പിടിക്കാൻ അനുവദിക്കണമെന്ന് അയാൾ ജയിലിനുള്ളിൽ നിന്നും അമ്മയോടും ഭാര്യയോടും ആവശ്യപ്പെടുന്നുണ്ട്.തുടർന്ന് പൊലീസ് കാറിന് സമീപത്ത് നിന്നും അയാൾ മകളെ അവസാനമായി കെട്ടിപ്പിടിച്ചിരുന്നു.
ഒരു കരോക്കെ പാർലറിൽ വച്ച് മൂന്ന് പേരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ലി ഷിയുവാൻ തന്റെ കാറെടുത്ത് അവരെ പിന്തുടരുകയും അവരുടെ കാറിനെ ഇടിച്ച് തെറിപ്പിച്ച് അപകടത്തിൽ പെടുത്തി മൂന്ന് പേരെ കൊല്ലുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ തൂക്കിലേറ്റിയിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ കാറിന് തീ പിടിച്ച് മൂവരും വെന്ത് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് പരുക്കേറ്റിരുന്നുവെന്നും സൂചനയുണ്ട്. തുടർന്ന് അടുത്ത ദിവസം തന്നെ ലിയെ പൊലീസ് പിടികൂടുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു.