- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയൽ സംസ്ഥാനങ്ങളായ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും': ഇ പി ജയരാജന്റെ ഊഴംകഴിഞ്ഞപ്പോൾ വരുന്നൂ മറ്റൊരു ഇ പി; കണ്ണൂർ മേയർ ഇ പി ലതയുടെ നാക്കുപിഴ ഫേസ്ബുക്കിൽ വീണ്ടും ചർച്ചയ്ക്ക്; സിപിഎമ്മുകാരുടെ പഴയകാല അബദ്ധങ്ങൾ തേടിപ്പിടിച്ച് സൈബർ കോൺഗ്രസ്
തിരുവനന്തപുരം: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ നിര്യാണത്തിനു പിന്നാലെ മന്ത്രി ഇ പി ജയരാജൻ ചാനൽ ന്യൂസിനിടെ അദ്ദേഹത്തെ അനുസ്മരിച്ചപ്പോൾ സംഭവിച്ച പിഴവ് സിപിഎമ്മിന്റെ സൈബർപോരാളികൾക്ക് ഉണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. എന്നാൽ അതിന്റെ വൻ സാധ്യത തിരിച്ചറിഞ്ഞതോടെ ഇപ്പോൾ സിപിഐ(എം) നേതാക്കൾക്കു നാക്കുപിഴയ്ക്കുന്ന അത്തരം വീഡിയോകൾ കണ്ടെത്തി രംഗത്തിറക്കുകയാണ് കോൺഗ്രസ്സിന്റെ സൈബർ ഭടന്മാർ. സിപിഎമ്മിന്റെ കണ്ണൂർ മേയർ ഇ പി ലതയ്ക്കുപറ്റിയ ഒരു നാക്കുപിഴയാണ് സൈബർ കോൺഗ്രസ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ ഏറ്റവും പുതിയതായി ഷെയർചെയ്ത് ചർച്ചയ്ക്കുവച്ചിരിക്കുന്നത്. അതിനു തൊട്ടുമുന്നിൽ അവർ ഷെയർചെയ്തതാകട്ടെ സെൽഫിയെപ്പറ്റി ഇ പി തന്നെ മുമ്പ് പറഞ്ഞ ഒരു വ്യാഖ്യാനവും. പ്രസംഗത്തിനിടെ 'നമ്മുടെ അയൽ സംസ്ഥാനങ്ങളായ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും' എന്ന് ലത പറയുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. 'ദേശാഭിമാനി മാത്രം വായിച്ചാൽ ഇങ്ങനിരിക്കും', 'സഖാക്കളേ.. നമുക്ക് എൽകെജി തൊട്ട് തുടങ്ങാം..' എന്നെല്ലാമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് കീഴെ നി
തിരുവനന്തപുരം: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ നിര്യാണത്തിനു പിന്നാലെ മന്ത്രി ഇ പി ജയരാജൻ ചാനൽ ന്യൂസിനിടെ അദ്ദേഹത്തെ അനുസ്മരിച്ചപ്പോൾ സംഭവിച്ച പിഴവ് സിപിഎമ്മിന്റെ സൈബർപോരാളികൾക്ക് ഉണ്ടാക്കിയ ക്ഷീണം ചില്ലറയല്ല.
എന്നാൽ അതിന്റെ വൻ സാധ്യത തിരിച്ചറിഞ്ഞതോടെ ഇപ്പോൾ സിപിഐ(എം) നേതാക്കൾക്കു നാക്കുപിഴയ്ക്കുന്ന അത്തരം വീഡിയോകൾ കണ്ടെത്തി രംഗത്തിറക്കുകയാണ് കോൺഗ്രസ്സിന്റെ സൈബർ ഭടന്മാർ. സിപിഎമ്മിന്റെ കണ്ണൂർ മേയർ ഇ പി ലതയ്ക്കുപറ്റിയ ഒരു നാക്കുപിഴയാണ് സൈബർ കോൺഗ്രസ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ ഏറ്റവും പുതിയതായി ഷെയർചെയ്ത് ചർച്ചയ്ക്കുവച്ചിരിക്കുന്നത്. അതിനു തൊട്ടുമുന്നിൽ അവർ ഷെയർചെയ്തതാകട്ടെ സെൽഫിയെപ്പറ്റി ഇ പി തന്നെ മുമ്പ് പറഞ്ഞ ഒരു വ്യാഖ്യാനവും.
പ്രസംഗത്തിനിടെ 'നമ്മുടെ അയൽ സംസ്ഥാനങ്ങളായ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും' എന്ന് ലത പറയുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. 'ദേശാഭിമാനി മാത്രം വായിച്ചാൽ ഇങ്ങനിരിക്കും', 'സഖാക്കളേ.. നമുക്ക് എൽകെജി തൊട്ട് തുടങ്ങാം..' എന്നെല്ലാമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് കീഴെ നിറയുന്നത്. ഇതിനു തൊട്ടുമുമ്പായി ഇതേ ഗ്രൂപ്പ് ഷെയർചെയ്യുന്നത് ഇ പി ജയരാജന്റെ തന്നെ മറ്റൊരു വീഡിയോ. സെൽഫിയെപ്പറ്റി ഇപി ഗൗരവത്തോടെ നൽകുന്ന നിർവചനം.
അതിങ്ങനെ: 'ഇന്നത്തെ യുവജനങ്ങളെന്നു പറയുന്നത് അതീവ ബുദ്ധിശാലികളാണ്. അവർ ഒരുപാട് ഗവേഷണം നേടുകയാണ്. ഒരുപാട് അറിവുകൾ നേടുകയാണ്. പ്രപഞ്ചത്തിലെ അറിവിന്റെ മേഖല വിപുലീകരിക്കുകയും അജ്ഞതയുടെ മേഖല ലഘൂകരിക്കുകയും ചെയ്യുന്ന ആധുനികകാലഘട്ടത്തിന്റെ സവിശേഷതയാണ് ഈ സെൽഫി'. ഇപി ജയരാജൻ നൽകിയ സെൽഫിയുടെ ഈ 'സൈദ്ധാന്തിക നിർവചനം' കോൺഗ്രസ്സിന്റെ പോരാളികൾ വീണ്ടും ചർച്ചയാക്കുമ്പോൾ തിരുവഞ്ചൂരിന്റെ നാക്കുപിഴ ചൂണ്ടിക്കാട്ടി നേരത്തെ പ്രതിരോധത്തിനു ശ്രമിച്ച സിപിഐ(എം) സൈബർ ഫൈറ്റർമാർ എങ്ങനെയായിരിക്കും പകരംവീട്ടുകയെന്ന് കാത്തിരുന്നു കാണാം.