മദ്യലഹരിയിലായ രണ്ടു പേർ സ്‌റ്റേഷനുള്ളിൽ വച്ച് പൊലീസിനെ ഭീഷണിപ്പെടുത്തുകയും കണ്ണുപൊട്ടുന്ന തെളി വിളിക്കുകയും ചെയ്യുന്ന വീഡിയിയോ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നു. പൊലീസുകാർ ചെകിട്ടത്തടിച്ചെന്ന് ആരോപിച്ചാണ് യുവാവ് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്യുന്നത്.

തങ്ങൾ സി.പി.എം പ്രവർത്തകരാണെന്നും ഞങ്ങളുടെ പാർട്ടി ഭരിക്കുമ്പോൾ ആർക്കാടാ ഞങ്ങളെ അടിക്കാൻ ധൈര്യമെന്നുമാണ് യുവാവ് ചോദിക്കുന്നത്. ഇതിനിടെ തന്നെ അടിച്ച പൊലീസുകാരനെ കുത്തിക്കീറുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്.

അതേസമയം ഏതു സ്റ്റേഷനിലാണ് സംഭവം നടന്നതെന്നു വ്യക്തമല്ല. വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളിൽ നിന്നുള്ള വിവരമനുസരിച്ച് സംഭവം നടന്നത് അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലാണെന്നുമാണ്.

റോഡരുകിൽ വാഹനത്തിലിരുന്ന് മദ്യപിക്കുകയായിരുന്ന മുറ്റിച്ചൂർ സ്വദേശികളായ പുത്തൻപുരയ്ക്കൽ വിപിൻ (28), ഷനിൽ എന്നിവരാണ് പര്ക്രമം കാട്ടിയതെന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. ഏതായാലും പൊലീസുകാരാണ് യുവാക്കളുടെ പരാക്രമം ഫോണിൽ പകർത്തിയതെന്നു ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.

വി ഹേറ്റ് സി.പി.എം എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ഉള്ളത്.