ങ്കോക്ക്: ശരീരമാസകലം ടാറ്റൂകൾകൊണ്ട് അലങ്കരിച്ചിട്ടുള്ള തായ്‌ലാൻഡ് രാജാവ് മഹാ വജിരലോങ്കോൺ ഒരു യുവതിയുമൊത്ത് മാളിലൂടെ നടന്നുനീങ്ങുന്ന ദൃശ്യം ഫേസ്‌ബുക്കിൽ വൈറലായി. ഇറക്കംകുറഞ്ഞ ഒരു ക്രോപ്‌ടോപ് അണിഞ്ഞാണ് രാജാവ് നടന്നുനീങ്ങുന്നത്. ഇത് രാജ്യത്ത് ചർച്ചാവിഷയമായതോടെ വീഡിയോ പിൻവലിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന് ഫേസ്‌ബുക്കിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് തായ്‌ലാൻഡ് അധികൃതർ.

തായ് നിയമ പ്രകാരം രാജാവിനെ അധിക്ഷേപിക്കുന്നതിന് പതിനഞ്ചുവർഷത്തെ വരെ ശിക്ഷ വ്യവസ്ഥചെയ്തിട്ടുണ്ട്. അതിനാൽതന്നെ വീഡിയോ മഹാ വാജിരയെ അപമാനിക്കാൻ കരുതിക്കൂട്ടി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് തായ് അധികൃതർ വ്യക്തമാക്കുന്നത്.

നാളെയ്ക്കകം ദൃശ്യം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടിയുണ്ടാവുമെന്നാണ് ഫേസ്‌ബുക്കിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി തായ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷൻ ഫേസ്‌ബുക്ക് ചീഫ് സുക്കർ ബർഗിന് സന്ദേശവും അയച്ചിട്ടുണ്ട്.

ഒരു ഷോപ്പിങ് മാളിലൂടെ ഒരു യുവതിക്കൊപ്പം രാജാവ് ടാറ്റൂവെല്ലാം പ്രദർശിപ്പിച്ച് നടന്നുനീങ്ങുന്ന വീഡിയോയാണ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ പിതാവിന്റെ മരണത്തെ തുടർന്ന് കഴിഞഅഞ വർഷമാണ് മഹാ വജ്ര അധികാരമേറ്റത്.

ശരീരത്തിൽ മുഴുവൻ ടാറ്റൂകൊണ്ട് അലങ്കരിച്ച രാജാവിന്റെ ദൃശ്യം ഇതുവരെ പുറംലോകം കണ്ടിരുന്നില്ല. അതിനാൽ തന്നെ വീഡിയോ പുറത്തുവന്നതോടെ ഇത് വൈറലായി മാറി.