- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈലുമായി സുനി ചാടിക്കടന്നത് 'സംശയ നിഴലിലുള്ള നടി'യുടെ വീടിന് അടുത്ത മതിൽ; കാമുകിയുടെ വാസവും തൊട്ടടുത്ത്; രണ്ട് പേരുടെ വീടുകൾ അരിച്ചു പെറുക്കിയിട്ടും തുമ്പൊന്നും കിട്ടിയില്ല; ചാടി ഇറങ്ങിയ വീട്ടിലെ പ്രജീഷ് പ്രതിയുടെ സുഹൃത്തെന്ന് ഉറപ്പിച്ചത് നിർണ്ണായകമായി; തിരിച്ചു വരാൻ താമസിച്ചതിന് കാരണം കൂട്ടുകാരന്റെ മദ്യപാനവും; 'മാഡ'ത്തെ തേടിയുള്ള യാത്രയിൽ പൊലീസിന്റെ പ്രതീക്ഷകൾ കെടുത്തിയത് പൾസറിന്റെ മൊഴിയിലെ കള്ളക്കളിയോ?
കൊച്ചി:നടി ആക്രണകേസിൽ ആദ്യം പുറത്തുവന്ന സി സി ടി വി ക്യമറാ ദ്യശ്യം മുഖ്യ പ്രതി പൾസർ സുനിയുടേതായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങി സുനിൽ ഒരു വീടിന്റെ മതിൽച്ചാടിക്കടക്കുന്നതായിരുന്നു ദൃശ്യം. ഇതിനെപ്പറ്റി നിരവധി അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു. അന്ന് പ്രചരിച്ച അഭ്യൂഹങ്ങളുടെയും മാധ്യമ വാർത്തകളുടെയും പേരിൽ മലയാളി നടി ഇന്നും നിരവധി പേരുടെ സംശയ ശരങ്ങൾ നേരിടേണ്ട ഗതികേടിലാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഈ സംശയങ്ങൾ പൊലീസിന് മുന്നിൽ ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസ് ഫയൽ പൊലീസ് ക്ലോസ് ചെയ്യാത്തതും. മതിൽ ചാടിക്കടന്ന് സുനി ദൃശ്യങ്ങൾ മാഡത്തെ ഏൽപ്പിച്ചുവെന്നാണ് ആദ്യം ഉയർന്ന സംശയം. നടിയെ പീഡിപ്പിക്കുന്ന ദൃശ്യം മറ്റൊരുനടിക്ക് കൈമാറാനാണ് സുനിൽ ഇവിടെ എത്തിയതെന്നായിരുന്നു എറെ പ്രചരിപ്പിക്കപ്പെട്ട അഭ്യൂഹം. ഈ വീടിനടുത്തുതന്നെ താമസിച്ചിരുന്ന കാമുകിയെ കാണാനാണ് ഇയാൾ മതിൽച്ചാടിക്കടന്നെന്ന പ്രചാരണവും ഏറെ വേരുപിടിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ ആകെ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഈ ദൃ
കൊച്ചി:നടി ആക്രണകേസിൽ ആദ്യം പുറത്തുവന്ന സി സി ടി വി ക്യമറാ ദ്യശ്യം മുഖ്യ പ്രതി പൾസർ സുനിയുടേതായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങി സുനിൽ ഒരു വീടിന്റെ മതിൽച്ചാടിക്കടക്കുന്നതായിരുന്നു ദൃശ്യം. ഇതിനെപ്പറ്റി നിരവധി അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു. അന്ന് പ്രചരിച്ച അഭ്യൂഹങ്ങളുടെയും മാധ്യമ വാർത്തകളുടെയും പേരിൽ മലയാളി നടി ഇന്നും നിരവധി പേരുടെ സംശയ ശരങ്ങൾ നേരിടേണ്ട ഗതികേടിലാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഈ സംശയങ്ങൾ പൊലീസിന് മുന്നിൽ ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസ് ഫയൽ പൊലീസ് ക്ലോസ് ചെയ്യാത്തതും.
മതിൽ ചാടിക്കടന്ന് സുനി ദൃശ്യങ്ങൾ മാഡത്തെ ഏൽപ്പിച്ചുവെന്നാണ് ആദ്യം ഉയർന്ന സംശയം. നടിയെ പീഡിപ്പിക്കുന്ന ദൃശ്യം മറ്റൊരുനടിക്ക് കൈമാറാനാണ് സുനിൽ ഇവിടെ എത്തിയതെന്നായിരുന്നു എറെ പ്രചരിപ്പിക്കപ്പെട്ട അഭ്യൂഹം. ഈ വീടിനടുത്തുതന്നെ താമസിച്ചിരുന്ന കാമുകിയെ കാണാനാണ് ഇയാൾ മതിൽച്ചാടിക്കടന്നെന്ന പ്രചാരണവും ഏറെ വേരുപിടിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ ആകെ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഈ ദൃശ്യം.പൾസർ സുനിയെ കയ്യിൽകിട്ടിയതോടെയാണ് ഇക്കാര്യത്തിൽ പൊലീസിന് വ്യക്തത വരുത്താനായത്. കാമുകിയം നടിയുമായുള്ള ബന്ധവും ചർച്ചയായി. പക്ഷേ കൃത്യമായ തെളിവൊന്നും പൊലീസിന് ഇതിൽ കിട്ടിയില്ല.
എന്നാൽ കോടതിക്ക് മുമ്പിൽ അവതരിപ്പിക്കാൻ വ്യക്തമായ തെളിവുകൾ പൊലീസിന് കിട്ടിയെന്നാണ് സൂചന. സുഹൃത്ത് പ്രജീഷിനെകാണാനാണ് സുനിൽ മതിൽ ചാടിക്കടന്ന് ഈ വീട്ടിൽ എത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൈയിൽ പണമില്ലാതിരുന്നതിനാൽ പ്രജീഷിന്റെ കൈയിൽ നിന്നും വായ്പ വാങ്ങാനാണ് താൻ ഇവിടെ വന്നതെന്നു പലവട്ടം കതകിൽ മുട്ടി വിളിച്ചിട്ടും ആളനക്കം ഉണ്ടായില്ലെന്നും ഇതേത്തുടർന്ന് താൻ തിരിച്ചുപോരുകയായിരുന്നെന്നുമാണ് സുനിലിന്റെ മൊഴി. പിന്നീട് തന്റെ കൈവശ മുണ്ടായിരുന്ന സ്വർണ്ണമാല പണയപ്പെടുത്തി ലഭിച്ച പണം കൊണ്ടാണ് താൻ നാട് വിട്ടതെന്നും സുനിൽകുമാർ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
പ്രജീഷിനേക്കണ്ട് പൊലീസ് വിവരങ്ങൾ ശേഖരിച്ച് നിജ സ്ഥിതി ബോദ്ധ്യപ്പെടുകയും ചെയ്തിരുന്നു. മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുകയായിരുന്നതിനാൽ താനൊന്നും അറിഞ്ഞില്ലന്നാണ് പ്രജീഷ് പൊലീസിനെ ധരിപ്പിച്ചത്. സ്വർണം പണയപ്പെടുത്തിയ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തി സുനിൽ പറഞ്ഞത് വാസ്തവമായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ വീട്ടിലും റോഡിന് മറുവശത്ത് സമീപത്ത് സ്ഥിതിചെയ്തിരുന്ന സുനിൽകുമാറിന്റെ കാമുകിയുടെ വീട്ടിലും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ കണ്ടെത്താൻ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
നടിയെ ആക്രമിച്ച ശേഷം രക്ഷപ്പെടും മുമ്പ് കൊച്ചിയിൽ ഒരാളുമായി പൾസർ സുനി കൂടിക്കാഴ്ചയ്ക്ക് എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളിലുള്ളത് സുനി ആണെന്ന് പൊലീസ് സ്ഥരീകരിച്ചിട്ടുണ്ട്. പൾസർ സുനിക്ക് പിന്നിൽ സൂത്രധാരനുണ്ടെന്ന സംശയം ദൃശ്യങ്ങൾ പുറത്ത് വന്നതിലൂടെ ബലപ്പെട്ടു. എന്നിട്ടും ഈ വഴിയിൽ കാര്യമാണ് അന്വേഷണം നടന്നില്ല. മനോരമന്യൂസാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. രാത്രി 12 മണിക്ക് ശേഷം പെട്ടി ഓട്ടോറിക്ഷയിലാണ് സുനിയും മണികണ്ഠനും വിജീഷും ഇവിടേയ്ക്ക് എത്തിയത്. റോഡരികിൽ വാഹനം നിർത്തി ചെരുപ്പ് അഴിച്ചതിന് ശേഷമാണ് മതിൽ ചാടിക്കടന്ന് അപ്പുറത്ത് കടന്ന് ഒരാളുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിജീഷിനേയും മണികണ്ഠനേയും മാറ്റി നിർത്തിയ ശേഷമായിരുന്നു ഇരുപത് മിനിട്ടോളം നീണ്ടുനിന്ന ഈ കൂടിക്കാഴ്ച.
സംഭവത്തിന് ശേഷം വാഹനം നിർത്തി സുനി ഓരോ ഒരാളുമായി സംസാരിച്ചിരുന്നു എന്ന മൊഴി മണികണ്ഠൻ പൊലീസിന് നൽകിയിരുന്നു. വാഹനത്തിലേക്ക് തിരികെയെത്തിയ സുനിയോട് ആരെയാണ് കണ്ടതെന്ന് ചോദിച്ചെങ്കിലും ഒന്നും പറയാൻ തയ്യാറായില്ലെന്നും മണികണ്ഠൻ മൊഴി നൽകിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. അതേ സമയം കൊച്ചിയിൽ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷൻ ആണെന്ന് അറസ്റ്റിലായ മണികണ്ഠൻ പൊലീസിനോട് പറഞ്ഞിരുന്നു. നടിയുടെ മൊഴിയിലും സമാനമായ പരാമർശമുണ്ടായിരുന്നു. പക്ഷേ പൾസറിന്റെ മൊഴിയിൽ അസ്വാഭാവികതയും കള്ളത്തരവും കണ്ടെത്താൻ പൊലീസിന് ആയില്ല. ഇതോടെ അന്വേഷണം ഈ വഴിക്ക് തിരിക്കാനും പൊലീസിന് കഴിഞ്ഞില്ല.
സുനിയുടെ യാത്രയുടെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ സുനിൽകുമാർ ചാടിക്കടന്ന കെട്ടിടംസ്ഥതി ചെയ്യുന്ന പ്രദേശത്തെ താമസക്കാരിയായ നടിയും ഏറെ പഴികേട്ടു. ഇവരിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ദൃശ്യം നടിയുടെ കൈവശം ഏൽപ്പിക്കാനാണ് സുനിൽ ഇവിടെ എത്തിയതെന്നും ഇതിന് ശേഷം പണവുമായി നാട് വിട്ടെന്നുമായിരുന്നു മുഖ്യ പ്രചാരണം. തന്റെ വിവാദ മതിലുചാട്ടത്തിന്റെ ഉള്ളറകൾ പൾസർ സുനി പൊലീസിന് മുന്നിൽ വ്യക്തമാക്കുകയും ഇക്കൂട്ടർ സംഭവത്തിന്റെ നിജ സ്ഥിതി അന്വേഷിച്ച് ബോദ്ധ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഈ വിവരങ്ങൾ പൊലീസ് പുറത്ത് വിടുകയോ സ്ഥിരീകരിക്കാനോ തയ്യാറായില്ല. മാധ്യമങ്ങളോട് അകലം പാലിച്ചായിരുന്നു ഈ ഘട്ടത്തിൽ അന്വേഷണം പുരോഗമിച്ചിരുന്നത്. നടിയെ ആക്രമിച്ച് അശ്‌ളീലദൃശ്യം പകർത്തിയ സംഭവത്തിന് ഒരുവർഷം തികയുമ്പോൾ കേസ് നടപടികൾ വിചാരണഘട്ടത്തിലേക്ക് എത്തുകയാണ്. അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി വിചാരണയ്ക്കായി കേസ് ഫയൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. ഏത് സെഷൻസ് കോടതിയിലാണ് വിചാരണ നടത്തേണ്ടതെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിക്കും.
2017 ഫെബ്രുവരി 17 നാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വന്ന നടിയെ ആക്രമിച്ച് അശ്‌ളീലദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നടൻ ദിലീപടക്കമുള്ളവർ പ്രതികളായി. കേസിൽ പ്രത്യേക കോടതി അനുവദിക്കണമെന്നും വനിതാജഡ്ജി വാദം കേൾക്കണമെന്നും പൊലീസിനും പ്രോസിക്യൂഷനും താത്പര്യമുണ്ട്. ഇതിനായി നടി ഹൈക്കോടതിയെ സമീപിച്ചക്കും. നേരത്തേ ഡി.ജി.പി തന്നെ ഇക്കാര്യം പ്രോസിക്യൂഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമ കേസുകൾ വിചാരണചെയ്യാൻ ചുമതലയുള്ള അഡി. സെഷൻസ് കോടതിയിലുൾപ്പെടെ വിചാരണ നടത്താൻ കഴിയും.
അശ്‌ളീലദൃശ്യങ്ങൾ പകർത്തിയ മെമ്മറികാർഡ് കണ്ടെടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞെങ്കിലും ഇതിനുപയോഗിച്ച മൊബൈൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിചാരണ വേളയിൽ ഇതു പ്രോസിക്യൂഷനെതിരായ വാദമായി മാറും. നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരം കേസിലെ ഒന്നാംപ്രതി പൾസർ സുനി നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. ദിലീപും സുനിയും തമ്മിലുള്ള ഇടപാടുകൾ സ്ഥിരീകരിക്കാനുള്ള തെളിവുകളും നിർണായകമാണ്.