- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല വീഡിയോകളും മറ്റും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ; നിരീക്ഷണവുമായി സൗദി പൊലീസ് രംഗത്ത്; തീവ്രവാദം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും കുഴപ്പത്തിലാക്കും
റിയാദ്: സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ, തീവ്രവാദം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർ ശ്രദ്ധിക്കുക. അവരെ നിരീക്ഷിക്കാൻ സൗദി പൊലീസ് രംഗത്ത്. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കുറ്റവാളികളെ കണ്ടെത്തി ജയലിലിൽ അടയ്ക്കാനാണ് പുതിയ തീരുമാനം. ഇന്റർനെറ്റ് കണക്ഷൻ രജിസ്റ്റർ ചെയ്ത വ്യക്തിയുടെ ഇഖാമ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഇത്തരത്തിൽ ഫേസ്‌ബുക്കിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തതിന് റിയാദിലെ മലസ് ജയിലിലായിരുന്ന ഒരു മലയാളി യുവാവ് കഴിഞ്ഞാഴ്ചയാണ് മോചിതനായിത്. സ്വന്തം പേരിലോ വ്യാജ ഐഡിയിലുള്ള ഫേസ് ബുക്കിലൂടെയോ ഇത്തരത്തിൽ പ്രചരണം നടത്തിയാലും കുടുങ്ങും. ഇന്റർനെറ്റ് കണക്ഷൻ ഇഖാമ നമ്പരിൽ എടുക്കുന്നതിനാലാണ് വ്യാജ ഐഡിയിൽ പോസ്റ്റ് ചെയ്താലും പിടിവീഴുന്നത്.
റിയാദ്: സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ, തീവ്രവാദം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർ ശ്രദ്ധിക്കുക. അവരെ നിരീക്ഷിക്കാൻ സൗദി പൊലീസ് രംഗത്ത്. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കുറ്റവാളികളെ കണ്ടെത്തി ജയലിലിൽ അടയ്ക്കാനാണ് പുതിയ തീരുമാനം. ഇന്റർനെറ്റ് കണക്ഷൻ രജിസ്റ്റർ ചെയ്ത വ്യക്തിയുടെ ഇഖാമ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.
ഇത്തരത്തിൽ ഫേസ്‌ബുക്കിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തതിന് റിയാദിലെ മലസ് ജയിലിലായിരുന്ന ഒരു മലയാളി യുവാവ് കഴിഞ്ഞാഴ്ചയാണ് മോചിതനായിത്. സ്വന്തം പേരിലോ വ്യാജ ഐഡിയിലുള്ള ഫേസ് ബുക്കിലൂടെയോ ഇത്തരത്തിൽ പ്രചരണം നടത്തിയാലും കുടുങ്ങും. ഇന്റർനെറ്റ് കണക്ഷൻ ഇഖാമ നമ്പരിൽ എടുക്കുന്നതിനാലാണ് വ്യാജ ഐഡിയിൽ പോസ്റ്റ് ചെയ്താലും പിടിവീഴുന്നത്.
Next Story