- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാനകിയമ്മ അവസാനമായി ആലപിച്ച 'പത്ത് കല്പനകൾ' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി; അനൂപ് മേനോൻ - മീര ജാസ്മിൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനം കാണാം...
'പത്ത് കല്പനകൾ' എന്ന അനൂപ് മേനോൻ - മീര ജാസ്മിൻ ചിത്രത്തിൽ എസ്. ജാനകി ആലപിച്ച ഗാനം റിലീസ് ചെയ്തു. 'അമ്മപ്പൂവിനും' എന്ന തുടങ്ങുന്ന ഈ താരാട്ടു പാട്ട് പ്രശസ്ത ഗായികയുടെ ആറ് ദശവർഷങ്ങളോളം തുടർന്ന് പോന്ന വിസ്മയകരമായ സംഗീതജീവിതത്തോടുള്ള വിടപറയൽ കൂടിയാണ്. അബുദാബിയിൽ ചിത്രത്തിന്റെ പ്രൊമോഷണൽ ഇവെന്റിലാണ് ഗാനം ലോഞ്ച് ചെയ്തത്. റോയ് പുറമഠത്തിന്റെ വരികൾക്ക് മിഥുൻ ഈശ്വർ സംഗീതം നൽകിയിരിക്കുന്നു. മുൻനിര ചിത്രസംയോജകനായ ഡോൺ മാക്‌സ് സംവിധാന രംഗത്ത് ആദ്യമായി ചുവടു വെക്കുന്ന ഈ ചിത്രത്തിൽ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ മലയാളസിനിമയിലേക്കു പൊലീസ് ഓഫീസറുടെ വേഷത്തിൽ തിരിച്ചു വരുന്നു എന്ന സവിശേഷത കൂടിയുണ്ട്. അനൂപ് മേനോനും മീര ജാസ്മിനും കൂടാതെ കനിഹ, കവിത നായർ, തമ്പി ആന്റണി, പ്രശാന്ത് നാരായണൻ തുടങ്ങിയവരും ഈ ക്രൈം ത്രില്ലറിൽ അഭിനയിച്ചിട്ടുണ്ട്. സൂരജ് - നീരജ് എന്നിവർക്കൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത് ജെയിനാണ്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. Shutterbugs Entertainments (ഷട്ടർബഗ്‌സ് എന്
'പത്ത് കല്പനകൾ' എന്ന അനൂപ് മേനോൻ - മീര ജാസ്മിൻ ചിത്രത്തിൽ എസ്. ജാനകി ആലപിച്ച ഗാനം റിലീസ് ചെയ്തു. 'അമ്മപ്പൂവിനും' എന്ന തുടങ്ങുന്ന ഈ താരാട്ടു പാട്ട് പ്രശസ്ത ഗായികയുടെ ആറ് ദശവർഷങ്ങളോളം തുടർന്ന് പോന്ന വിസ്മയകരമായ സംഗീതജീവിതത്തോടുള്ള വിടപറയൽ കൂടിയാണ്. അബുദാബിയിൽ ചിത്രത്തിന്റെ പ്രൊമോഷണൽ ഇവെന്റിലാണ് ഗാനം ലോഞ്ച് ചെയ്തത്. റോയ് പുറമഠത്തിന്റെ വരികൾക്ക് മിഥുൻ ഈശ്വർ സംഗീതം നൽകിയിരിക്കുന്നു.
മുൻനിര ചിത്രസംയോജകനായ ഡോൺ മാക്‌സ് സംവിധാന രംഗത്ത് ആദ്യമായി ചുവടു വെക്കുന്ന ഈ ചിത്രത്തിൽ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ മലയാളസിനിമയിലേക്കു പൊലീസ് ഓഫീസറുടെ വേഷത്തിൽ തിരിച്ചു വരുന്നു എന്ന സവിശേഷത കൂടിയുണ്ട്. അനൂപ് മേനോനും മീര ജാസ്മിനും കൂടാതെ കനിഹ, കവിത നായർ, തമ്പി ആന്റണി, പ്രശാന്ത് നാരായണൻ തുടങ്ങിയവരും ഈ ക്രൈം ത്രില്ലറിൽ അഭിനയിച്ചിട്ടുണ്ട്. സൂരജ് - നീരജ് എന്നിവർക്കൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത് ജെയിനാണ്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. Shutterbugs Entertainments (ഷട്ടർബഗ്‌സ് എന്റർടൈന്മെന്റ്‌സ്)ന്റെ ബാനറിൽ മനു പത്മനാഭൻ നായർ, ജിജി അഞ്ചനി, ജേക്കബ് കൊയ്പുരം, ബിജു തോരണത്തിൽ എന്നിവർ ചേർന്നാണ് 'പത്ത് കല്പനകൾ' നിർമ്മിച്ചിരിക്കുന്നത്.