പോർട്ട്‌ലാന്റ്: 37 വയസ്സിനിടെ നടത്തിയത് 55ൽ അധികം ലൈംഗിക അതിക്രമങ്ങൾ !. കേസുകളിൽ പ്രതിയായ വീഡിയോഗ്രാഫർക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ചു. തോമസ് വാൾട്ടർ എന്ന 37കാരനായ വീഡിയോഗ്രാഫർക്കാണ് പോർട്ട്‌ലാന്റ് കോടതി തടവ് ശിക്ഷ വിധിച്ചത്. 55 കേസുകളിൽ ഇയാൾക്കെതിരെ തെളിവുകളുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയരുന്നു.

പല സ്ഥലത്ത് നിന്നുമുള്ള സ്ത്രീകൾ കൂട്ടപരാതിയുമായി എത്തിയതോടെയാണ് ഒളിവർക്കെതിരെ ഡിറ്റക്ടീവ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ 55 പേരെ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ഒളിവറുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകളാണ് ആദ്യം പരാതിയുമായി എത്തിയത്. പോട്ട്‌ലാന്റിലെ പ്രമുഖ വീഡിയോഗ്രാഫറും ടിവി നാടക കലാകാരനുമാണു തോമസ് വാൾട്ടർ ഒളിവർ.

ലൈംഗികാതിക്രമ നിയമപ്രകാരം ഫസ്റ്റ് ഡിഗ്രി ചാർജുകൾ ചുമത്തിയാണു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നു ഡിഗ്രികളായി തരംതിരിച്ച കുറ്റകൃത്യങ്ങളിൽ ഏറ്റവും കടുത്ത ശിക്ഷയാണു ഫസ്റ്റ് ഡിഗ്രി ചാർജുകളിൽ ഉൾപ്പെടുന്നത്. ഡേറ്റിങ്ങ് സൈറ്റുകളിൽനിന്നു സംഗീത പരിപാടികളിൽനിന്നുമായിരുന്നു ഒളിവർ ഇരകളെ കണ്ടെത്തിയിരുന്നത്. അടുത്തു പരിചയമുള്ള സ്ത്രീകളെയും ബന്ധുക്കളെയും ഒളിവർ പീഡനത്തിന് വിധേയമാക്കി. വിവാഹമോചിതകളും സ്‌കൂൾ കുട്ടികളും മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ട പെൺകുട്ടികളുമെല്ലാം ഒളിവറിന്റെ ഇരകളായി.

ഒളിവർ ജോലി ചെയ്തതും താമസിച്ചതുമടക്കം ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നെല്ലാം പരാതികൾ ലഭിച്ചെന്നു ഡിക്ടക്ടീവ് ഏജൻസി കോടതിയിൽ വ്യക്തമാക്കി. കാറിലും വീട്ടിലും ഹോട്ടലുകളിലുമായി പലതവണ പീഡനത്തിനിരയാക്കിയെന്നാണു പരാതി. എന്നാൽ പരാതി നൽകാത്ത നിരവധി പേർ ഉണ്ടെന്നും അന്വേഷണം തുടരുമെന്നും ഡിക്ടക്ടീവ് ഏജൻസി അറിയിച്ചു. 2017 മേയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.